ക്ഷമ പറഞ്ഞിട്ടും ഫലമില്ല, പേളി മാണിയെ വിടാതെ വിമർശകർ; 'ആ പോയ അഞ്ച് ലക്ഷം പേർ തിരിച്ച് വരില്ല'
ക്ഷമാപണം നടത്തിയിട്ടും പേളി മാണിയെ വിടാതെ വിമർശനം തുടർന്ന് വിദ്യാർത്ഥി പ്രതിഷേധത്തെ അനുകൂലിച്ചവർ. ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞപ്പോൾ പേളി അടുത്ത അടവുമായെത്തിയതാണെന്ന് വിമർശകർ വാദിക്കുന്നു. തന്റെ വിവാദ പ്രസ്താവനയിലെ വാക്കുകൾ എടുത്ത് പറഞ്ഞ് പേളി മാണി വിശദീകരിക്കുന്നുണ്ട്. തെറ്റ് പറ്റിയിടത്തും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിടത്തും പേളി ക്ഷമ പറയുകയും ചെയ്തു. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും പേളിയുടെ വാക്കുകളെ വളച്ചൊടിക്കുകയും ചെയ്ത ജോ മലയിലിനോടും പേളി ക്ഷമ പറഞ്ഞിട്ടുണ്ട്. ഇയാളെ പരാജയപ്പെട്ട ഫിലിം മേക്കർ എന്ന് വിളിച്ചതിനായിരുന്നു ക്ഷമാപണം. എന്നാൽ ഇതൊന്നും വിമർശകർ കാര്യമാക്കുന്നില്ല.
പേളിയുടെ ക്ഷമാപണത്തിൽ ആത്മാർത്ഥതയില്ല എന്നാണ് ഇവരുടെ വാദം. അടുത്ത കാലത്തൊന്നും പേളി മാണി ഇത്രയും വലിയ വിവാദത്തിൽ അകപ്പെട്ടിട്ടില്ല. പേളിയെ വിമർശിച്ച് പോസ്റ്റുകൾ തുടരെ വരുന്നു. കിട്ടിയ അവസരത്തിൽ അനാവശ്യമായി കുറ്റപ്പെടുത്തുന്നവരും ഏറെ. ഈ ക്ലാരിഫിക്കേഷൻ പോലും സത്യസന്ധമായി തോന്നുന്നില്ല എന്ന് തോന്നിയവർ ഇവിടെ ഉണ്ട്.പലർക്കും അഭിനയം പോലെ തോന്നിട്ടുണ്ടാവും ഇത്.!, എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല .പോയ ഫോളോവേഴ്സ് ഒന്നും ഇനി തിരിച്ചു വരില്ല സാഫ്രോൺ ചേച്ചി എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.



Click it and Unblock the Notifications
