ഇനി രക്ഷിക്കാനാകില്ല, നഴ്‌സുമാര്‍ പറയുന്നത് ഡാഡി കേട്ടു! അജിത്തിന്റെ മരണത്തില്‍ ഡോക്ടര്‍മാരുടെ വിഴ്ച!

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടനാണ് കൊല്ലം അജിത്ത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുിമെല്ലാം അജിത്ത് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു കൊല്ലം അജിത്തിന്റെ മരണം. 2018 ഏപ്രിലിലാണ് അജിത്ത് മരണപ്പെടുന്നത്. മരിക്കുമ്പോള്‍ അജിത്തിന് 56 വയസായിരുന്നു.

ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇപ്പോഴിതാ കൊല്ലം അജിത്തിന്റെ മരണത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് മകല്‍ ഗായത്രി. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രിയുടെ തുറന്ന് പറച്ചില്‍. ഡാഡി ആശുപത്രിയിലേക്ക് പോയത് ഇപ്പോഴും തന്റെ കണ്ണിലുണ്ടെന്നാണ് ഗായത്രി പറയുന്നത്.

Kollam Ajith

ജുബ്ബയും കൂളിംഗ് ഗ്ലാസും ധരിച്ച്, ഒരുങ്ങി സുന്ദരനായി ആശുപത്രിയിലേക്ക് പോയ ആള്‍ പിന്നീട് ജീവനോടെ തിരികെ വന്നില്ലെന്നാണ് ഗായാത്രി പറയുന്നത്. അജിത്തിന്റെ മരണത്തിന് പിന്നില്‍ ഡോക്ടര്‍മാരുടെ വീഴ്ചയുണ്ടോ എന്ന സംശയമാണ് ഗായത്രി മുന്നോട്ടുവെക്കുന്നത്. മനപ്പൂര്‍വ്വം സര്‍ജറി വൈകിപ്പിച്ചുവെന്നും ഗായത്രി ആരോപിക്കുന്നുണ്ട്. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് തിരികെ വന്ന ശേഷമാണ് അജിത്തിന് വയറു വേദന അനുഭവപ്പെടുന്നത്. ദിവസവും വ്യായാമം ചെയ്യുന്ന ഊര്‍ജ്ജസ്വലനായ വ്യക്തിയായിരുന്നു ഡാഡിയെന്നും ഗായ്ത്രി പറയുന്നത്.

എന്തെങ്കിലും ഭക്ഷണം വയറ്റില്‍ പിടിക്കാത്തതിന്റെയാകുമെന്ന് കരുതി. എന്നാല്‍ പരിശോദനയില്‍ അപ്പന്‍ഡിസൈറ്റിസ് ആണെന്ന് മനസിലായെന്നും സര്‍ജറി വേണമെന്ന് പറഞ്ഞുവെന്നുമാണ് ഗായ്ത്രി പറയുന്നത്. അതേസമയം അജിത്തിന്റെ മരണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് വീഴ്ച വന്നതായി സംശയിക്കുന്നതായും താരപുത്രി പറയുന്നുണ്ട്. ''ഡാഡിയുടെ മരണവുമായി ബന്ധപ്പെട്ട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. ഇപ്പോഴാണ് മനസ്സ് പാകപ്പെട്ടത്. ഡോക്ടര്‍മാരുടെ ഭാഗത്തു നിന്ന് ചില വീഴ്ചകള്‍ സംഭവിച്ചുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'' എന്നാണ് ഗായ്ത്രി പറയുന്നത്.

ഗുരുതരാവസ്ഥയിലായിരുന്ന അജിത്തിന്റെ ശസ്ത്രക്രിയ മൂന്ന് ദിവസം വൈകിപ്പിച്ചുവെന്നാണ് ഗായത്രി ആരോപിക്കുന്നത്. ഷുഗറിന്റെ വ്യതിയാനമാണ് കാരണം പറഞ്ഞതെങ്കിലും ഏതോ ഒരു ഡോക്ടര്‍ക്കായി കാത്തു നില്‍ക്കുകയായിരുന്നുവെന്ന് പിന്നീട് അറിഞ്ഞുവെന്നും ഗായത്രി പറയുന്നു. സാധാരണ നാല് മണിക്കൂറിനുള്ളില്‍ തീരേണ്ട സര്‍ജറി ഏഴ് മണിക്കൂറിലാണ് പൂര്‍ത്തിയായതെന്നും ഗായ്ത്രി ആരോപിക്കു്‌നനുണ്ട്. അതേസമയം സര്‍ജറി കഴിഞ്ഞും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ലെന്നും ഗായ്ത്രി പറയുന്നുണ്ട്.

സര്‍ജറി കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും അജിത്തിന്റെ വയറ്റിലെ ഗ്യാസ് കുറഞ്ഞിരുന്നില്ല. വയര്‍ വീര്‍ത്തു തന്നെയായിരുന്നു ഇരുന്നത്. ഡോക്ടര്‍മാര്‍ക്ക് അതിന്റെ കാരണം കണ്ടെത്താനായില്ല. ചോദിക്കുമ്പോഴൊക്കെ കുഴപ്പമില്ല എന്നായിരുന്നു പറഞ്ഞത്. ഡിസ്ചാര്‍ജ് ചെയ്യാനും അനുവദിച്ചില്ല. ദിവസങ്ങളോളം ആശുപത്രിയില്‍ തന്നെയായിരുന്നുവെന്നും ഗായത്രി ഓര്‍ക്കുന്നു.

Kollam Ajith

ഒടുവില്‍ ഡാഡിയ്ക്ക് ശ്വാസം എടുക്കുന്നത് ബുദ്ധിമുട്ടായി. മാനസികമായും തളര്‍ന്നു. ഈ സമയത്താണ് അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചിരിക്കുകായണെന്ന് പറയുന്നതെന്നും ഗായ്ത്രി തുറന്നു പറയുന്നു.

''അതെന്തേ അവര്‍ക്ക് അത്ര ദിവസം മനസ്സിലായില്ല. ഡാഡിയെ ഉടന്‍ ഐ.സി.യുവിലേക്കു മാറ്റി. ഞങ്ങള്‍ കാണാന്‍ കയറിയപ്പോള്‍, ഡാഡി പറഞ്ഞത്, 'എന്നെ ഇനി രക്ഷിക്കാനാകില്ല, അവസ്ഥ ഗുരുതരമാണെന്ന് നഴ്‌സുമാര്‍ പറയുന്നത് കേട്ടു' എന്നാണ്'' ഗായത്രി പറയുന്നു. അതേസമയം അജിത്തിന് അവസാനം വരെ ബോധമുണ്ടായിരുന്നുവെന്നും നഴ്‌സുമാര്‍ പറയുന്നതെല്ലാം കേട്ടിരുന്നുവെന്നും ഗായ്ത്രി പറയുന്നുണ്ട്. 'വെന്റിലേറ്ററിലെങ്കിലും പ്രവേശിപ്പിച്ച് എന്റെ ഡാഡിയെ രക്ഷിക്കാമോ' എന്ന് ഞാന്‍ കരഞ്ഞു കൊണ്ടു ചോദിച്ചപ്പോള്‍, 'ഒന്നും ചെയ്യാന്‍ പറ്റില്ല' എന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ഗായത്രി വെളിപ്പെടുത്തുന്നു.

More from Filmibeat

Read more about: kollam ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X