അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്, അച്ഛന്‍ ഞങ്ങളുടെ മുറിയില്‍ പോലും കയറാറില്ല: ധ്യാന്‍
മലയാളികളുടെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. ടെന്‍ഷനടിച്ചിരിക്കുന്ന സമയത്ത് റിലാക്‌സ് ചെയ്യാന്‍ സിനിമ കണ്ടിരുന്നവരെക്കൊണ്ട് ഇന്റര്‍വ്യു കാണിക്കാന്‍ ശീലിപ്പിച്ച താരമാണ് ധ്യാന്‍. അഭിനയിച്ച സിനിമകളേക്കാള്‍ കൂടുതല്‍ ഹിറ്റാകാറുള്ളത് തന്റെ അഭിമുഖങ്ങളാണെന്നാണ് ധ്യാന്‍ തന്നെ പറഞ്ഞിട്ടുള്ളത്. അച്ഛന്‍ ശ്രീനിവാസന്റേയും ചേട്ടന്‍ വിനീത് ശ്രീനിവാസന്റേയും പാതയിലൂടെ സിനിമയിലെത്തിയ ധ്യാന്‍ ഇന്ന് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മോശം സമയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ധ്യാന്‍. മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ജീവിതം കൈവിട്ട ആ കാലത്തെക്കുറിച്ച് സംസാരിച്ചത്. താന്‍ മദ്യത്തിന് അടിമയായതിനെക്കുറിച്ചും അച്ഛനുമായി തെറ്റി വീ്ട്ടില്‍ നിന്നും ഇറങ്ങിയതിനെക്കുറിച്ചുമെല്ലാം ധ്യാന്‍ തുറന്ന് സംസാരിക്കുന്നുണ്ട്.

''ഏട്ടനും ഞാനും നന്നായി പഠിക്കുമായിരുന്നു. പത്താം ക്ലാസില്‍ എനിക്ക് 91 ശതമാനം മാര്‍ക്ക് കിട്ടി. പ്ലസ് ടു ആയപ്പോള്‍ അത് നേരെ 82 ശതമാനത്തില്‍ എത്തി. അതിനൊപ്പം എന്റെ കൂട്ടുകെട്ടുകള്‍ വളര്‍ന്നു. മദ്യപാനം തുടങ്ങി. ഒന്നു രണ്ടു തവണ അച്ഛന്‍ ഇത് കണ്‍മുന്നില്‍ കണ്ടു. അങ്ങനെയാണ് ഇവനെ ഇനി ചെന്നൈയില്‍ നിര്‍ത്തിയാല്‍ ശരിയാവില്ല എന്ന് അച്ഛനു തോന്നിയത്. നേരെ തിരുവനന്തപുരത്ത് എന്‍ജീനിയറിങ്ങിന് ചേര്‍ത്തു'' ധ്യാന്‍ പറയുന്നു.
പക്ഷെ ഒരു വര്‍ഷം കഴിഞ്ഞ് അതുമതിയാക്കി ഞാന്‍ ചെന്നൈയിലേക്ക് പോയി. അപ്പോഴും അച്ഛന്‍ കൂടെ നിന്നിട്ടേയുള്ളൂ. എനിക്ക് നാട്ടില്‍ പഠിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ തന്നെയാണ് എന്നെ തിരിച്ചു ചെന്നൈയിലേക്ക് കൊണ്ടു പോയത്. അവിടെ എന്നെ കോളേജില്‍ ചേര്‍ത്തു. വീണ്ടും മൂന്നര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ കോളേജില്‍ പോകുന്നില്ലെന്ന് അച്ഛന്‍ അറിഞ്ഞതെന്നാണ് ധ്യാന്‍ പറയുന്നത്. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നം തുടങ്ങിയെന്നും താരം പറയുന്നു.
2013 ന് ശേഷം മദ്യപാനം കുറച്ചിരുന്നു. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. ബോധം വന്നതിന് ശേഷമാണ് വീട്ടില്‍ നിന്നു പുറത്തായെന്ന് അറിയുന്നത് തന്നെ എന്നാണ് ധ്യാന്‍ പറയുന്നത്. അതോടെ ഞാന്‍ എട്ടനൊപ്പം മാറി താമസിച്ചു. പിന്നീട് അച്ഛന്റെ സ്ഥാനം ഏട്ടന്‍ ഏറ്റെടുത്തു. എന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ഏട്ടനായിരുന്നു. എന്നെ ഒരു ഫിലിം കോഴ്‌സിന് ചേര്‍ക്കുകയും ഷോര്‍ട്ട് ഫിലിം ചെയ്യാനുള്ള പൈസ തരികയും ചെയ്തു. സിനിമയില്‍ എന്റെ വഴി കാട്ടി ഏട്ടനാണെന്നും ധ്യാന്‍ പറയുന്നു.

അതേസമയം അച്ഛന്‍ തങ്ങള്‍ക്ക് കൂട്ടുകാരനെ പോലെയായിരുന്നുവെന്നും ധ്യാന്‍ ഓര്‍ക്കുന്നുണ്ട്. അച്ഛനും അദ്ദേഹത്തിന്റെ അച്ഛനും തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങളുമായി അതുണ്ടാകരുതെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്. അച്ഛന്‍ തങ്ങള്‍ക്ക് അതിനാല്‍ ഒരുപാട് സ്വാതന്ത്ര്യം തന്നിരുന്നുവെന്നും പഠിച്ചോ എന്നൊന്നും ചോദിക്കുമായിരുന്നില്ലെന്നും ധ്യാന്‍ പറയുന്നു.
ഞങ്ങളുടെ മുറികളില്‍ കയറിവരാറു പോലുമില്ല. അച്ഛന്‍ കെട്ടിയ വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് പോലും മൂപ്പര് വരാറില്ല. അക്കാലത്ത് ഏത് സ്റ്റാര്‍ കിഡ്‌സിന് ലഭിക്കുന്ന സ്വാതന്ത്ര്യത്തേക്കാള്‍ സ്വാതന്ത്ര്യ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ധ്യാന്‍ പറയുന്നു. അതേസമയം, അച്ഛന്‍ ആകെ പറഞ്ഞിരുന്നത് ദിവസവും പത്രം വായിക്കണം എന്നാണെന്നും ധ്യാന്‍ പറയുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മിനിമം ബോധം വേണം എന്ന് അച്ഛന്‍ പറയുമായിരുന്നു. ചെറുപ്പം മുതലേ വായനശീലം ഉണ്ട്. ഫിക്ഷനല്ല, നോണ്‍ ഫിക്ഷനാണ് എനിക്ക് വായിക്കാനിഷ്ടമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications