'എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കിക്കോളൂ എന്ന് ചേട്ടനോട് പറഞ്ഞു, പക്ഷെ'; തുറന്ന് പറഞ്ഞ് ധ്യാൻ

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന സിനിമയാണിത്. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി അടക്കം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം ചേട്ടൻ വിനീതും അനിയൻ ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.

ചിത്രത്തിനായി ശരീരഭാരം കുറച്ച് മേക്കോവർ നടത്തിയ ധ്യാന്‍ ശ്രീനിവാസന്റെ ലുക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായി മാറിയിരുന്നു. ഏതാണ്ട് ഒന്ന് രണ്ടു മാസം കൊണ്ടാണ് ധ്യാൻ ശരീരഭാരം കുറച്ചത്. അതിന്റെ ഞെട്ടൽ ആരാധകർ പങ്കുവെച്ചിരുന്നു. നേരത്തെ തന്നെ വണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നതിന്റെ സൂചനകൾ ധ്യാൻ അഭിമുഖങ്ങളിൽ നൽകിയിരുന്നു. വണ്ണം കുറച്ചാൽ ചേട്ടന്റെ അടുത്ത സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ധ്യാൻ പറഞ്ഞത്.

Dhyan Sreenivasan, Vineeth

അതുകൊണ്ട് തന്നെ ചിത്രം പ്രഖ്യാപിച്ചപ്പോൾ ധ്യാനിന്റെ മേക്കോവർ പ്രതീക്ഷിച്ചിരുന്നതാണ് എന്നാൽ മാസങ്ങൾക്കുള്ളിൽ ധ്യാൻ ഇത്രയും ശരീരഭാരം കുറയ്ക്കുമെന്നത് പലരും ചിന്തിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ മേക്കോവറിന് പിന്നിൽ നടന്ന സംഭവങ്ങളെ കുറിച്ചൊക്കെ പറയുകയാണ് ധ്യാൻ.

വർഷങ്ങൾക്ക് ശേഷം സിനിമ അന്നൗൺസ് ചെയ്തതിന് പിന്നാലെ തനിക്ക് കഴിയില്ലെന്നും മറ്റൊരാളെ നോക്കിക്കോളൂ എന്ന് ചേട്ടനോട് പറഞ്ഞിരുന്നെന്നും ധ്യാൻ പറയുന്നു. അതിന്റെ പേരിൽ ചേട്ടനുമായി ചെറിയ പിണക്കമുണ്ടായെന്നും ധ്യാൻ പറഞ്ഞു. പുതിയ ചിത്രമായ ബുള്ളറ്റ് ഡയറീസിന്റെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

'ചേട്ടന്‍ വിളിച്ചു ഇങ്ങനെ ഒരു സിനിമയുണ്ട് നീ തടി കുറക്കണം എന്ന് പറഞ്ഞു. വേറെ ആരോടും എനിക്ക് നോ പറയാന്‍ പറ്റും. അത് ഞാന്‍ ഏട്ടനോടും പറഞ്ഞു, ഒരു പോയിന്റ് എത്തിയപ്പോള്‍ എനിക്ക് പറ്റില്ല എന്ന്. ഞാനിത് പെട്ടെന്ന് കുറച്ചതാണ്. ഭയങ്കര അണ്‍ഹെല്‍ത്തിയാണ്. പടം അനൗണ്‍സ് ചെയ്തു കഴിഞ്ഞതിന് ശേഷം ഒരു പോയിന്റ് എത്തിയ ശേഷമാണ് എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കിക്കോ എന്ന് ചേട്ടനോട് പറയുന്നത്,'

'ചേട്ടന്‍ അങ്ങനെ പറയരുത് എന്ന് പറഞ്ഞു. ആ സമയത്ത് ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ വഴക്കുമുണ്ടായി. സിനിമയ്ക്ക് വേണ്ടിയാണ് തടി കുറക്കണം എന്ന് പറഞ്ഞത്. പെട്ടെന്ന് ഒന്നൊന്നര മാസത്തില്‍ ഡയറ്റ് ചെയ്തു വര്‍ക്കൗട്ട് ചെയ്ത് ഫുഡ് ഒന്ന് കുറച്ചു. ഒരു പ്രായം കഴിയുമ്പോള്‍ ബോഡി പെട്ടെന്ന് റിയാക്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ഒരു സിനിമ ചെയ്ത സമയത്ത് കാലില്‍ കുറച്ച് ഇഞ്ചുറി ഉണ്ടായിരുന്നു. ഇരു കാലിലും പ്രശ്‌നമുണ്ട്,'

Dhyan Sreenivasan, Vineeth

'നമ്മള്‍ പുറമേന്ന് കാണുന്ന പോലെയല്ല. ഇവിടെ ഹെല്‍ത്ത് കണ്ടീഷന്‍ ഒക്കെ ഡിഫറെന്റ് ആണ്. ഏട്ടന്റെ സിനിമയ്ക്ക് വേണ്ടി അത് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,' എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ വിനീതും ധ്യാനിന്റെ മേക്കോവറിനെ കുറിച്ച് പറഞ്ഞിരുന്നു. ആൾ ഡയറ്റ് ചെയ്യുന്നുണ്ടെന്നും വണ്ണം കുറയ്ക്കാൻ നോക്കുന്നുണ്ടെന്നുമാണ് വിനീത് പറഞ്ഞത്.

അടുത്ത വർഷമാണ് വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ എത്തുക. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. ബേസില്‍ ജോസഫ്, നീരജ് മാധവ്, അജു വര്‍ഗീസ്, നീത പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹൃദയത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കുന്നത്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X