മകൾക്ക് ഡെങ്കിപ്പനി കൂടി, ഡോക്ടർമാർ പോലും കയ്യൊഴിഞ്ഞു; അവസാനം..!; ദേവയാനി പറയുന്നു
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ദേവയാനി. പാതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത് ഹിന്ദിയിൽ നിന്നാണ്. എന്നാൽ ആദ്യമായി പുറത്തിറങ്ങിയ സിനിമ മലയാളത്തിൽ ആയിരുന്നു. പ്രിയദർശൻ തിരക്കഥ എഴുതി ഹരിദാസ് സംവിധാനം ചെയ്ത കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെ ആയിരുന്നു ദേവയാനിയുടെ അരങ്ങേറ്റം. പിന്നീട് തുടർച്ചയായി സിനിമകൾ ചെയ്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു താരം.
തുടർന്ന് തമിഴ്, തെലുങ്ക് ഭാഷകളിലേക്കും ചേക്കേറിയ ദേവയാനി തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി മാറിയത് വളരെ പെട്ടെന്നാണ്. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാനും ദേവയാനിക്ക് സാധിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നിരുന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും ദേവയാനി തിളങ്ങിയിട്ടുണ്ട്.

ദേവയാനിയുടെ കുടുംബവും തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതമാണ്. സംവിധായകനായ രാജകുമരനെയാണ് ദേവയാനി വിവാഹം കഴിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇവരുടെ പ്രണയ വിവാഹത്തിന്റെ വർത്തകളൊക്കെ വലിയ ചർച്ചയായിട്ടുള്ളതാണ്. ഇനിയ, പ്രിയങ്ക എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്. വീട്ടുകാരുടെ എതിർപ്പിനെയൊക്കെ മറികടന്നായിരുന്നു ഇവരുടെ വിവാഹം.
2001 ലാണ് ഇവരുടെ രഹസ്യ വിവാഹം നടന്നത്. കഴിഞ്ഞ 22 വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇവർ. അതേസമയം, തന്റെ കുടുംബ വിശേഷങ്ങളൊന്നും ദേവയാനി അധികം മാധ്യമങ്ങള്‍ക്ക് മുമ്പിൽ പങ്കുവയ്ക്കാറില്ല. പൊതുവേദികളിലും വളരെ വിരളമായാണ് ദേവയാനിയെയും കുടുംബത്തെയും കാണാറുള്ളതും.
ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദേവയാനി. ഡെങ്കിപ്പനി ബാധിച്ച് മകൾ ചികിത്സയിൽ ആയിരുന്നപ്പോൾ ഡോക്ടർമാർമാർ കയ്യൊഴിഞ്ഞെന്നും അവസാനം ദൈവം മകളെ രക്ഷിച്ചെന്നുമാണ് നടി പറഞ്ഞത്.
തന്റെ ദൈവ വിശ്വാസത്തെ കുറിച്ചും ദൈവം നൽകിയ അനുഗ്രഹങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയായിരുന്നു ദേവയാനി. വീട്ടിൽ എല്ലാ ദിവസവും ആഞ്ജനേയ സ്വാമിയേ പൂജിക്കുന്നവരാണ് തങ്ങളെന്നാണ് ദേവയാനി പറഞ്ഞത്. കാളികാമ്പായാണ് ഇഷ്ട ദൈവമെന്നും താരം പറഞ്ഞു. എപ്പോൾ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയാലും ആഞ്ജനേയനെ വണങ്ങിയെ ഇറങ്ങുകയുള്ളു. വീട്ടിൽ നിത്യം പൂജ നടത്താറുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുൻപ് പോലും പ്രാർത്ഥിച്ചിട്ടേ കഴിക്കൂ എന്നും നടി പറഞ്ഞു.
തനിക്കുണ്ടായ അനുഭവങ്ങൾ ദേവയാനി പങ്കുവച്ചത് ഇങ്ങനെയാണ്. 'എന്റെ രണ്ടാമത്തെ സിനിമയുടെ റിലീസ് സമയത്ത് ഞാൻ വല്ലാത്തൊരു വിഷമത്തിലായിരുന്നു. ആ സമയത്ത് ഞങ്ങൾ ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചു. അവസാനം എനിക്ക് ആവശ്യമായ പണം ലഭിച്ചു. അത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. മറ്റൊരു പ്രധാന സംഭവം കൂടിയുണ്ട്. എന്റെ രണ്ടാമത്തെ മകൾക്ക് ഒരിക്കൽ ഡെങ്കിപ്പനി വന്നു,'
'ആ സമയത്ത് അവളുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി കുറഞ്ഞു വരുകയായിരുന്നു. ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടർമാർ പോലും കയ്യൊഴിഞ്ഞു. ആ സമയത്ത്, ദൈവമാണ് ഞങ്ങളെ രക്ഷിച്ചത് ഒരു ദിവസം കൊണ്ട് മകളുടെ ആരോഗ്യം മെച്ചപ്പെട്ടു', ദേവയാനി പറഞ്ഞു.
അതേസമയം, കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദേവയാനി. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയ അനുരാഗം എന്ന ചിത്രത്തിലാണ് ദേവയാനി അഭിനയിച്ചത്. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രത്തിൽ അശ്വിന്‍ ജോസ്, ഗൗതം മേനോന്‍, ജോണി ആന്റണി, ഷീല, ഗൗരി ജി കിഷന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.


Click it and Unblock the Notifications