കുഞ്ഞിക്കാല്‍ കണ്ടല്ല വീട്ടിലേക്ക് തിരിച്ചുവിളിച്ചത്, ക്രിസ്തുമസ് ആഘോഷിച്ചത് എന്റെ വീട്ടില്‍; ദീപ പറയുന്നു

മലയാളികള്‍ക്ക് സുപരിചിതരാണ് കുക്കുവും ദീപയും. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് കുക്കു താരമാകുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് കുക്കുവും ദീപയും. ഇരുവരുടേയും വ്‌ളോഗുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താന്‍ വ്‌ളോഗിംഗ് ആരംഭിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ദീപ. ഷെഫ് പിള്ളയ്‌ക്കൊപ്പമുള്ള വീഡിയോയിലാണ് ദീപ മനസ് തുറന്നത്.

താന്‍ അഞ്ച് വര്‍ഷക്കാലം എച്ച്ആര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്തിരുന്നുവെന്നാണ് ദീപ പറയുന്നത്. എന്നാല്‍ കലാകാരനെ വിവാഹം കഴിച്ചതോടെ കലാജീവിതവും പ്രൊഫഷണല്‍ ജീവിതവും ഒരുമിച്ച് കൊണ്ടു പോകാന്‍ പറ്റാതെ വന്നതോടെ താന്‍ കലാ ജീവിതം തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദീപ പറയുന്നത്.

Kukku

ഇപ്പോള്‍ സ്വന്തം കമ്പനി മാനേജ് ചെയ്യുകയാണ്. സ്വന്തം കമ്പനി ആയതിനാല്‍ ഇഷ്ടത്തിന് അനുസരിച്ച് ജോലി ചെയ്യാം എന്നാണ് ദീപ പറയുന്നത്. ഇഷ്ടപ്പെട്ട ജോലി ഇഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റിക് പ്രൊഫഷനൊപ്പം കൊണ്ടു പോകാന്‍ സാധിക്കുന്നതിന്റെ സന്തോഷമുണ്ടെന്നും ദീപ പറയുന്നു. അതേസമയം കലാകാരന്മാരെ സംബന്ധിച്ച് ജീവിതം ഓര്‍ഗനൈസ്ഡ് ആക്കാന്‍ ബുദ്ധിമുട്ട് ആകുമെന്നും താന്‍ കുക്കുവിനെ സഹായിച്ച ഘട്ടമുണ്ടെന്നും ദീപ പറയുന്നു.

അതേസമയം, എന്റെ സൈഡീന്നു ഫോള്‍ട്ട് വന്നാല്‍ അവന്‍ ആണ് കറക്ട് ചെയ്യുന്നത്, തിരിച്ചും അങ്ങിനെ തന്നെയാണ് എന്നും ദീപ പറയുന്നു. പിന്നാലെ തങ്ങളുടെ കല്യാണ സമയത്തെക്കുറിച്ചും ദീപ സംസാരിക്കുന്നുണ്ട്. തങ്ങള്‍ കല്യാണം കഴിക്കുമ്പോള്‍ താന്‍ ജോലി ചെയ്യുകയായിരുന്നു. അന്ന് താന്‍ 14 ദിവസം ലീവെടുത്തിരുന്നു. അന്ന് കുക്കു ഒരു പരിപാടിയ്ക്കായി പോയി. താന്‍ വീട്ടില്‍ മാനം നോക്കിയിരിക്കുകയായിരുന്നു എന്നാണ് ദീപ പറയുന്നത്.

തങ്ങളുടെ വിവാഹത്തിന് വീട്ടില്‍ നിന്നുമുണ്ടായിരുന്ന എതിര്‍പ്പിനെക്കുറിച്ച് മുമ്പ് പലപ്പോഴും ദീപ സംസാരിക്കുന്നുണ്ട്. ഇപ്പോഴും അതേക്കുറിച്ച് ദീപ വിശദമായി സംസാരിക്കുന്നുണ്ട്. തങ്ങളുടെ വിവാഹത്തിന് കുടുംബത്തില്‍ തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരു കുടുംബവും ഒന്നിച്ചില്ലെങ്കിലും ഞങ്ങള്‍ ഒരുമിച്ചു തന്നെയുണ്ടെന്നും ദീപ പറയുന്നു.

?'എന്റെ അച്ഛന് ആയിരുന്നു ടെന്‍ഷന്‍. രണ്ടു ചേട്ടന്മാരുടെ ഒരു അനിയത്തി ആണ് ഞാന്‍. എന്റെ അപ്പന്റെ ഒറ്റ മോളാണ്. അപ്പന് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു എന്നെക്കുറിച്ച്. പെട്ടെന്ന് ഒരു ദിവസം ഞാന്‍ ഒരാളെ കണ്ടുപിടിച്ചു ഞാന്‍ പോകുവാണ് എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന സീന്‍ ആയിരുന്നു. ഇപ്പോള്‍ ഞാന്‍ എടുത്ത തീരുമാനം തെറ്റായിരുന്നില്ല എന്ന് എനിക്ക് തെളിയിച്ചു കൊടുക്കാന്‍ കഴിയുന്നുണ്ട്.'' എന്നാണ് ദീപ പറയുന്നു.

Kukku

അതേസമയം താന്‍ സന്തുഷ്ടയാണെന്ന് അറിയുന്നതോടെ വീട്ടുകാരും സന്തോഷിക്കുമെന്നാണ് ദീപ പറയുന്നത്. തന്നെ ക്രിസ്തുമസിന് വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും ദീപ പറയുന്നു. ക്രിസ്തുമസ് താനും കുക്കുവും ആഘോഷിച്ചത് തന്റെ വീട്ടിലായിരുന്നുവെന്നും ദീപ അറിയിക്കുന്നുണ്ട്. അതേസമയം, കുഞ്ഞിക്കാല്‍ കണ്ടിട്ടല്ല തിരിച്ചു വിളിച്ചത്. നമ്മളോടുള്ള ഇഷ്ടം കൊണ്ടാണ് എന്നും ദീപ പറയുന്നു.

ഇപ്പോള്‍ എല്ലാം കൂള്‍ ആയിട്ട് പോകുന്നു. ഞാന്‍ ആ തീരുമാനം എടുക്കുമ്പോള്‍ തന്നെ എനിക്ക് അറിയാമാറിയിരുന്നു അത് തെറ്റല്ല എന്നും ദീപ പറയുന്നുണ്ട്. ജനപ്രീയ ജോഡികളാണ് ദീപയും കുക്കുവും. ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങള്‍ വൈറലായി മാറാറുണ്ട്. ഡി ഫോര്‍ ഡാന്‍സിലൂടെയാണ് കുക്കു താരമാകുന്നത്. ഇരുവരും സ്വന്തം ഡാന്‍സ് അക്കാദമിയുമായും മുന്നോട്ട് പോവുകയാണ്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ഇരുവരും.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X