ഞങ്ങള്‍ 16 വര്‍ഷം മുമ്പ് ഒളിച്ചോടിയവര്‍, രജിസ്റ്റര്‍ ചെയ്തിരുന്നില്ല; രണ്ടാം വിവാഹത്തെപ്പറ്റി ധര്‍മ്മജന്‍

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും ഭാര്യയുടേയും വിവാഹത്തെക്കുറിച്ച് പങ്കുവച്ചത്. രസകരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരെത്തി. കമന്റില്‍ തമാശയും ട്രോളുമൊക്കെ കടന്നു വന്നിരുന്നു.

''എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തും 9.30 നും 10.30 നും ഇടയില്‍. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം'' എന്നായിരുന്നു ധര്‍മ്മജന്‍ കുറിച്ചത്. പോസ്്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി മാറുകയായിരുന്നു. അനൂജയുടേയും ധര്‍മ്മജന്റേയും വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷമായി. രണ്ട് മക്കളുമുണ്ട്. വിവാഹ ശേഷം രണ്ടാമതും വിവാഹം കഴിക്കാനുണ്ടായ കാരണം ധര്‍മ്മജന്‍ വ്യക്തമാക്കുകയുണ്ടായി.

Dharmajan Bolgatty

വിവാഹം ഒരു തവണ കഴിഞ്ഞതാണ്. 16 വര്‍ഷം മുമ്പ് ഒളിച്ചോടിയ ആള്‍ക്കാരാണ് ഞങ്ങള്‍. അന്ന് എന്റെ നാട്ടിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടത്തിയത്. അന്ന് രജിസ്‌റ്റ്രേഷനെക്കുറിച്ച് വലിയ ചിന്തയൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇങ്ങനൊരു തോന്നല്‍ തോന്നി. രണ്ട് പിള്ളേരാണ്. ഒരാള്‍ പത്തിലും ഒരാള്‍ ഒമ്പതിലുമാണ്. വൈഗയും വേദയും. അവരുടെ സാന്നിധ്യത്തില്‍ ഒന്നു കൂടി കല്യാണം കഴിച്ചു. റെക്കോര്‍ഡിക്കലായി ഒരു രേഖ ആവശ്യമാണ്. പല കാര്യങ്ങള്‍ക്കും ചെല്ലുമ്പോള്‍ അതൊരു പ്രശ്‌നമായി വന്നിരുന്നു എന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

അതും കൂടെയാണ് കാരണം. അല്ലാതെ ആള്‍ക്കാരെ കാണിക്കാന്‍ വേണ്ടി ചെയ്തതല്ല. നമ്മുടെ ഭാവിയ്ക്കും സുരക്ഷിതത്വത്തിനും കൂടി വേണ്ടി ചെയ്തതാണ്. മക്കള്‍ ഭയങ്കര സന്തോഷത്തിലാണ് കൂട്ടുകാരൊക്കെ അച്ഛന്റേയും അമ്മയുടേയും കല്യാണത്തിന് കൂടാന്‍ പറ്റിയല്ലോ, നിങ്ങളുടെ ഭാഗ്യമാണെന്ന് പറഞ്ഞുവെന്നാണ് മക്കള്‍ പറയുന്നതെന്നും ധര്‍മ്മജന്‍ പറയുന്നു.

അന്ന് എന്റെ വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എല്ലാവരുടേയും സമ്മതത്തോടു കൂടി ഒരിക്കല്‍ കൂടി കല്യാണം കഴിക്കാന്‍ സാധിച്ചു. ഒരുപാട് സന്തോഷമുണ്ടെന്നും അനൂജ പറയുന്നു. അവരുമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരു കൊല്ലത്തോളമേ അകന്നു കഴിഞ്ഞിരുന്നുള്ളു. പിന്നീട് കുട്ടികളൊക്കെ ആയപ്പോഴേക്കും വലിയ സൗഹൃദവും സന്തോഷവുമൊക്കയായിരുന്നു എന്ന് ധര്‍മ്മജന്‍ പറയുന്നുണ്ട്.

Dharmajan Bolgatty

പക്ഷെ കല്യാണം കാണാന്‍ ഞങ്ങളുടെ വേണ്ടപ്പെട്ടവര്‍ കുറച്ച് പേരില്ല. എന്റെ അച്ഛന്‍, എന്റെ അമ്മ, ഇവളുടെ അച്ഛന്‍, ഇവളുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ ആരോഗ്യസ്ഥിതി കാരണം വരാനാകില്ല. ഞങ്ങള്‍ ആരേയും അറിയിക്കാതെയാണ് ഇത് പ്ലാന്‍ ചെയ്തത്. രണ്ടു മൂന്ന് സുഹൃത്തുക്കളോട് മാത്രമാണ് പറഞ്ഞത്. ആളുകള്‍ അറിഞ്ഞു വരുമല്ലോ എന്നും താരം പറയുന്നു.

രാവിലെ പോസ്റ്റ് ഇട്ടിരുന്നു. ആദ്യം വിളിച്ചത് സംവിധായകന്‍ സംവിധായകന്‍ ബോബന്‍ സാമുവലായിരുന്നു. കല്യാണം എന്താ ഞങ്ങളെയൊന്നും വിളിക്കാത്തത് എന്ന് ചോദിച്ചു കൊണ്ട്. പിന്നെ പലരും വിളിച്ചു കൊണ്ടിരിക്കുകയാണ്. പരാതികളുണ്ട്. ഇത് പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇട്ടതല്ല. ഞങ്ങളുടെ ഒരാവശ്യത്തിന് വേണ്ടിയാണ്. പിഷാരടി ചീത്ത പറഞ്ഞു, നീ ഇതുവരെ രജിസ്റ്റര്‍ ചെയ്തില്ലേ എന്ന് ചോദിച്ച്. നീ ചത്തു പോയാല്‍ അവള്‍ക്ക് ഇന്‍ഷുറന്‍സ് പോലും കിട്ടില്ലെന്ന് പറഞ്ഞു. അതൊക്കെ ഇതിലും ബാധകമായിട്ടുണ്ടെന്നും താരം പറയുന്നു.

Read more about: dharmajan bolgatty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X