ആ പാട്ട് ചെയ്തത് അപ്രതീക്ഷിതമായി; ലൊക്കേഷനിൽ വെച്ച് റോഷൻ ആൻഡ്രൂസാണ് പരിചയപ്പെടുത്തിയത്: ദീപക് ദേവ്

മലയാള സിനിമയിലേക്ക് ചിരി പടർത്തി വന്ന സം​​ഗീത സംവിധായകനാണ് ദീപക് ദേവ്. സിദ്ധിഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ക്രോണിക് ബാച്ച്ലറിലെ പാട്ടുകൾ ചെയ്താണ് ​ദീപക് സ്വതന്ത്ര സംവിധായകനായി എത്തുന്നത്. 'ചിരി ചിരിയോ' എന്ന ​ഗാനത്തിന് ഇന്നും പ്രത്യേക ഫാൻ ബേസുണ്ട്. അതിനു ശേഷം സിംഫണി, ഉദയനാണു താരം, നരൻ, ബെൻ ജോൺസൺ, ലയൺ തുടങ്ങി നിരവധി സിനിമകൾ. മെലഡി മാത്രമല്ല ഫാസ്റ്റ് നമ്പറും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച സംവിധായകൻ കൂടിയാണ് ദീപക് ദേവ്.

നരൻ സിനിമയിലെ 'വേൽമുരുകാ' ദീപക്കിന്റെ കരിയർ തന്നെ മാറ്റി മറിച്ച പാട്ടായിരുന്നു. ഇന്നത്തെ കാലത്തു പോലും ആ പാട്ടിന് ജനപ്രീതി ഉണ്ട് എന്നത് അത്ഭുതമല്ല. എന്നാൽ ദീപക്കിന്റെ കരിയറിലെ ഒരു ബെഞ്ച് മാർക്കാണ് ആ പാട്ട്. സിനിമാ ​ഗാനങ്ങളെ കുറിച്ചും പ്രിയ ​ഗായകരുടെ വിശേഷങ്ങളുമായും സം​ഗീത സംവിധായകൻ ദീപക് ദേവ് മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ സംസാരിക്കുന്നു.

Deepak Dev

"വിനീത് ശ്രീനിവാസനും ഞാനും തമ്മിൽ നല്ല സൗഹൃദമാണ്. അതിന് തുടക്കമിട്ടത് ഉദയനാണ് താരം സിനിമയിലെ കരളേ കരളിന്റെ കരളേ എന്ന ​ഗാനമായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ഈ പാട്ട് വീനീതിനെ കൊണ്ട് പാടിക്കാമെന്ന തീരുമാനത്തിൽ എത്തിയത്. സിനിമാ ഷൂട്ടിം​ഗ് നടക്കുന്നതിനിടെ ശ്രീനിവാസനെ കാണാനായിട്ട് വന്നതായിരുന്നു വിനീത്. അന്നായിരുന്നു ഞാൻ വിനീതിനെ കാണുന്നത്. ലൊക്കേഷനിൽ വെച്ച് റോഷൻ ആൻഡ്രൂസാണ് വിനീതിനെ പരിചയപ്പെടുത്തിയത്. അങ്ങനെ അവിടുന്ന് ഒരു പാട്ട് പാടിച്ചു.

അതിലൂടെയാണ് ആ പാട്ട് പാടാൻ വേണ്ടി വിനീത് എത്തുന്നത്. എനിക്ക് വിനീതിന്റെ പാട്ടുകൾ ഒരുപാട് ഇഷടമാണ്. പാട്ട് മാത്രമല്ല വിനീത് എന്ന മനുഷ്യനേയും വളരെ ഇഷ്ടമാണ്." ദീപക് ദേവ് പറഞ്ഞു. വിനീതും ദീപകും ചേർന്ന് ഒരുപാട് വർക്കുകൾ ചെയ്തിട്ടില്ല, പക്ഷേ ചെയ്ത വർക്കുകളെല്ലാം ഇന്നും പ്രേക്ഷകർ ഓർത്തു വെക്കുന്നതാണ്. അതിൽ ഏറ്റവും പ്രേക്ഷക സ്വീകാര്യത ലഭിച്ചത് നരൻ സിനിമയിലെ ഓമൽ കൺമണി ഇതിലെ വാ എന്ന പാട്ട് തന്നെ.

"സിതാരയുമായും നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു റിയാലിറ്റി ഷോയുടെ ഇടയിലാണ് സിതാരയെ കാണുന്നത്. അന്ന് ഞാൻ ആ ഷോയിലെ ജഡ്ജാണ്. പിന്നെ ചിത്രച്ചേച്ചി, ശരത് സാറും ഉണ്ടായിരുന്നു. സിതാര അന്ന് മത്സരാർത്ഥിയായിരുന്നു. തുടക്കം മുതൽക്കേ നന്നായി പാടി മികച്ച രീതിയിലേക്കു എത്തുകയായിരുന്നു. ക്ലാസിക്കൽ പാട്ടുകളെല്ലാം വളരെ ഇഷ്ടത്തോടെ മികവുറ്റ രീതിയിൽ സിതാര ചെയ്യാറുണ്ടായിരുന്നു. അവിടം നിന്ന് സിതാരയുടെ വളർച്ച ​ഗംഭീരമാണ്." ദീപക്ക് പറ‍ഞ്ഞു.

Deepak Dev

ഇന്ന് റിയാലിറ്റി ഷോകളിലെ ജഡ്ജാണ് സിതാര കൃഷ്ണകുമാർ. മൂന്ന് സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സിതാര നേടിയിട്ടുണ്ട്. എന്നാൽ ഇരുവരും ഒരുമിച്ച് ഒരു പ്രൊ‍ജക്ട് ചെയ്തിട്ടില്ല. ദീപക് ദേവും പൃഥ്വിരാജും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയുന്നതാണ്. അത് പലപ്പോഴായി പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. പൃഥ്വി സംവിധാനം ചെയ്ത മൂന്ന് സിനിമയുടേയും സം​ഗീതം ചെയ്തത് ദീപക് ദേവ് തന്നെയാണ്. അതിൽ ലൂസിഫറിനു വേണ്ടി ഒരു എന്റ് ക്രെഡിറ്റ് സോം​ഗ് പൃഥ്വിയും മുരളി ​ഗോപിയും ദീപക്കിനോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ എല്ലാ പാട്ടുകളും ചെയ്തിട്ടും ഇതിന്റെ ആവശ്യകത എന്തിനാണെന്ന് ദീപക്കിന് മനസിലായില്ല. അവസാനം കിട്ടിയ ട്യൂൺ ആണ് എമ്പുരാനേ എന്ന് തുടങ്ങുന്ന പാട്ട്. രണ്ടാം ഭാ​ഗത്തിലേക്ക് ആളുകളെ നയിക്കാൻ ആ പാട്ട് തന്നെ ധാരാളമായിരുന്നു. ലൂസഫറിൽ മാത്രമല്ല ബ്രോ ഡാഡിയിലും ഇനി റിലീസിനൊരുങ്ങുന്ന എമ്പുരാനിലും ദീപക് തന്നെയാണ്. ആ പാട്ടുകളെല്ലാം ഹിറ്റായിരുന്നു.

More from Filmibeat

Read more about: deepak dev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X