For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെപ്പോട്ടിസം കൊണ്ട് മാത്രം മലയാള സിനിമയിൽ പിടിച്ചുനിൽക്കാനാവില്ല, വെല്ലുവിളികളുണ്ട്: ടൊവിനോ തോമസ്

  |

  മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ നിന്നു തുടങ്ങി മലയാളത്തിലെ മുന്‍നിര താരമായി മാറിയ ടൊവിനോയുടെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ടൊവിനോ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനാവുകയായിരുന്നു. ഒരുവശത്ത് ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങൾ ചുവടുറപ്പിക്കുന്നതിനിടയിലാണ് ടൊവിനോയും തന്റേതായ ഇടം കണ്ടെത്തിയത്.

  ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാലയാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. അടുത്ത ആഴ്ച തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. പ്രൊമോഷന്റെ ഭാഗമായി നിരവധി ചാനലുകൾക്കാണ് ടൊവിനോ അഭിമുഖങ്ങൾ നൽകുന്നത്. അതിനിടെ ഒരു അഭിമുഖത്തിൽ നെപ്പോട്ടിസത്തെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  നെപ്പോട്ടിസം കൊണ്ട് മാത്രം മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് ടൊവിനോ തോമസ് പറയുന്നത്. അതിന് കഴിവ് കൂടിവേണമെന്ന് താരം പറയുന്നു. താരങ്ങളുടെ മക്കളായാൽ പോലും അവർക്ക് അവരുടേതായ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും മലയാള സിനിമയിൽ ഒരു അവസരം നേടുന്നതിനേക്കാൾ ബുദ്ധിമുട്ട് അതിൽ നിലനില്‍ക്കുന്നതിലാണെന്നും ടൊവിനോ പറയുന്നു.

  "മലയാള സിനിമയില്‍ കഴിവില്ലാതെ നെപ്പോട്ടിസം കൊണ്ട് മാത്രം ആരെങ്കിലും നിലനില്‍ക്കുമെന്ന് തോന്നിയിട്ടുണ്ടോ. കഴിവും താല്‍പര്യവും കഠിനാധ്വാനവുമില്ലാതെ ഇവിടെ നില്‍ക്കാനാവില്ല. താരങ്ങളുടെ മക്കൾക്ക് ചിലപ്പോൾ ഒരു തുടക്കം ലഭിച്ചേക്കാം. എന്നാൽ സിനിമയില്‍ വരുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. അതിൽ എല്ലാവരും തുല്യരാണ്." ടൊവിനോ പറഞ്ഞു.

  'പ്രണവ് അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിക്കാനും തയ്യാറാണ്, നീ എന്നെ മോശക്കാരനാക്കരുതെന്ന് പറയാറുണ്ട്'; കല്യാണി!

  ബോളിവുഡില്‍ കാണുന്നത് കൊണ്ടാവും ഇവിടെയും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയർന്നുവരുന്നതെന്നും ടൊവിനോ പറഞ്ഞു. "നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. പക്ഷെ സ്റ്റാര്‍ കിഡ്‌സിന് അവരുടെ മാതാപിതാക്കളുടെ പേര് കളയാതെ നോക്കണം. അവര്‍ എത്ര നന്നായി ചെയ്താലും താരതമ്യം ചെയ്യലുണ്ടാകും. എന്തെങ്കിലും നേടിയാൽ തന്നെ ഇന്നയാളുടെ മോനല്ലേ എന്നാവും. അവര്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടാവുന്നുണ്ടെങ്കില്‍ അതുപോലെ വിഷമങ്ങളും ഉണ്ടാകുന്നുണ്ട്,' ടൊവിനോ കൂട്ടിച്ചേർത്തു.

  ടൊവിനോയ്ക്ക് ഒപ്പമുണ്ടായ ഷൈൻ ടോം ചാക്കോയും വിഷയത്തിൽ പ്രതികരിച്ചു. സാധാരണ രീതിയിൽ സിനിമയിലേക്ക് വരുന്ന സാധാരണക്കാരനായ ഒരാൾക്കുണ്ടാകുന്ന ആകാംഷ താരങ്ങളുടെ മക്കൾക്ക് ഉണ്ടാവില്ലെന്ന് ഷൈൻ പറഞ്ഞു.

  അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ റിയാക്ഷൻ അതായിരുന്നു; കല്യാണി പ്രിയദർശൻ പറയുന്നു

  "ഇപ്പോഴുള്ള താരങ്ങളുടെ മക്കളെ ഞങ്ങളുടെ അത്ര സിനിമ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ടാവില്ല. ഞങ്ങളുടെ സ്വപ്‌നമായിരുന്നു സിനിമ. അവര്‍ക്ക് അങ്ങനെ ആയിരിക്കണമെന്നില്ല. അവര്‍ക്ക് നമ്മുടെ അത്ര താല്‍പര്യം വരാന്‍ സാധ്യതയില്ല. കാരണം അവര്‍ ജനിക്കുമ്പോള്‍ മുതല്‍ ഇതൊക്കെ കണ്ടാണ് വളരുന്നത്. നമ്മുടെ ചുറ്റും ഇല്ലാത്ത ഒന്നായിരിക്കും സ്വപ്‌നമായിട്ട് വരിക. അത് നേടിക്കഴിയുമ്പോൾ കിട്ടുന്ന ഊർജ്ജമൊന്നും അവരിൽ ഉണ്ടാവില്ല." ഷൈൻ ടോം ചാക്കോ പറഞ്ഞു.

  ഓഗസ്റ്റ് 12ന് ആണ് 'തല്ലുമാല' തിയേറ്ററുകളില്‍ എത്തുന്നത്. ടൊവിനോ നായകനാകുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയാകുന്നത്. ഇരുവർക്കും പുറമെ ഷൈൻ ടോം ചാക്കോ, ബിനു പപ്പു, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍, പുതുമുഖങ്ങളായ സ്വാതി ദാസ്, അധ്രി ജോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് തല്ലുമാല നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

  Read more about: tovino thomas
  English summary
  Despite being a star kid an actor cannot survive in Malayalam cinema without talent says Tovino Thomas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X