മാതൃത്വം വലിയ സംഭവമല്ല, നെഗറ്റീവ് ചിന്തകള്‍ വന്നിരുന്നു; പ്രസവാനന്തര വിഷാദത്തെക്കുറിച്ച് ദീപ

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെക്കുറിച്ച് സംസാരിച്ച് ദീപ രാഹുല്‍ ഈശ്വര്‍. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് ദീപ വീഡിയോയുമായി എത്തിയിരിക്കുന്നത്. ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയ സമയത്ത് തനിക്ക് പോസ്റ്റ് പാര്‍ട്ടം ഡ്രിപഷന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ദീപ പറയുന്നത്.

പാച്ചുവിനെ ഡെലിവറിയായ സമയത്ത് ഇതുപോലെ മഴയൊക്കെയുള്ള കാലാവസ്ഥ ആയിരുന്നുവെങ്കിലും ഞാനതൊന്നും ആസ്വദിക്കുമായിരുന്നില്ല. കാരണം ആദ്യത്തെ ഡെലിവറിയാണ്, ആദ്യത്തെ കുഞ്ഞാണ്. എല്ലാം എനിക്ക് ആദ്യമാണ്. ശരീരത്തില്‍ വരുന്ന മാറ്റങ്ങളും ആദ്യത്തേതാണ്. ഒരുപാട് പേര്‍ ഉപദേശിച്ചിരുന്നു. നല്ലത് കരുതി തന്നെയാണ് ഉപദേശിച്ചത്. പലരും പറഞ്ഞു കുഞ്ഞ് ഉറങ്ങുമ്പോള്‍ നമ്മളും കിടന്നുറങ്ങണം എന്ന്. അങ്ങനെ നിര്‍ബന്ധിച്ച് എന്നെ ഉറക്കുമായിരുന്നുവെന്ന് ദീ പറയുന്നു.

Deepa Rahul Eswar

ഉറക്കമൊക്കെ ഉണ്ടായിരുന്നുവെങ്കിലും മനസിന് അത്ര സന്തോഷമുണ്ടായിരുന്നില്ല. ഒരു പക്ഷെ അത് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ആയിരുന്നിരിക്കാം. ഞാന്‍ കുഞ്ഞിന്റെ കാര്യത്തില്‍ വളരെ ഫോക്കസ്ഡ് ആയിരുന്നു. എന്റെ ഉള്ളില്‍ നെഗറ്റീവ് ചിന്തകളായിരുന്നു. പോസിറ്റീവ് ചിന്തകള്‍ വരാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. അത് മാറാന്‍ മാസങ്ങള്‍ എടുത്തുവെന്നും ദീപ പറയുന്നു.

മാതൃത്വം വലിയ സംഭവമാണ്, കുഞ്ഞ് ജനിച്ചാല്‍ അതില്‍ പരം സന്തോഷം അമ്മയ്ക്ക് കിട്ടാനില്ല എന്നൊക്കെ ചിലര്‍ പറയാറുണ്ട്. അതൊക്കെ വെറുതെയാണ്. കുഞ്ഞ് ജനിച്ച ആദ്യത്തെ കുറച്ച് ദിവസം അമ്മ ക്ഷീണിതയായിരിക്കും. അത് ആസ്വദിക്കാനുളള മാനസികാവസ്ഥ ഉണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. എനിക്കില്ലായിരുന്നു.

രണ്ടാമത്തെ ആള് വന്നപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. അതിനുള്ള പ്രധാന കാരണം പാച്ചൂട്ടനാണ്. അവന്റെ കാര്യങ്ങളില്‍ ഞാന്‍ ബിസിയാണ്. അവന്‍ സ്‌കൂളില്‍ നിന്നും വരുമ്പോള്‍ വിശേഷങ്ങളൊക്കെ ചോദിക്കും. അങ്ങനെ തിരക്കാകും. രണ്ടാമത്, എന്റെ ആദ്യത്തെ ഡെലിവറിയില്‍ നിന്നും ഞാന്‍ കുറച്ച് കാര്യങ്ങള്‍ പഠിച്ചു.

ഒരു റീല്‍ കണ്ടു. ഞാന്‍ ഇല്ലാതായാല്‍ എന്റെ മക്കളുടെ കാര്യങ്ങള്‍ ആര് നോക്കുമെന്ന് പറയുന്നൊരു അമ്മയുടേത്. ഈ ചിന്ത എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. എനിക്കും ഉണ്ടായിട്ടുണ്ട്. പക്ഷെ അങ്ങനെ ചിന്തിക്കേണ്ടതില്ല. ഇന്നിന്റെ സന്തോഷത്തില്‍ ജീവിക്കുക. ഇത് കൂടുതലും വരുന്നത് ഡെലിവറി കഴിഞ്ഞാണ്. ചിലര്‍ക്ക് ഇതിലും നെഗറ്റീവ് ചിന്ത വരുമോ. കുഞ്ഞിനെ ഞാന്‍ വേദനിപ്പിക്കുമോ എന്നൊക്കെ പല അമ്മമാരും ചിന്തിക്കാറുണ്ട്.

ഇത് നമുക്ക് മാത്രം വരുന്ന ചിന്തയല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. 90 ശതമാനം പുതിയ അമ്മമാര്‍ക്കും വരുന്ന ചിന്തകളും ആംഗ്‌സൈറ്റിയുമാണിത്. എല്ലാവര്‍ക്കുമുണ്ട്. ഇത്തരം ചിന്തകള്‍ വരുന്നത് കൊണ്ട് നമ്മള്‍ ചീത്ത ആളുമാകില്ല. ഇത് നിയന്ത്രിക്കുന്നത് ഹോര്‍മോണ്‍സ് ആണ്. നമ്മള്‍ തെറ്റുകാരിയോ മോശപ്പെട്ടോ ആളോ അല്ല. ഇത്തരം ചിന്തകള്‍ നോര്‍മലാണ്.

സപ്പോര്‍ട്ട് കണ്ടെത്തണം. നമ്മള്‍ എന്ത് പറഞ്ഞാലും കൂടെ നില്‍ക്കുന്ന, നമ്മള്‍ പറയുന്നതിനെ അതിന്റേതായ രീതിയിലെടുക്കുന്ന ഒരു വ്യക്തിയുണ്ടാകും. ഭര്‍ത്താവോ അമ്മയോ സഹോദരിയോ ചേട്ടത്തിയോ സുഹൃത്തോ ആകാമത്. ആ വ്യക്തിയെ കണ്ടെത്തുക പ്രധാനമാണ്.അവരോട് സംസാരിക്കണം. അത് സാധിച്ചാല്‍ വളരെ നല്ലതാണ്.

ഇതേക്കുറിച്ച് സംസാരിക്കണം. ഇതൊരു രഹസ്യമാക്കി ഉള്ളില്‍ വച്ചാല്‍ ഒരിക്കലും മനസമാധാനം കിട്ടില്ല. ഇതൊരു സ്വാഭാവിക കാര്യം മാത്രമാണെന്ന് മനസിലാക്കി സംസാരിക്കുക. അതിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള മാധ്യമം തിരഞ്ഞെടുക്കുക. സംസാരിക്കുമ്പോള്‍ എല്ലാവരുടേയും മനസില്‍ ഇത്തരം ചിന്തയുണ്ടെന്ന് മനസിലാകും. മനസ് ലൈറ്റാകും.

Deepa Rahul Eswar

ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ മടിക്കരുത്. ഞാന്‍ പിസ്സ കഴിക്കുകയാണ്. പ്രസവിച്ച് കിടക്കുകയല്ലേ പിസ കഴിക്കാമോ എന്ന് ചിലര്‍ ചിന്തിക്കും. പക്ഷെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഗര്‍ഭകാലം തൊട്ട് വളരെ സ്ട്രിക്റ്റായ ഡയറ്റായിരിക്കും നമ്മളുടേത്. ഒരു വര്‍ഷത്തോളമായി നമ്മളുടെ ഇഷ്ടങ്ങള്‍ മാറ്റി വച്ചിരിക്കുകയാണ്. ഇടയ്ക്ക് ഇടയ്ക്ക് നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. അതിലൊരു തെറ്റുമില്ല.

ഭാര്യയെ ഭര്‍ത്താവ് പരാമവധി പിന്തുണയ്ക്കണം. എന്റെ ഭര്‍ത്താവ് അങ്ങനെയൊക്കെ ചെയ്യുമോയെന്ന് ചോദിച്ചാല്‍ വല്യ പതിവൊന്നുമില്ല പക്ഷെ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡ്രൈവിന് പോയാലോ എന്ന് ചോദിച്ചിരുന്നു. 28 കഴിയാതെ ഇറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അതൊന്നും നോക്കണമെന്നില്ലെന്നാണ് പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X