അച്ഛൻ ഹാസ്യ നടനാണെന്ന് പറഞ്ഞാൽ കൂട്ടുകാർ കളിയാക്കും, അതുകൊണ്ട് ജോലി മാറ്റി പറഞ്ഞു: ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ ഇഷ്ട താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമകൾക്ക് പുറത്ത് ഓഫ് സ്ക്രീനിലെ ധ്യാനിനെയാണ് പ്രേക്ഷകർക്ക് ഏറെ പ്രിയം. അച്ഛന്റെയും ചേട്ടന്റെയും അതേ പാതയിലൂടെ തന്നെയാണ് ധ്യാനും സഞ്ചരിക്കുന്നത്. വളരെ ചെറിയ കാലം കൊണ്ട് തന്നെ സിനിമയുടെ എല്ലാ മേഖലയിലും തന്റെ സാന്നിധ്യമറിയിക്കാൻ ധ്യാനിന് കഴിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ഇപ്പോൾ ടെലിവിഷനിലേക്കും എത്തി നിൽക്കുകയാണ് ധ്യാൻ.

ഏഷ്യാനെറ്റിൽ പുതുതായി ആരംഭിച്ച കുക്ക് വിത്ത് കോമഡി എന്ന പരിപാടിയിലെ വിധികർത്താക്കളിൽ ഒരാളാണ് ധ്യാൻ ഇപ്പോൾ. സിനിമകളുടെ തിരക്കുകൾക്കിടയിലാണ് ധ്യാൻ ടെലിവിഷനിലും അരങ്ങേറ്റം നടത്തിയിരിക്കുന്നത്. അതിനിടെ അഭിമുഖങ്ങൾ നൽകാനും ധ്യാൻ സമയം കണ്ടെത്തുന്നുണ്ട്. ഇപ്പോഴിതാ, അങ്ങനെ ധ്യാൻ നൽകിയ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്.

dhyan sreenivasan

ചെറുപ്പത്തിൽ തന്റെ സുഹൃത്തുക്കളോട് അച്ഛൻ ബിസിനസുകാരൻ ആണെന്നാണ് പറഞ്ഞിരുന്നതെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ഹാസ്യ നടനാണെന്ന് അറിഞ്ഞാൽ സുഹൃത്തുക്കൾ കളിയാക്കാമെന്നും തിരക്കഥാകൃത്താണെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കില്ലായിരുന്നെന്നും ധ്യാൻ പറഞ്ഞു. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. ചെറുപ്പത്തിൽ അച്ഛനെ അധികം കണ്ടിരുന്നില്ലെന്നും ധ്യാൻ പറഞ്ഞു. വിശദമായി വായിക്കാം.

രണ്ടിലോ മുന്നിലോ പഠിക്കുന്ന കാലത്ത് അച്ഛനെ കണ്ടിട്ടേയില്ല. ഇടക്ക് വന്നു പോയാലല്ലെ നമ്മൾക്ക് മിസ് ചെയ്യുന്നു എന്നൊക്കെ പറയാൻ പറ്റൂ. അതുകൊണ്ട് തന്നെ അധികം മിസ് ചെയാറുണ്ടായിരുന്നില്ലെന്ന് ധ്യാൻ പറയുന്നു. അച്ഛനെക്കാളും ഞാൻ ശ്രീനിവാസൻ എന്ന നടനെയും എഴുത്തുകാരനെയുമാണ് കണ്ടിരുന്നത്. പിന്നെ ടി.വിയിൽ കാണുന്നത് കൊണ്ടും അങ്ങനെ മിസ് ചെയ്യാറുണ്ടായിരുന്നില്ല. ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് അച്ഛൻ - മകൻ ബന്ധം വന്നതെന്നും ധ്യാൻ പറഞ്ഞു.

അവിടെ അച്ഛനെ ആരും തിരിച്ചറിയാത്തത് കൊണ്ട് എപ്പോഴും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ഞങ്ങൾ ഷട്ടിൽ കളിക്കാറുണ്ട്. അപ്പോഴൊന്നും അച്ഛനെ ഒരു പട്ടിയും തിരിഞ്ഞു നോക്കാറില്ല. നാട്ടിൽ അച്ഛനെ കണ്ടുകഴിഞ്ഞാൽ ആളുകൾ പൊതിയും. അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ പല സുഹൃത്തുക്കളും അച്ഛൻ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാൽ ബിസിനസുമാൻ ആണെന്നേ പറയാറുള്ളൂ.

കാരണം കോമഡി നടൻ ആണെന്ന് പറഞ്ഞാൽ അവർ കളിയാക്കും. അവന്മാരുടെ അടുത്ത് വലിയ എഴുത്തുകാരനാണ് എന്നൊക്കെ പറഞ്ഞാൽ അവർ വിശ്വസിക്കില്ലെന്നും ധ്യാൻ പറയുന്നു.

ഇപ്പോൾ അച്ഛനായ ശേഷം താൻ അടുത്തില്ലാതാവുന്ന വിഷമം മകളെ അറിയിക്കാറില്ലെന്നും പോകുന്ന സ്ഥലങ്ങളിലെല്ലാം അവളേയും കൊണ്ടുപോകാറുണ്ടെന്നും ധ്യാൻ പറഞ്ഞു. 'അച്ഛൻ ഇല്ലാത്തതിന്റെ വിഷമം എനിക്ക് അങ്ങനെ ഉണ്ടായിരുന്നില്ല. എങ്കിലും അങ്ങനെ ഒരു വിഷമം എന്റെ മകളെ ഞാൻ അറിയിച്ചിട്ടില്ല.

dhyan sreenivasan

ഞാൻ പോകുന്ന സ്ഥലത്തെല്ലാം മകളെ കൊണ്ടുപോവാറുണ്ട്. പല രാജ്യങ്ങളിലും പല ആളുകളെയും കണ്ടതു കാരണം മകൾക്ക് ഒരു കാര്യം മനസില്ലായി. ഞാൻ ആണ് ലോകത്തിലെ ഏറ്റവും വൃത്തിക്കെട്ട മനുഷ്യൻ എന്ന തോന്നൽ അവൾക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അച്ഛനെ നന്നാക്കുക എന്നതാണ് അവളുടെ ജീവിത ലക്ഷ്യമെന്നും, ധ്യാൻ അഭിമുഖത്തിൽ പറഞ്ഞു.

ഹിഗ്വിറ്റ, ഖാലി പേഴ്‌സ് ഓഫ് ബില്ല്യണേഴ്‌സ് എന്നീ ചിത്രങ്ങളാണ് ധ്യാനിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. നദികളിൽ സുന്ദരി യമുന, ബുള്ളറ്റ് ഡയറീസ് തുടങ്ങിയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതുകൂടാതെ 20 -ൽ അധികം ചിത്രങ്ങൾ ധ്യാൻ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ഈ വർഷം അവസാനം വിനീത് ശ്രീനിവാസനൊപ്പമുള്ള ധ്യാനിന്റെ ഒരു ചിത്രം എത്തുന്നുണ്ട്.

More from Filmibeat

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X