ഇതല്ലേ ആ ഭ്രാന്തന്‍ എന്ന് ചോദിച്ചിട്ടുണ്ട്! എല്ലാം മകളുടെ സന്തോഷത്തിനായി തുടങ്ങിയത്: ദാസേട്ടന്‍ കോഴിക്കോട്

ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. ഇന്ന് താരമാകാന്‍ സിനിമയിലോ ടെലിവിഷനിലോ എത്തണമെന്നില്ല. അവസരങ്ങള്‍ തേടി എല്ലായിപ്പോഴും അങ്ങോട്ട് പോകണമെന്നുമില്ല. ചിലപ്പോഴൊക്കെ അവസരങ്ങള്‍ അപ്രതീക്ഷിതമായി തേടി വന്നവരുമുണ്ട് ഇവിടെ. ഇതൊക്കെ നടക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. സിനിമയിലും സീരിയലിലുമൊന്നും അഭിനയിക്കാതെ തന്നെ വലിയ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്.

തങ്ങളുടെ കഴിവിലൂടെ പ്രശസ്തിയിലേക്കും പെരുമയിലേക്കും അവസരങ്ങളിലേക്കുമൊക്കെ എത്താന്‍ സോഷ്യല്‍ മീഡിയ പലരേയും സഹായിക്കുന്നുണ്ട്. ടിക് ടോക്കും റീല്‍സും ഫെയസ്ബുക്കും യുട്യൂബുമൊക്കെ അങ്ങനെ ഒരുപാട് താരങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഷണ്‍മുഖദാസ്. പക്ഷെ ആ പേര് പറഞ്ഞാല്‍ എല്ലാവരും അറിഞ്ഞെന്ന് വരില്ല. എന്നാല്‍ ദാസേട്ടന്‍ കോഴിക്കോടിനെ അറിയാത്തവരുണ്ടാകില്ല ഇന്ന്.

Dasettan Kozhikod

ടിക് ടോക്കില്‍, ആരേയും കൂസാതെ ഡാന്‍സ് കളിച്ചും അഭിനയിച്ചും പാട്ടുപാടിയുമൊക്കെയാണ് ദാസേട്ടന്‍ കോഴിക്കോട് താരമാകുന്നത്. പി്‌ന്നെ ടിക് ടോക്ക് നിരോധിച്ചതോടെ അത് ഇന്‍സ്റ്റഗ്രാം റീല്‍സിലേക്ക് മാറിയെന്ന് മാത്രം. ആദ്യമൊക്കെ ഇയാളിതെന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചവരൊക്കെ പിന്നെ ദാസേട്ടന്‍ ഫാന്‍സായി മാറി. തന്റെ പ്രകടനത്തിലും ഒരുപാട് മുന്നോട്ട് വന്ന ദാസേട്ടന്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പൊളിക്കുകയാണ്, പൊളിച്ചടക്കുകയാണ്.

മോളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ദാസേട്ടന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്ത് തുടങ്ങുന്നത്. ആ യാത്രയിന്ന് സിനിമയിലെത്തി നില്‍ക്കുകയാണ്. തന്റെ ജീവിതത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയെക്കുറിച്ചുമൊക്കെ ദാസേട്ടന്‍ മനസ് തുറക്കുകയാണഅ. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''എനിക്ക് രണ്ടു ആണ്‍കുട്ടികള്‍ക്ക് ശേഷം ഒരു മോളെയാണ് കിട്ടിയത്. ആ മോളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണു ടിക് ടോക് എന്ന ആപ് ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്'' എന്നാണ് അദ്ദേഹം പറയുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥനാണ് ദാസേട്ടന്‍ കോഴിക്കോട് എന്നറിയപ്പെടുന്ന ഷണ്‍മുഖദാസ്. മകളെ സന്തോഷിപ്പിക്കാന്‍ ചെയ്ത ടിക് ടോക് വീഡിയോയില്‍ നിന്നുമാണ് അദ്ദേഹം തുടങ്ങിയത്. ഇതിനിടെ ചിലരൊക്കെ തെറിവിളിക്കുമെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്നാണ് താരം പറയുന്നത്.

''എന്തിനാടാ ഇത്. നിനക്ക് വേറെ പണിയില്ലേ എന്ന് ചോദിച്ചവരുണ്ട്. എന്റെ ഭാര്യ ടീച്ചറാണ്. മോളെ നോക്കണ്ട ഉത്തരവാദിത്വം എനിക്ക് ആണ്. അങ്ങനെയാണ് വീഡിയോ ചെയ്തു മുന്‍പോട്ട് പോകുന്നത്. പുറത്തിറങ്ങുമ്പോള്‍ ഇയാളല്ലേ ആ ഭ്രാന്തന്‍ എന്ന് ആളുകള്‍ ചോദിച്ചിട്ടുണ്ട്. കെ എസ് ഇ ബി കൗണ്ടറില്‍ ഇരിക്കുമ്പോള്‍ ആളുകള്‍ വന്നിട്ട് ഇയാളല്ലേ ആ ആള് എന്ന് നേരിട്ട് തന്നെ ചോദിച്ചിട്ടുണ്ട്'' എന്നാണ് ദാസേട്ടന്‍ പറയുന്നത്. ബസിംഗ ഷോയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം മനസ് തുറന്നത്.

Dasettan Kozhikod

ഒരിക്കല്‍ കോഴിക്കോട് മിഠായി തെരുവിലൂടെ നടക്കുമ്പോള്‍ ഇതല്ലേ ആ ഭ്രാന്തന്‍ എന്ന് ചോദിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നാണ് ദാസേട്ടന്‍ പറയുന്നത്.
കമന്റസിലൂടെ യാണ് കൂടുതെല്‍ തെറിവിളികള്‍ കേള്‍ക്കുന്നത്. ഭാര്യയെയും ഞാന്‍ തന്നെയാണ് കൊണ്ട് വരുന്നത് ഈ ഫീല്‍ഡിലേക്ക്. വീട്ടുകാര്‍ വരെ ആദ്യ സമയം ചോദിച്ചിട്ടുണ്ട് ഇതെന്താണ് നടക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം താന്‍ പണ്ടുകോളേജ് കാലം മുതലേ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ദാസേട്ടന്റെ ആദ്യത്തെ ഹിറ്റ് വീഡിയോ വിജയിയുടെ ഒരു ഗാനം ആയിരുന്നു്. ഞാന്‍ ഡാന്‍സ് പഠിച്ച ആളൊന്നുമല്ല. പക്ഷെ ഞാന്‍ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, ആളുകള്‍ പറയുന്നത് കേട്ടിരുന്നാല്‍ ഇന്ന് ദാസേട്ടന്‍ കോഴിക്കോട് ഉണ്ടാകുമായിരുന്നില്ലെന്നും താരം പറയുന്നു. കൊറോണ സമയത്താണ് ഇത് തുടങ്ങുന്നത്. കുട്ടിയെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്തും പലപ്പോഴും ട്രെന്‍ഡിങ് ആണ് വേഗം വരാന്‍ പറയുമെന്ന് ഭാര്യ ഷോയിലൂടെ പറയുന്നു.

തന്റെ ആരാധകരെക്കുറിച്ചും ദാസേട്ടന്‍ സംസാരിക്കുന്നുണ്ട്. ആരാധകരെ എനിക്ക് ഫാന്‍സ് എന്ന് പറയുന്നത് ഇഷ്ടമല്ല. എല്ലാവരും എന്റെ സുഹൃത്തുക്കള്‍ ആണ്. കൊച്ചു കുട്ടികള്‍ ആണ് തന്റെ ഫോളോവേഴ്‌സില്‍ കൂടുതലുള്ളതെന്നും അദ്ദേഹം പറയുന്നുണ്ട്. തുടക്കത്തില്‍ കോമഡിയായിരുന്നുവെങ്കിലും പിന്നീട് കുറുപ്പായും ലൂസിഫറായും ബിഗ് ബിയായുമൊക്കെ നിറഞ്ഞാടുകയായിരുന്നു ദാസേട്ടന്‍. താരത്തിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ സോഷ്യല്‍ മീഡിയ ഞെട്ടിച്ച മാറ്റങ്ങളിലൊന്നായിരുന്നു. ഒടിടിയിലും മറ്റുമായി ഇപ്പോള്‍ സിനിമയിലും സജീവമാണ് ദാസേട്ടന്‍ കോഴിക്കോട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X