രക്ഷപ്പെട്ടത് രണ്ടുമിനുറ്റിന്റെ വ്യത്യാസത്തില്‍; എപ്പോഴും ഇരുന്ന് സംസാരിക്കുന്ന വീട് തകര്‍ന്നു തരിപ്പണമായി
പടക്കക്കടയിലുണ്ടായ സ്ഫോടനത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ച് ധർമ്മജന്‍
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മിമിക്രി വേദികളിലൂടെയാണ് ധര്‍മജന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ധാരാളം ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി മാറാനും ധര്‍മ്മജന് സാധിച്ചു. രമേശ് പിഷാരടിയുടേയും ധര്‍മ്മജന്റേയും ജോഡി മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. ടെലിവിഷനില്‍ നിന്നുമാണ് ധര്‍മജന്‍ സിനിമയിലെത്തുന്നത്. സിനിമയിലും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ധര്‍മ്മജന് സാധിച്ചിട്ടുണ്ട്.
ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ധര്‍മ്മജന്‍. ജീവിതത്തില്‍ ഏറെ പ്രതിസന്ധികളും വെല്ലുവിളികളുമൊക്കെ അതിജീവിച്ചാണ് ധര്‍മ്മജന്‍ വിജയം നേടുന്നത്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് ധര്‍മ്മജന്‍. ഇപ്പോഴിതാ മറ്റൊരു സംഭവുമായി ബന്ധപ്പെട്ട് ധര്‍മ്മജന്റെ പേര് വാര്‍ത്തകളില്‍ നിറയുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ ദിവസം വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഈ അപകടത്തില്‍ നിന്നും താന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
എന്റെ അടുത്ത് സുഹൃത്തിന്റെ കടയാണ്. ഞങ്ങള്‍ എപ്പോഴും ഇരുന്ന് വര്‍ത്തമാനം പറയുന്ന വീട്. അത് തകര്‍ന്നു തരിപ്പണമായി. എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ഒരു രണ്ടുമിനിറ്റിന്റെ വ്യത്യാസത്തില്‍ ആണ് ഞാന്‍ രക്ഷപെട്ടതെന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

അത്യാവശ്യം ഇവിടെ ഉള്ള വെടിക്കെട്ടുകള്‍ ഒക്കെ നടത്തുന്ന ആളുകള്‍ ആണ് അവര്‍. നിര്‍മ്മാണത്തിനുള്ള ലൈസന്‍സ് ഒക്കെ ഉള്ളവരാണെന്നും ധര്‍മ്മജന്‍ വ്യക്തമാക്കുന്നുണ്ട്. ഇപ്രാവശ്യത്തെ തൃശൂര്‍ പൂരം, തിരുവമ്പാടി പൂരം ഒക്കെയും ഏറ്റെടുത്തിരുന്നതാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് ലൈസന്‍സ് ഒക്കെയുണ്ടെന്നും ധര്‍മ്മജന്‍ വ്യക്തമാകമാക്കുകയാണ്. കേരളത്തില്‍ വളരെ ചുരുക്കം ആളുകള്‍ക്കാണ് ലൈസന്‍സ് ഉള്ളത് അതില്‍ ഒരു കൂട്ടര്‍ ഇവരാണെന്നും താരം പറയുന്നു.
പിന്നെ കണ്‍ജസ്റ്റഡ് ഏരിയയില്‍ ആയിരുന്നുവെന്നുംപക്ഷെ എല്ലാം ഷിഫ്റ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവരെന്നുമാണ് ധര്‍മ്മജന്‍ പറയുന്നത്. പാലക്കാട് ഒരു വലിയ ഏരിയ വാങ്ങിച്ചിട്ട് അങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്തുകൊണ്ടിരുന്ന ടൈം ആയിരുന്നുവെന്നാണ് താരം പറയുന്തന്. അപ്പാഴാണ് ഇത് സംഭവിച്ചത്. ഞങ്ങള്‍ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ് പൊട്ടിച്ചിതറിയതെന്നും താരം പറയുന്നു.

അതേസമയം ഫയര്‍ ഫോഴ്സ് വന്നിട്ടുപോലും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് താരം പറയുന്നത്. അപ്പോഴും പൊട്ടിക്കൊണ്ടിരിക്കുക ആയിരുന്നു. നമ്മുടെ നാടിനെ നടുക്കിയ സംഭവം ആണ് നടന്നതെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അപകടത്തില്‍ മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കൂടാതെ സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്. പൊട്ടിത്തെറിയുടെ പ്രകമ്പനം കിലോ മീറ്ററുകള്‍ വരെയെത്തി. അനധികൃതമായി സൂക്ഷിച്ച പടക്ക ശേഖരത്തില്‍ നിന്നാണ് സ്‌ഫോടനം നടന്നത് എന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പ്രതികരിച്ചത്.

മിമിക്രി വേദിയില്‍ നിന്നും ടെലിവിഷനിലെത്തിയ ധര്‍മ്മജന്‍ സിനിമയിലെത്തുന്നത് ദിലീപ് നായകനായ പാപ്പി അപ്പച്ചനിലൂടെയാണ്. ആദ്യ സിനിമയില്‍ തന്നെ കയ്യടി നേടാന്‍ ധര്‍മ്മജന് സാധിച്ചു. നിരവധി സിനിമകളാണ് ധര്‍മ്മജന്റേതായി അണിയറയിലുള്ളത്. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോ വിധികര്‍ത്താവായും ധര്‍മ്മജന്‍ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications