'കൊച്ചിനേയും കുളിപ്പിച്ച് ദേവികയേയും നോക്കി ഇരുന്നാൽ മതിയോ, വേറെ പണിയൊന്നുമില്ലേ!'; ഹൗസ് ഹസ്ബൻഡാണെന്ന് വിജയ്

മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ് ദേവിക നമ്പ്യാരും വിജയ് മാധവും. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് ദേവിക. ജനപ്രീയ സംഗീത റിയാലിറ്റി ഷോ ആയിരുന്ന സ്റ്റാര്‍ സിംഗറിലൂടെയാണ് വിജയ് മാധവ് ശ്രദ്ധനേടുന്നത്. ഇന്ന് ഗായകനായും സംഗീത സംവിധായകനായുമൊക്കെ അറിയപ്പെടുന്ന ആളാണ് വിജയ്. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒന്നാം വിവാഹം ആഘോഷിച്ചതിന് പിന്നാലെയാണ് ഇവർക്ക് ആദ്യത്തെ കണ്മണി പിറന്നത്. കഴിഞ്ഞ മാസം ആദ്യമായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് ഒരു ആൺകുഞ്ഞ് കൂടി വന്നത്. ഗർഭിണി ആയത് മുതൽ എല്ലാ വിശേഷങ്ങളും ദേവികയും വിജയും തങ്ങളുടെ ആരാധകരുമായി പങ്കുവച്ചിരുന്നു. പ്രഗ്നന്‍സി ടെസ്റ്റ് മുതല്‍ പ്രസവം വരെയും ഇപ്പോൾ കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള വിശേഷങ്ങളും ഇവര്‍ പങ്കിടാറുണ്ട്.

vijay madhav

യൂട്യൂബിലിലൂടെയും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയും ഒക്കെയാണ് വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. ആത്മജൻ എന്നാണ് മകന്റെ പേര്. അടുത്തിടെ കുഞ്ഞിനെ വിജയ് കുളിപ്പിക്കുന്നതും പാട്ട് പാടി കൊടുക്കുന്നതുമായ വീഡിയോകൾ ഇവർ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, വിജയ് മാധവ് പങ്കുവച്ച പുതിയൊരു വീഡിയോയാണ് വൈറലായി മാറുന്നത്. എന്താ പണി, വിജയിക്ക് ഇപ്പോള്‍ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലേ എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായാണ് പുതിയ വീഡിയോ.

കൊച്ചിനേയും കുളിപ്പിച്ച് ദേവികയേയും നോക്കി ഇരുന്നാ മതിയോ, വേറെ പണിയൊന്നുമില്ലേ എന്നൊക്കെ കുറെ ചോദ്യങ്ങൾ തനിക്ക് മെസേജായും മറ്റും വന്നിരുന്നു എന്നാണ് വിജയ് പറയുന്നത്. വ്‌ളോഗിലൂടെ തന്നെ അതിനെല്ലാം മറുപടി കൊടുക്കാമെന്ന് കരുതി, അങ്ങനെയാണ് ഈ വീഡിയോ ചെയ്യുന്നത്. ഇപ്പോഴത്തെ എന്റെ ഡേ ഇന്‍ മൈ ലൈഫ് എങ്ങനെയാണെന്ന് പറയാമെന്ന് കരുതി. ഷൂട്ട് ചെയ്ത് കാണിക്കാന്‍ പറ്റില്ല, അതുകൊണ്ട് ഞാൻ പറയാമെന്ന് പറഞ്ഞാണ് വിജയ് വീഡിയോ ആരംഭിച്ചത്.

'ഞാൻ രാവിലെ നാലരയ്ക്ക് എഴുന്നേല്‍ക്കും. രാവിലെ കരിക്ക് കുടിക്കുന്ന സ്വഭാവമുണ്ട്. അതുകഴിഞ്ഞ് കുറച്ച് പുസ്തകം വായിക്കും. അക്കൂട്ടത്തില്‍ പത്രവും. അമ്മ എഴുന്നേറ്റ് വന്നാല്‍ ചായയിടും. അല്ലെങ്കില്‍ ഞാന്‍ തന്നെയിടും. ദേവിക എഴുന്നേറ്റാല്‍ പിന്നെ കൊച്ചിനെ നോക്കണം. പുള്ളിക്കാരി രാവിലെ ട്രീറ്റ്‌മെന്റിന് കയറും. ആ സമയത്ത് ആത്മജനെ ഞാന്‍ പാടി ഉറക്കും. ഓമനത്തിങ്കള്‍ക്കിടാവോ പാടിയാല്‍ അവന്‍ തൊട്ടിലില്‍ കിടന്ന് ഉറങ്ങും,'

'ഒന്നും രണ്ടും മണിക്കൂറൊക്കെ ചിലപ്പോള്‍ നിന്ന് തൊട്ടില്‍ ആട്ടേണ്ടി വരും. കുഞ്ഞിനെ കുളിപ്പിക്കുന്നത് ഞാനാണ്. അതിന് ശേഷം അവനെ എടുത്ത് ഇങ്ങനെ നടക്കണം. രാത്രി കിടക്കുന്ന സമയം വരെ ഞാന്‍ നല്ല തിരക്കിലാണ്. മൂന്നാല് മാസത്തേക്ക് ഞാന്‍ ലീവാണ്. ഷോ ഒന്നും എടുക്കുന്നില്ല. പാട്ടിനൊന്നും പോവുന്നില്ല. വ്‌ളോഗ് ചെയ്യുന്നുണ്ട്. ഇതാണ് എനിക്കൊരു ഹാപ്പിനെസ്. ഈ ഇടപെടല്‍ എനിക്കൊരുപാട് ഇഷ്ടമാണ്. ഹാപ്പി ആയാണ് ഞാന്‍ എല്ലാം ചെയ്യുന്നത്,'

vijay madhav

'ഇതൊന്നും അത്ര സിംപിള്‍ ടാസ്‌ക്കല്ല. ഇതൊക്കെ ചെയ്ത് തുടങ്ങിയപ്പോഴാണ് സ്ത്രീകളുടെ വില മനസിലാക്കുന്നത്. ഈ ജോലികളൊക്കെ ചെയ്യുമ്പോള്‍ ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എന്നാലും ഹാപ്പിയാണ്. സന്തോഷത്തോടെയാണ് എല്ലാം ചെയ്യുന്നത്,' എന്നാണ് വിജയ് പറഞ്ഞത്. വേണമെങ്കിൽ തന്നെ ഹൗസ് ഹസ്ബൻഡ് എന്ന് വിളിക്കാമെന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിജയെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്.

'അടിപൊളി മറുപടി വിജയ്, എല്ലാം സ്ത്രീകളുടെ തലയില്‍ കെട്ടിവെച്ച് നടക്കുന്നവര്‍ കാണട്ടെ, നല്ല മകന്‍, ആരും കൊതിക്കുന്ന ഭര്‍ത്താവ്, ഏറ്റവും നല്ല അച്ഛന്‍. എല്ലാം അറിഞ്ഞും കണ്ടും കൂടെ നില്‍ക്കാന്‍ വിജയിക്ക് കഴിയുന്നുണ്ടല്ലോ, അതാണ് ഏറ്റവും വലിയ സന്തോഷം,'

'ഈ സമയങ്ങളിലാണ് ഏതൊരു സ്ത്രീക്കും ഭര്‍ത്താവ് കൂടെയുണ്ടാവേണ്ടത്. അക്കാര്യത്തില്‍ വിജയിക്ക് 100 മാര്‍ക്ക്. ഇതുപോലൊരു ഭര്‍ത്താവിന് കിട്ടിയ ദേവിക ഭാഗ്യവതിയാണ്. നിങ്ങള്‍ ഹാപ്പിയാണെങ്കില്‍ മറ്റു കമന്റുകളൊന്നും മൈന്‍ഡ് ചെയ്യേണ്ട,' എന്നൊക്കെ ആയിരുന്നു ആരാധകര്‍ പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X