For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണ്ടൊക്കെ രണ്ടണ്ണം അടിച്ചിട്ടാണ് സിനിമയ്ക്ക് പോവുക, പേരെഴുതി കാണിക്കുമ്പോഴെ ഉറങ്ങും; ധ്യാന്‍ പറയുന്നു

  |

  മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമയേക്കാളും പലപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങളാണ് ശ്രദ്ധ നേടുന്നത്. മനസിലുളളത് മറയില്ലാതെ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരനാണ് ധ്യാന്‍ ശ്രീനിവാസന്‍. കുറിക്കുകൊളളുന്ന കൗണ്ടറുകളിലൂടെ അഭിമുഖങ്ങള്‍ക്ക് ഓളം പകരുന്ന താരം. ഈയ്യടുത്ത് പല കാര്യങ്ങളും അഭിമുഖങ്ങളിലൂടെ ധ്യാന്‍ വെളിപ്പെടുത്തിയിരുന്നു.

  Also Read: തിരുവമ്പാടി ഓണംകേറാ മൂലയാണോടാ തെണ്ടീ..! ജില്ല വിട്ടും തെറി; ഒടുവില്‍ മറുപടിയുമായി ധ്യാന്‍

  ആ ശീലം കാരണം പല വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരെ ഉയരാറുണ്ട്. താന്‍ ഒരുപാട് സിനിമകള്‍ കാണുന്ന ആളല്ലെന്നും താന്‍ സിനിമയിലെത്തിയത് അമ്മയ്ക്കും അച്ഛനും വരെ അത്ഭുതമായിരുന്നെന്നും പറയുകയാണ് ധ്യാന്‍ ഇപ്പോള്‍. പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വായിക്കാം.

  'എന്നെ പൊതുവെ എല്ലാവര്‍ക്കും വിശ്വാസമോ വിലയോ ഒന്നുമില്ലായിരുന്നു. സിനിമയിലൊക്കെ വന്നപ്പോഴാണ് അത് മാറി തുടങ്ങിയത്. ഇവനൊക്കെ സിനിമയിലോ എന്ന് ചിന്തിച്ചവരാണ് പലരും. അങ്ങനെ ഏറ്റവും കൂടുതല്‍ ചിന്തിച്ചത് എന്റെ അച്ഛനും അമ്മയും തന്നെയാണ്. കാരണം ഒരു കഴിവും ഇല്ലല്ലോ. ഇതിനു മുന്‍പേ നാടകത്തിലോ എന്തെങ്കിലും പരിപാടിയിലോ ഒന്നും തന്നെ പങ്കെടുത്തിട്ടില്ല. ഞാന്‍ സിനിമ എഴുതുന്നു എന്നൊക്കെ പറയുന്നത് എന്നെ അറിയുന്ന ആള്‍ക്കാര്‍ക്ക് ഒക്കെ അത്ഭുതമാണ്. ഇതിനേക്കാള്‍ വലുതൊന്നും കാണാനില്ലെന്ന ചിന്തയാണ്. അമ്മയ്ക്കും അച്ഛനുമൊക്കെ പ്രത്യേകിച്ചും' എന്നാണ് ധ്യാന്‍ പറയുന്നത്.

  ''ലോകത്തിലെ ഏഴ് അത്ഭുതങ്ങള്‍ എന്നൊക്കെ പറയുന്നതുപോലെയാണ് ഞാന്‍ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതും തിരക്കഥയെഴുതുന്നതുമൊക്കെ. അവര് കാണുമ്പോള്‍ അത്ഭുതങ്ങളാണ് ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സിനിമ എന്ന മീഡിയത്തോട് എനിക്ക് യാതൊരു താല്പര്യവുമില്ലായിരുന്നെന്ന് ഇവര്‍ക്കെല്ലാം അറിയാം'' എന്നും ധ്യാന്‍ പറയുന്നു.

  പണ്ടൊക്കെ ഞാന്‍ സിനിമ കാണാന്‍ രണ്ടെണ്ണം അടിച്ചിട്ട് പോകും, എന്നിട്ട് പ്രൊഡ്യൂസറിന്റെയൊക്കെ പേര് കാണിച്ചു തുടങ്ങുമ്പോള്‍ തന്നെ ഉറങ്ങുമായിരുന്നുവെന്നും ധ്യാന്‍ വെളിപ്പെടുത്തുന്നുണ്ട്. പിന്നെ വല്ല തൃഷയുടെ ഒക്കെ പാട്ട് വരുമ്പോള്‍ ഞെട്ടി എഴുന്നേറ്റ് പാട്ട് കണ്ടിട്ട് വീണ്ടും കിടന്നുറങ്ങുമായിരുന്നുവെന്നും ധ്യാന്‍ പറയുന്നു.

  ഇതായിരുന്നു തന്റെ സിനിമ കാണുന്ന രീതിപോലും. തമിഴ് ഭാഷയിലെ കുറെ പടങ്ങളൊക്കെ പോയി കാണുമായിരുന്നു, ക്ലാസ്സ് കള്‍ട്ട് പടങ്ങളൊന്നും ഞാന്‍ കണ്ടിട്ടുകൂടിയില്ലെന്നും ധ്യാന്‍ പറയുന്നു.

  ഇതിനിടെ കഴിഞ്ഞ ദിവസം തിരുവമ്പാടിക്കെതിരെ ധ്യാന്‍ നടത്തിയ പരാമര്‍ശവും വിവദമായിരുന്നു. കൊറോണ വന്നതും നസീര്‍ മരിച്ചതും അറിയാത്ത നാടെന്ന് ധ്യാന്‍ പറഞ്ഞതാണ് വിവാദമായി മാറിയത്. പിന്നാലെ ധ്യാനിനെതിരെ രാഷ്ട്രീനേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി ധ്യാന്‍ എത്തുകയായിരുന്നു.


  ഞാന്‍ അമേരിക്കയില്‍ നിന്നും വന്ന സായിപ്പൊന്നുമല്ല. ഞാനും മലബാറുകാരനാണ്.. കണ്ണൂര്‍ക്കാരനാണ്. അത് കൊണ്ട് തന്നെ എന്റെ സ്വന്തം നാട്ടില്‍ ഷൂട്ട് ചെയ്യുന്നത് പോലെ തന്നെയായിരുന്നു അവിടെയും. മലബാറുകാരോട് എന്നും സ്നേഹക്കൂടുതല്‍ തന്നെയുള്ളു. വെറുപ്പിക്കാന്‍ വെറും 2 സെക്കന്‍ഡ് മതി. ഞാന്‍ നിങ്ങളെ വെറുപ്പിച്ചിട്ടുണ്ടെങ്കില്‍.. ഇനി ഇപ്പോള്‍ എത്ര തെറി വിളിച്ചാലും എനിക്ക് അവിടെ ഉള്ള ആള്‍ക്കാരോട് നന്ദിയും സ്‌നേഹവും മാത്രമേ ഉള്ളൂവെന്നാണ് ധ്യാന്‍ പറയുന്നത്.

  അവിടെ അധികം വീടുകള്‍ ഇല്ലാത്തതിനാല്‍ ആള്‍ക്കാരും പൊതുവേ കുറവായിരുന്നു. കൊറോണ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയം ആയിരുന്നിട്ട് പോലും ചുറ്റുവട്ടത്തുള്ള ആരും തന്നെ മാസ്‌ക് വെച്ചതായി കണ്ടില്ല. ഒരു ദിവസം അവിടെ ഷൂട്ട് കാണാന്‍ വേണ്ടി വന്ന കുറച്ചു പിള്ളേരോട് 'ഡാ ഇവിടെ ആരും മാസ്‌ക് ഒന്നും വെക്കാറില്ലേ?' എന്ന് ഞാന്‍ ചോദിച്ചു. എന്ത് മാസ്‌ക് ചേട്ടാ എന്ന് അവര്‍ തിരിച്ചു ചോദിച്ചു എന്നാണ് ധ്യാന്‍ പറയുന്നത്.

  നിങ്ങള്‍ കൊറോണ വന്നതൊന്നും അറിഞ്ഞില്ലേ എന്ന് ഞാന്‍ അപ്പോള്‍ ചോദിച്ചു. തിരിച്ച് അവന്‍ എന്നോട് അല്ല നിങ്ങളും വെച്ചിട്ടില്ലല്ലോ? നിങ്ങളും അറിഞ്ഞില്ലേ ഭായ്? എന്ന് ഒരു മറുചോദ്യം. ഞാനും ചിരിച്ചു.. അവരും ചിരിച്ചു. ഒരു ഫോട്ടോ എടുത്തു പോവുകയായിരുന്നുവെന്നും ധ്യാന്‍ പറയുന്നു.

  Read more about: dhyan sreenivasan
  English summary
  Dhyan Sreenivasan About How Used To Watch Movies After Drinking And What Kind Of Movies He Watched
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X