'ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു, ചെറിയ രീതിയിൽ ഒരു ചടങ്ങ്'; സന്തോഷം പങ്കുവച്ച് ദേവികയും വിജയ് മാധവും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് ദേവിക നമ്പ്യാർ. ദേവികയുടെ ഭർത്താവ് വിജയ് മാധവും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സോഷ്യൽ മീഡിയയിലൊക്കെ നിരവധി ആരാധകരാണ് ഇവർക്കുള്ളത്. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ദേവികയും വിജയും വിവാഹിതരായത്. ഗായകനായും സംഗീത സംവിധായകനയുമെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളയാളാണ് വിജയ് മാധവ്. ദേവികയെ വിവാഹം ചെയ്ത ശേഷമാണു വിജയ് കൂടുതൽ സുപരിചിതനാകുന്നത്.

വിവാഹ ശേഷം പാട്ടും അഭിനയവും വ്ലോ​ഗിങ്ങും കുക്കിങുമെല്ലാമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് ഈ താര ദമ്പതികൾ
ഗർഭിണിയായതോടെയാണ് ദേവിക സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഗർഭിണി ആയതിനു പിന്നാലെ അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

vijay madhav devika nambiar

ഒടുവിൽ കഴിഞ്ഞ മാസം ആദ്യമാണ് ഇവർക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചത്. ഗർഭിണി ആയത് മുതൽ എല്ലാ വിശേഷങ്ങളും ദേവികയും വിജയും ആരാധകരുമായി പങ്കുവച്ചിരുന്നു. ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങളും പ്രസവ ശേഷമുള്ള വിശേഷങ്ങളുമൊക്കെ വൈറലായി മാറിയിരുന്നു. കുഞ്ഞിനെ വിജയ് കുളിപ്പിക്കുന്നതും പാട്ട് പാടി കൊടുക്കുന്നതുമായ വീഡിയോകൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.

ഞങ്ങളെ ഇത്രയുമധികം സ്‌നേഹിക്കുന്ന നിങ്ങളില്‍ നിന്നും കുഞ്ഞിനെ മറച്ചുവെക്കാന്‍ തോന്നിയില്ല. നിങ്ങള്‍ കണ്ണിടില്ലെന്ന് അറിയാം എന്ന് പറഞ്ഞായിരുന്നു ഇവർ ആദ്യമായി കുഞ്ഞിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. കുഞ്ഞിനെ ഇപ്പോള്‍ കാണിക്കണോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊന്നും തങ്ങള്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.

ഇപ്പോഴിതാ, കുഞ്ഞിന്റെ 28 ചടങ്ങ് നടത്തിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും. വീഡിയോ പങ്കുവച്ചാണ് ദേവികയും വിജയും ഈ വിശേഷം ആരാധകരെ അറിയിച്ചത്. 'അങ്ങനെ ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു. ചെറിയ രീതിയിൽ വീട്ടിൽ വെച്ച് നടത്തിയ ഒരു ചടങ്ങാണ്. കുറച്ചു ബന്ധുക്കളും അടുത്തുള്ള സുഹൃത്തുക്കളും ദൈവാനുഗ്രഹം കൊണ്ട് എല്ലാം വളരെ നന്നായി കഴിഞ്ഞു. എല്ലാരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരുപാടു സന്തോഷം' എന്ന് കുറിച്ചുകൊണ്ടായിരുന്നു വീഡിയോ പങ്കുവച്ചത്.

ദേവികയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന് വിജയ് ചരട് കെട്ടികൊടുക്കുന്നതും സ്വർണാഭരണങ്ങൾ അണിയിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാമായിരുന്നു. ചരട് കെട്ടുന്നതിനിടെ കുടുംബാംഗങ്ങള്‍ വിജയ്ക്ക് നിര്‍ദേശം നൽകുന്നുണ്ടായിരുന്നു. കാലിലും കഴുത്തിലും കൈയ്യിലുമെല്ലാം സ്വര്‍ണ്ണാഭരണവും അണിയിച്ചിരുന്നു. കുഞ്ഞിന്റെ കരച്ചിലൊക്കെ അടക്കി കൊണ്ടാണ് ആഭരണങ്ങൾ എല്ലാം അണിയിച്ചത്. ഇതുകൊണ്ട് എനിക്കൊരു ബിസിനസ് തുടങ്ങാനുണ്ടെന്നായിരുന്നു സ്വർണം മുഴുവൻ അണിയിച്ച ശേഷം വിജയുടെ കമന്റ്.

അതേസമയം, കുഞ്ഞിന്റെ പേര് ചോദിച്ചു കൊണ്ടാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്. ആൺ കുട്ടിയാണെന്ന് പറഞ്ഞെങ്കിലും ഇതുവരെ കുഞ്ഞിന്റെ പേര് ഇവർ വെളിപ്പെടുത്തിയിട്ടില്ല. മോന്റെ പേരെന്താണ്, അതെന്താണ് പറയാത്തത് എന്നൊക്കെയാണ് ആരാധകർ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. വാവയുടെ പേര് പറഞ്ഞില്ലല്ലോ മാഷേ എന്നുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു.

vijay madhav devika nambiar

അതേസമയം, എം.എ നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയലിലേക്ക് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകകളാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ദേവികയ്ക്ക് ഏറെ സ്വീകാര്യത നൽകിയത്. അഭിനയത്തിന് പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിജയ് മാധവ് ആദ്യമായി പ്രേക്ഷകകർക്ക് മുന്നിൽ എത്തുന്നത്. ആൽബം ഗാനങ്ങൾ ഒരുക്കിയും വിജയ് ശ്രദ്ധനേടിയിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X