സിംഫണിയുടെ പരാജയം കരിയറിനെ ബാധിച്ചു; ഉദയനാണു താരത്തിൽ നിന്നും ഒഴിവാക്കി: ദീപക് ദേവ്

മലയാള സിനിമയിൽ നിരവധി മികച്ച ​ഗാനങ്ങൾ സൃഷ്ടിച്ചിട്ടുള്ള സം​ഗീത സംവിധായകനാണ് ദീപക് ദേവ്. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ദീപക്കിന്റെ പാട്ടുകൾകളെ ആസ്വദിക്കുന്നവരാണ്. പൊതുവേ മെലഡികളാണ് ദീപക് ദേവിന്റെ ബെസ്റ്റ് ഏരിയ എങ്കിലും ഫാസ്റ്റ് നമ്പറുകളും തനിക്ക് വഴങ്ങുമെന്ന് ദീപക് പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. ക്രോണിക്ക് ബാച്ച്ലർ ചിത്രത്തിലൂടെയാണ് ദീപക് ദേവ് പാട്ടുകൾ ചെയ്യുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകര്യതയും ദീപക്കിന് ലഭിച്ചു. വിശേഷങ്ങളുമായി മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ ദീപക് ദേവ് സംസാരിക്കുന്നു.

"സിനിമയിൽ വന്നതിനു ശേഷം ഏറ്റവും വേദന നിറഞ്ഞ ഒരു കാര്യം ദീപക്കിന് ഉണ്ടായിട്ടുണ്ട്. സിനിമയിൽ തിളങ്ങി തുടങ്ങുന്ന സമയത്താണ് അങ്ങനെയൊരു അനുഭവം നേരിടുന്നത്. ക്രോണിക്ക് ബാച്ച്ലറിനു ശേഷം രണ്ടാമത് ചെയ്യുന്നത് ഐ.വി ശശി സംവിധാനം ചെയ്ത സിംഫണി എന്ന ചിത്രമാണ്. ആ സിനിമയിൽ വളരെ നല്ല പാട്ടുകളാണ് ഞാൻ കമ്പോസ് ചെയ്തിരിക്കുന്നത്. അതിൽ ഒരുപാട് മനോഹര മെലഡികൾ ചെയ്തു. എന്നാൽ സിനിമ പരാജയപ്പെട്ടു. അത് നെ​ഗറ്റീവായിട്ട് എന്നെ ബാധിച്ചു.

Deepak Dev

സിംഫണിക്കു ശേഷം ചെയ്യാനിരുന്നത് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം ആയിരുന്നു. പക്ഷേ സിംഫണി വലിയൊരു പരാജയമായതിനാൽ ഉദയനാണ് താരം തന്നവർ ആ പ്രൊജക്ട് എന്നിൽ നിന്നും തിരിച്ചു എടുത്തു. അത് വല്ലാത്തൊരു വിഷമമായിരുന്നു. കാരണം സിംഫണിയിലെ പാട്ടുകളെല്ലാം എന്നെ സംബന്ധിച്ച് മനോഹരമായിരുന്നു. എന്നാൽ അവർക്ക് പേടി ഉണ്ടായിരുന്നു. ഒരുപക്ഷേ സിംഫണിയിലെ പരാജയം ഈ ചിത്രത്തിലും ബാധിക്കുമോ എന്നായിരുന്നു അവരുടെ ഉള്ളിലെ പേടി.

ആ സമയത്ത് ക്രോണിക്ക് ബാച്ച്ലർ സിനിമയുടെ വിജയത്തേക്കാൾ അവർക്ക് പ്രശ്നമായത് സിംഫണി ചിത്രത്തിന്റെ പരാജയമായിരുന്നു. അതിനാൽ ഞാൻ ശരിക്കും വല്ലാത്തൊരു അവസ്ഥയിലായി. ചില കാര്യങ്ങൾ വിധിയുണ്ടെങ്കിൽ അത് തേടി വരുമെന്നതിൽ സംശയമില്ല. അങ്ങനെയാണ് ഉദയനാണ് താരം എനിക്ക് തന്നെ കിട്ടുന്നത്. അതായത് ഉദയനാണ് താരത്തിന്റെ കഥ റോഷൻ ആൻഡ്രൂസ് പറയുന്നത് ഒരു പള്ളിയുടെ മുന്നിൽ വെച്ചാണ്.

പള്ളിക്കു മുന്നിൽ വെച്ച് പറഞ്ഞ കഥയായതിനാൽ ദീപക്കിനെ ഒഴിവാക്കാൻ മനസു അനുവദിക്കുന്നില്ലെന്നും മറ്റു കാര്യങ്ങൾ അവരെ ഞാൻ തന്നെ പറഞ്ഞു മനസിലാക്കാം എന്നും റോഷൻ ആൻഡ്രൂസ് പറ‍ഞ്ഞു. അതിനാൽ ആ മാലാഖയുടെ കാരുണ്യം കൊണ്ടാണ് ഉദയനാണ് താരം സംഭവിക്കുന്നത് എന്നാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്." ദീപക് ദേവ് പറഞ്ഞു.

Deepak Dev

കരളേ കരളിന്റെ കരളേ..., പറയാതെ അറിയാതെ...., പെണ്ണേ എൻ പെണ്ണേ എന്നീ ​ഗാനങ്ങളെല്ലാം വമ്പൻ ​ഹിറ്റായി മാറി. പിന്നീട് ഇത്തരം അനുഭവങ്ങൾ ദീപക്കിന് നേരിടേണ്ടി വന്നിട്ടില്ല. ഉദയനാണ് താരം സിനിമ പോലെ തന്നെ പാട്ടുകളും പ്രേക്ഷകർക്ക് വല്ലാത്തൊരു ഫീൽ തരുന്നുണ്ട്.

അന്നത്തെ കാലത്ത് സിംഫണി പോലൊരു സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകർ വളരെ വിരളമായിരുന്നു. പക്ഷേ പാട്ടുകളെല്ലാം അതിമനോഹരമായിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് ആ ചിത്രത്തിലെ പാട്ടുകളെല്ലാം കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. പലരും സിംഫണിയിലെ പാട്ടുകൾ കേട്ടപ്പോൾ മോഹൻലാൽ ചിത്രത്തിലെ പാട്ടുകളാണെന്ന് പോലും തെറ്റിദ്ധരിച്ചവർ ഉണ്ട്.

More from Filmibeat

Read more about: deepak dev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X