India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടനില്‍ നിന്നും പഠിച്ചത് എന്ത്? ഇങ്ങനെയൊന്നും ആകരുതെന്ന് ധ്യാന്‍; മാസ് മറുപടി

  |

  മലയാളികളുടെ പ്രിയപ്പെട്ട താര സഹോദരങ്ങളാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസനെ പോലെ തന്നെ ക്യാമറയുടെ മുന്നിലും പിന്നിലുമെല്ലാം കഴിവ് തെളിയിച്ചവരാണ് മക്കളും. വിനീത് ഗായകനായി സിനിമയിലെത്തിയ ശേഷം പിന്നീട് നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായി മാറുകയായിരുന്നു. ധ്യാന്‍ ആകട്ടെ വന്നത് നടന്‍ ആയിട്ടാണ്. പിന്നീട് സംവിധായകനും തിരക്കഥാകൃത്തുമായി മാറുകയായിരുന്നു.

  ധ്യാന്‍ ശ്രീനിവസാന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ചോദ്യങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികള്‍ നല്‍കുന്നുവെന്നതാണ് ധ്യാനിനെ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്. ഹ്യൂമര്‍ സെന്‍സിലും ചേട്ടനും അനിയനും എന്നും ആരാധകരുടെ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ മനസ് തുറക്കുകയാണ്.

  വിനീതില്‍ നിന്നും കണ്ടു പഠിച്ചത് എന്താണെന്നായിരുന്നു ധ്യാന്‍ ശ്രീനിവാസനോട് ചോദിച്ചത്. എന്നാല്‍ വിനീത് നല്‍കിയ മറുപടി ഒന്നുമില്ല എന്നായിരുന്നു. അതേസമയം പുളളിയെ കണ്ടിട്ട് ഇങ്ങനെയൊന്നും ആവരുതെന്ന് പഠിച്ചിട്ടുണ്ട് എന്നാണ് ധ്യാന്‍ പറയുന്നത്. ഭയങ്കര മോഡസ്റ്റും ഡിപ്ലോമാറ്റിക്കുമാണ്. അങ്ങനെയൊന്നും ആകേണ്ടതില്ലെന്ന് പഠിച്ചു. അതിന്റെയൊന്നും ആവശ്യമില്ല. എന്തിനാണെന്നും ധ്യാന്‍ ചോദിക്കുന്നു. പറയാനുള്ളത് നേരെ പറഞ്ഞ് പോവുന്നതാണ് തന്റെ രീതിയെന്നാണ് ധ്യാന്‍ വ്യക്തമാക്കുന്നത്.

  താരകുടുംബത്തില്‍ എപ്പോഴും സിനിമയെക്കുറിച്ചാണോ ചര്‍ച്ച എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. വീട്ടില്‍ കൃഷി, ഭക്ഷണം, നാട്ടുകാര്യങ്ങള്‍, കുടുംബക്കാരുടെ കാര്യങ്ങള്‍, സിനിമയൊഴികെ എന്തും ചര്‍ച്ച ചെയ്യുമെന്നാണ് ധ്യാന്‍ പറയുന്നത്. അതേസമയം അച്ഛനായ ശേഷം ജീവിതത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും ധ്യാന്‍ പറയുന്നു. അച്ഛനായി എന്നതല്ലാതെ. കൊച്ചിനെ കളിപ്പിക്കുകയൊക്കെ ചെയ്യും. അതൊക്കെ രസമാണ്. അവള്‍ മലയാള സിനിമ ഒന്നും കാണില്ല ഫുള്‍ ഇംഗ്ലീഷാണ്. പിന്നെ കാണിക്കാന്‍ പറ്റുന്ന സിനിമയൊന്നും ഞാന്‍ ചെയ്തിട്ടില്ലെന്നും ധ്യാന്‍ സ്വതസിദ്ധമായ ശൈലിയില്‍ പറയുന്നു.

  തന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകള്‍ തുറന്നു പറയുന്ന വ്യക്തിയാണ് ശ്രീനിവസാന്‍. മകനായ തനിക്കും രാഷ്ട്രീയ കാഴ്ചപ്പാടുണ്ട് എന്നാണ് ധ്യാന്‍ പറയുന്നത്. പക്ഷെ പുറത്ത് പറയാറില്ലെന്ന് മാത്രം. അത്യാവശ്യം പേപ്പറൊക്കെ വായിക്കുന്നയാളാണെന്നും ധ്യാന്‍ പറയുന്നത്. താനൊരു പൃഥ്വിരാജ് ഫാന്‍ ആണെന്നും ധ്യാന്‍ തുറന്നു പറയുന്നുണ്ട്. അതേസമയം ധ്യാന്‍ പ്രധാന വേഷത്തിലെത്തുന്ന ത്രില്ലര്‍ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ റിലീസിന് തയ്യാറെടുക്കുകയാണ്. പ്രകാശം പരക്കട്ടെ എന്നൊരു സിനിമ എഴുതിയിരുന്നുവെന്നും ഇത് റിലീസിന് തയ്യാറെടുക്കുകയാണെന്നും ധ്യാന്‍ പറഞ്ഞു. മഞ്ജു വാര്യരുടെ 9 എംഎം എന്നൊരു സിനിമയും ക്യാമറ ജോമോന്‍ ടി ജോണ്‍ ചെയ്യുന്നൊരു സിനിമയും എഴുതുന്നുണ്ടെന്നും ധ്യാന്‍ അറിയിച്ചു.

  വൈറലായ അഭിമുഖത്തില്‍ നവ്യ നായരെയായിരുന്നു ഇഷ്ടം എന്ന് പറഞ്ഞതിനെക്കുറിച്ചും ധ്യാന്‍ മനസ് തുറന്നിരുന്നു. കുട്ടിക്കാലത്ത് നല്‍കിയൊരു അഭിമുഖം ഈയ്യടുത്ത് വീണ്ടും വൈറലായി മാറുകയായിരുന്നു. ആ സമയത്ത് മീര ജാസ്മിന്‍, നവ്യ നായര്‍ ആണ്. അവരില്‍ ആരെയെങ്കിലും ഇഷ്ടപ്പെട്ടേ പറ്റുകയുള്ളു. ചേട്ടനെ മീര ജാസ്മിനെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ തമ്മില്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. അന്ന് വെള്ളിത്തിര ഇറങ്ങിയപ്പോള്‍ അതിന്റെ പോസ്റ്റര്‍ കണ്ട് അത്രയും തകര്‍ന്ന് പോയെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. നവ്യ അതുവരെ ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം കുടുംബ പശ്ചാതലത്തില്‍ ഉള്ളതാണ്. ഞാനങ്ങ് വിഷമിച്ച് പോയി. ആ സമയത്ത് തന്നെയാണ് മീര ജാസ്മിന്റെ ബാല എന്ന തമിഴ് സിനിമ ഇറങ്ങുന്നത്. അതോടെ ചേട്ടനും തകര്‍ന്നു പോയെന്നും ധ്യാന്‍ പറയുന്നു. വീഡിയോ വൈറലായ ശേഷം നവ്യ മെസേജ് അയച്ചിരുന്നുവെന്നും ധ്യാന്‍ പറഞ്ഞു.

  നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam

  വീഡിയോ കാണാം

  Read more about: dhyan sreenivasan
  English summary
  Dhyan Sreenivasan On Things He Learned From Brother Vineeth Sreenivasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X