അന്ന് എല്ലാവരുടേയും ക്രഷ്, ഭാവിയിലെ വിജയരാഘവന്‍; ബേസിലിനെപ്പോലെ താരമാകേണ്ടവന്‍; ദീപക് പറമ്പോലിനെപ്പറ്റി ചർച്ച

മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ദീപക് പറമ്പോല്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് ദീപക്കിന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ വന്ന തട്ടത്തിന്‍ മറയത്ത്, തിര എന്നീ ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടാന്‍ ദീപക്കിന് സാധിച്ചു. 2010 ല്‍ ആരംഭിച്ച ദീപക്കിന്റെ യാത്ര പൊന്‍മാനിലെത്തിയിരിക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ദീപിക്കിനെക്കുറിച്ചൊരു ചര്‍ച്ച ശക്തമാവുകയാണ്. ഈയ്യടുത്തായി ദീപക് അഭിനയിച്ച് പുറത്തിറങ്ങിയ പൊന്‍മാന്‍, സൂക്ഷ്മ ദര്‍ശിനി, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളാണ് ചര്‍ച്ചയുടെ ഉറവിടം. തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ കാഴ്ചപ്പെക്കുന്ന ദീപികിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ സംസാരിക്കുന്നത്.

Deepak Parambol

നിരവധി പേരാണ് പ്രതികണങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്. 'പുന്നാര മേനോ വിശ്വേട്ടാ... അന്ന് എനിക്ക് അദ്ദേഹത്തോട് ക്രഷ് തോന്നിയിരുന്നg, തട്ടത്തിന്‍ മറയത്തിന്റെ സമയത്ത് എല്ലാവരുടേയും ക്രഷ് ആയിരുന്നു. ഇപ്പോഴും കാണാന്‍ അതുപോലെ തന്നെയുണ്ട്. തിരയിലെ വില്ലനായും നന്നായിരുന്നു' എന്നിങ്ങനെയാണ് ചില കമന്റുകള്‍. ദീപക്കിലെ നടനെ മലയാള സിനിമ പരിഗണിക്കുന്നത് കൂടേണ്ടതുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഭാവിയിലെ വിജയരാഘവനായിരിക്കും. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സപ്പോര്‍ട്ടിംഗ് ക്യാരക്ടര്‍ ആണ് എനിക്ക് പൊന്‍മാനിലെ മാര്‍കണ്ഡേയ ശര്‍മ എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യേണ്ട നടനാണ്. തന്റെ രണ്ടാമത്തെ സിനിമയായിട്ടും തിരയില്‍ നന്നായിരുന്നു. വന്ന കാലം മുതലേ നല്ല നടനാണ്. ഇപ്പോഴാണ് റിവാര്‍ഡ് കിട്ടി തുടങ്ങുന്നത്. കോണ്ടക്ട് ഒക്കെ ഉണ്ടായിരുന്നുവെങ്കില്‍ സൗബിനേയും ബേസിലിനേയും പോലെ സ്റ്റാര്‍ ആയേനെ എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ശരിക്കും നല്ല നടനാണ്. ഈയ്യടുത്ത് കുഞ്ഞിരാമായണം കണ്ടിരുന്നു. ഇദ്ദേഹത്തിന്റെ ശശിയായുള്ള പ്രകടനം ഗംഭീരമാണ്. ഡയലോഗ് ഡെലിവറി വളരെ നല്ലതാണെന്നും ചിലര്‍ പറയുന്നു. അതേസമയം, എന്തുകൊണ്ട് ലീഡ് റോളുകള്‍ കിട്ടുന്നില്ലെന്ന് അത്ഭുതം തോന്നുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ലീഡ് റോള്‍ ചെയ്തിരുന്നു. പക്ഷെ ബന്ധങ്ങള്‍ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ കൂടുതല്‍ നായക വേഷങ്ങള്‍ കിട്ടിയേനെ എന്നാണ് അതിന് മറ്റൊരാള്‍ നല്‍കിയ മറുപടി. ബിജു മേനോനൊപ്പം അഭിനയിച്ച രക്ഷാധികാരി ബൈജുവിലും ദീപക് നന്നായിരുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Take a Poll

ടൊവിനോയും ദീപക്കും ഏതെങ്കിലും സിനിമകളില്‍ സഹോദരന്മാരായി വരണമെന്ന് ആഗ്രഹമുണ്ടെന്നും ചിലര്‍ പറയുന്നുണ്ട്. എല്ലാ കഥാപാത്രങ്ങളും വളരെ നന്നായി ചെയ്യുന്ന നടനാണ്. കൂടുതല്‍ സിനികള്‍ കിട്ടട്ടെ. നായകനായി സിനിമകള്‍ ചെയ്യണം. കാണാനും സുന്ദരനാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ദീപക്കിന്റേത് ഒട്ടും ഓവര്‍ ആക്കാതെയുള്ള അഭിനയമാണ്. സട്ടിലും വിശ്വസനീയവും. നല്ല ശബ്ദവുമുണ്ട്. ദീപക് നാച്വറല്‍ നടനാണെന്നും ചര്‍ച്ച വിലയിരുത്തുന്നുണ്ട്.

Deepak Parambol

തട്ടത്തിന്‍ മറയത്ത്, തിര, കുഞ്ഞിരാമായാണം, രക്ഷാധികാരി ബൈജു തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് ആരാധകര്‍ കൂടുതലും എടുത്തു പറയുന്നത്. ജയസൂര്യ നായകനായ ക്യാപ്റ്റനില്‍ ഷറഫലിയായും ദീപക് കയ്യടി നേടിയിട്ടുണ്ട്. പോയ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തിലെ ദീപക്കിന്റെ പ്രകടനം റിലീസ് സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു. പിന്നാലെ വന്ന സൂക്ഷ്മ ദര്‍ശിനിയിലും ഇപ്പോഴിതാ പൊന്‍മാനിലും ദീപക് കയ്യടി നേടുകയാണ്.

ദീപക്കിന്റെ കരിയറിലും ജീവിതത്തിലും നിര്‍ണായക വര്‍ഷമാണ് 2024. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നിലൂടെയാണ് വര്‍ഷം ആരംഭിക്കുന്നത്. പിന്നീടായിരുന്നു ദീപക് നടി അപര്‍ണ ദാസിനെ വിവാഹം കഴിക്കുന്നത്. സൂക്ഷ്മദര്‍ശിനിയിലൂടെ 2024 ന് വിരാമമിട്ട ദീപക് 2025 ആരംഭിച്ചിരിക്കുന്നത് പൊന്‍മാനിലൂടെ മികച്ചൊരു പ്രകടനം കാഴ്ചവച്ചാണ്. വരും നാളുകളില്‍ ദീപക്കിനെ തേടി നായക വേഷമടക്കം എത്തുന്നത് കാണണമെന്നാണ് സോഷ്യല്‍ മീഡിയ ആഗ്രഹിക്കുന്നത്.

More from Filmibeat

Read more about: deepak parambol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X