ചേട്ടനെ പോലെ ആയാല്‍ സൈക്കോ ആകും, പണ്ട് മീടു ഉണ്ടായിരുന്നേല്‍ ഞാനും പെട്ടേനെ: ധ്യാന്‍ ശ്രീനിവാസന്‍
മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ധ്യാന്‍ ശ്രീനിവാസന്‍. താരത്തിന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. യാതൊരു മറയുമില്ലാതെ സംസാരിക്കുന്നതാണ് ധ്യാനിനെ വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ ധ്യാന്‍ ശ്രീനിവാസന്റെ പുതിയ സിനിമയായ ഉടല്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ മനസ് തുറക്കുകയാണ്.
Recommended Video

തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ധ്യാന്‍ നല്‍കിയ മറുപടി ഇല്ല, കുറേ പേരെ തേച്ചിട്ടുണ്ട് എന്നായിരുന്നു. പണ്ടൊക്കെ മീടു ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങുക പോലുമുണ്ടാകില്ലായിരുന്നു. മീടു ഇപ്പോഴല്ലേ വന്നത്. എന്റത് പത്ത് പന്ത്രണ്ട് കൊല്ലം മുമ്പായിരുന്നു. ഇല്ലെങ്കില്‍ ഒരു പതിനാല് വര്‍ഷമൊക്കെ എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഈ ട്രെന്റ് വന്നത്. നല്ല കുട്ടിയായോ ഇപ്പോള്‍ ഞാന്‍ ഫാമിലി മാന്‍ ആണെന്നുമാണ് ധ്യാന്‍ പറയുന്നത്.

വീട്ടുകാരുടെ പൈസ ഒരുപാട് കളഞ്ഞിട്ടുണ്ടെന്നും ധ്യാന്‍ പറയുന്നു. അച്ഛന്റെ പൈസ കുറേ കളഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ ഇപ്പോള്‍ സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയതോടെ കളയുന്നില്ലെന്നും താരം പറയുന്നു. എന്തെങ്കിലും സംഭവം ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് അച്ഛനോട് ചോദിക്കുന്നതാകും നല്ലതെന്നാണ് ധ്യാന്‍ പറയുന്നത്. ഇവിടെ ആശുപത്രിയിലുണ്ട്, ചോദിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ ബെഡില്‍ നിന്നും എഴുന്നേറ്റ് വരും. കണക്കൊക്കെ കറക്ട് എഴുതി വച്ചിട്ടുണ്ടെന്നും ധ്യാന്‍ പറയുന്നു.

വീട്ടില്‍ നിന്നും പൊക്കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും കാരണം അത്ര ക്ലിനിക്കല്‍ ആയിട്ടാണ് ചെയ്യുന്നതെന്നുമായിരുന്നു ധ്യാന്റെ മറുപടി. ദുല്‍ഖറുമൊത്തൊരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തതിനെക്കുറിച്ചും ധ്യാന്‍ മനസ് തുറക്കുന്നുണ്ട്. ആദ്യം ചെയ്ത സിനിമ, ലവ് ആക്ഷന്‍ ഡ്രാമ ആദ്യം ചെയ്യാന്‍ വച്ചത് ഡിക്യുവിനെ വച്ചായിരുന്നു എന്നാണ് ധ്യാന്‍ പറയുന്നത്. ഡിക്യുവിനെ മെസേജ് അയക്കുകയും അദ്ദേഹം കേള്‍ക്കാം എന്നൊക്കെ പറഞ്ഞിരുന്നുവെന്നും ധ്യാന്‍ പറയുന്നു. പിന്നെ എന്തായി എന്ന് ചോദിച്ചപ്പോള്‍ എന്നിട്ട് നിവീനോട് പറഞ്ഞുവെന്നായിരുന്നു ധ്യാന്‍ നല്‍കിയ മറുപടി. ഡിക്യുവിനെ വച്ച് സിനിമ എപ്പോഴെങ്കിലും പ്രതീക്ഷിക്കാം എന്നും ധ്യാന്‍ പറയുന്നുണ്ട്.

നേരത്തെ ഒരു അഭിമുഖത്തില്‍ ധ്യാന്‍ എപ്പോഴും ക്വാറന്റൈനില്‍ ആണെന്ന് വിനീത് പറഞ്ഞിരുന്നു. ഇതേക്കുറിച്ചും ധ്യാന്‍ മനസ് തുറക്കുന്നുണ്ട്. ഒരു കേസ് ബിയറും മൂന്നാല് കുപ്പിയും മേടിച്ച് റൂമില്‍ കയറുക, പിന്നെ അവിടെ തന്നെ. ചെന്നൈയിലെ ഫ്‌ളാറ്റിലായിരുന്നു. ചേട്ടന്‍ ഇടയ്ക്ക് അവിടെ വരുന്നതാണ്. നമ്മള്‍ ഫുള്‍ ആയുധങ്ങളുമായി തയ്യാറായി കഴിഞ്ഞാല്‍ പിന്നെ പുറത്ത് പോകേണ്ടി വരുന്നില്ലെന്നാണ് ധ്യാന്‍ പറയുന്നത്.
ചേട്ടന്‍ മദ്യപിക്കുകയോ വലിക്കുകയോ ഒന്നും ചെയ്യില്ല. അങ്ങനെ ഒരാളാകാനും പാടില്ല. സൈ്‌ക്കോ ആയിപ്പോകും. മനുഷ്യന്‍ ആയാല്‍ എന്തെങ്കിലും ദുശ്ശീലം ഒക്കെ വേണം. അല്ലാത്തവരുടെ ഉള്ളില്‍ ഭയങ്കര ഫയറും പ്രതികാര ബുദ്ധിയുമൊക്കെയുണ്ടാകും. നമ്മക്ക് അതൊന്നുമില്ല രണ്ടെണ്ണം അടിച്ചാല്‍ എല്ലാം തീര്‍ന്നു എന്നാണ് ധ്യാന്‍ പറയുന്നത്.

ചേട്ടനെ കണ്ട് ഒന്നും പഠിക്കാറില്ല. ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. മുതിര്‍ന്ന ആളുകളൊക്കെ വന്ന് പറയാറുണ്ട്. ലവ് ആക്ഷന്‍ ഡ്രാമ ഇറങ്ങിയപ്പോള്‍ വീട്ടില്‍ നിന്നും ബന്ധുക്കളൊക്കെ വിളിച്ചിട്ട് എന്ത് പടമാടാ എടുത്ത് വച്ചിരിക്കുന്നത് ഫുള്‍ ടൈം കള്ളുകുടി തന്നെയാണല്ലോ എന്ന് ചോദിച്ചു. സെന്‍സര്‍ ചെയ്യുന്ന സമയത്തും ചോദിച്ചു. എല്ലാ ശരാശരി മലയാളിയും രാത്രിയാകുമ്പോള്‍ രണ്ടെണ്ണം അടിക്കും. സിനിമയില്‍ അത് കാണിക്കുമ്പോള്‍ ഭയങ്കര പ്രശ്‌നമാകും. ഈ പറയുന്ന ആന്റിമാരുടെ ഭര്‍ത്താക്കന്മാരൊക്കെ കട്ട കള്ളുകുടിയന്മാരാണ്. എന്നിട്ട് അവരാണ് പറയുന്നത്, മോനെ കള്ളു കുടിയൊന്നും നമ്മള്‍ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ പാടില്ലെന്ന്. അടുക്കളയില്‍ നിന്നും അച്ചാര്‍ എടുക്കുമ്പോഴായിരിക്കും ഇത് പറയുന്നതെന്നും ധ്യാന്‍ പറയുന്നു.


Click it and Unblock the Notifications