'വെറുപ്പിക്കുന്ന കുറേയെണ്ണങ്ങൾ ബിഗ് ബോസിനകത്ത്! ലാലേട്ടൻ അങ്ങനെ ഇറങ്ങിപോയതാണ്, ഞാൻ അപ്പോൾ ആലോചിച്ചു!'; ധ്യാൻ
അടുത്തിടെ സോഷ്യൽ മീഡിയയിലൊക്കെ വളരെയധികം ചർച്ചയായ സംഭവമാണ് ശ്രീനിവാസൻ മോഹൻലാലിനെതിരെ നടത്തിയ പരാമർശങ്ങൾ. അതിരൂക്ഷമായ ആരോപണങ്ങളാണ് നടൻ മോഹൻലാലിനെതിരെ ഉന്നയിച്ചത്. നടൻ ഇന്നസെന്റിന്റെ മരണത്തിന് തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു ഇത്. സംഭവം വലിയ ചർച്ചയായി മാറിയെങ്കിലും അതിൽ യാതൊരു പ്രതികരണവും നടത്താതെ ഒഴിവാക്കി വിടുകയായിരുന്നു മോഹൻലാൽ.
ഇതിനു പിന്നാലെ ബിഗ് ബോസ് അവതാരകനായ മോഹൻലാലിന് അവിടെ വെച്ചും തന്നെ അസ്വസ്ഥനാക്കിയ സംഭവം ഉണ്ടായിരുന്നു. മോഹൻലാലിന് മുന്നിൽ മത്സരാർത്ഥികൾ അടികൂടിയപ്പോൾ എപ്പിസോഡ് പകുതിക്ക് വെച്ച് നിർത്തി മോഹൻലാൽ ഇറങ്ങി പോയിരുന്നു. ഇപ്പോഴിതാ, മോഹൻലാൽ ഇതൊക്കെ ഒരേ സമയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് താൻ ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇതേകുറിച്ച് സംസാരിച്ചത്.

ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ കാണിച്ചത് വെറുപ്പിക്കലാണെന്നും എപ്പിസോഡ് കണ്ട തനിക്ക് വരെ അത് തോന്നിയെന്നും ധ്യാൻ പറയുന്നുണ്ട്. 'ഇന്നസെന്റ് ചേട്ടന്റെ മരണവും അതിന് കുറച്ചു ദിവസത്തിന് ശേഷം അച്ഛൻ ലാൽ സാറിനെതിരെ പറഞ്ഞതും, ഇത് രണ്ടും എന്നെ ഭയങ്കരമായി ബാധിച്ചു. എന്റെ ഒരു ദിവസമാണ് മോശമായി പോയത്. അച്ഛൻ ആ പരാമർശം നടത്തിയ ശേഷം ഞാൻ ആലോചിച്ച ഒരു കാര്യം ലാൽ സാർ ഇത് രണ്ടും അനുഭവിച്ച ആളാണ്,'
'അതായത് ഏറ്റവും അടുത്ത സുഹൃത്തായ ഇന്നസെന്റ് ചേട്ടന്റെ മരണം നടക്കുന്നു. അത് കഴിഞ്ഞ് കുറച്ചു ദിവസം കഴിയുമ്പോൾ ഏറ്റവും അടുത്ത സുഹൃത്ത് കട്ടപ്പയെ പോലെ പിന്നിൽ നിന്ന് കുത്തുന്നു. അങ്ങനെ ഉള്ളപ്പോൾ പുള്ളിയുടെ ഒരു ഇമോഷൻ, ആ മാനസികാവസ്ഥ എന്താകുമെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അതിനെയൊക്കെ പുള്ളി എങ്ങനെ ബാലൻസ് ചെയ്യുന്നു. ഇതിനിടയിൽ കുടുംബ ജീവിതം എങ്ങനെ നോക്കുന്നു, എങ്ങനെയാണു പുള്ളി ഇതിനെയൊക്കെ എടുക്കുന്നത് എന്നൊക്കെ അറിയാൻ ആഗ്രഹമുണ്ട്,'
'വളരെ മനോഹരമായി അദ്ദേഹം അതിനെ ഒഴുവാക്കി വിട്ടു എന്നതാണ് ഏറ്റവും വലിയ കാര്യം. അതോടൊപ്പം തന്നെ ഞാൻ കഴിഞ്ഞ ദിവസം ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് വൈഫ് ഇരുന്ന് കാണുമ്പോൾ കണ്ടു. ഇതൊക്കെ കഴിഞ്ഞ് അദ്ദേഹം അവിടെ ചെല്ലുമ്പോൾ വെറുപ്പിക്കുന്ന കുറേയെണ്ണങ്ങൾ ബിഗ് ബോസിനകത്ത്. പുള്ളി ആ എപ്പിസോഡ് നിർത്തിയിട്ട് പോയി. ഞാൻ അപ്പോൾ ആലോചിച്ചു. ഈ മനുഷ്യൻ ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്,'
'വെറുപ്പിക്കുന്ന കുറെ ടീംസ് അതിനകത്ത്, പുള്ളി അത്രയും വെറുത്തിട്ടാണ് ഇറങ്ങി പോയത്. എപ്പിസോഡ് കണ്ടപ്പോൾ എനിക്കും തോന്നി. കുറെ ആളുകൾ എന്ത് വെറുപ്പിക്കലാണെന്ന്. കണ്ടവർക്ക് ഒക്കെ തോന്നിയതാണ്. അതിനിടെ സുഹൃത്തിന്റെ മരണം അച്ഛന്റെ പരാമർശം ഇതൊക്കെ ഒരാൾ എങ്ങനെ ഒരേസമയം ഹാൻഡിൽ ചെയ്യും,'

'നോക്കുമ്പോൾ നമ്മൾ ഒന്നും ചെയ്തിട്ടില്ല. എങ്കിലും നമുക്ക് ചുറ്റും ഫുൾ നെഗറ്റീവ്. ആ സമയത്ത് നമ്മുക്ക് ചെയ്യാൻ ഉള്ളത് അതിനെ എല്ലാം ഇഗ്നോർ ചെയ്ത് നമ്മുക്ക് വേണ്ടതിന് പിന്നാലെ പോകുക എന്നത് മാത്രമാണ് അത് പുള്ളി പ്രാക്ടീസ് ചെയ്യുന്നുണ്ടാവും. അല്ലെങ്കിൽ ഇങ്ങനെ നിൽക്കാൻ പറ്റില്ല,' എന്നായിരുന്നു ധ്യാൻ പറഞ്ഞത്.
ബിഗ് ബോസിൽ പോകണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ധ്യാനിന്റെ മറുപടി. ഞാൻ പോയാൽ ഉറപ്പായിട്ടും ജയിച്ചിട്ടല്ലേ വരുകയുള്ളു. ലക്ഷക്കണക്കിന് ജനങ്ങളെ കയ്യിലെടുക്കുന്ന നമ്മുക്ക് അതിനകത്തു ഉള്ളവരെ കയ്യിലെടുക്കാനാണോ പാട്.
ഞാൻ പോയാൽ അടുത്ത ബിഗ് ബോസ് സീസണും കൂടി നിന്നീട്ടെ പോരു. 200 അല്ല മുന്നൂറ് ദിവസം വരെ ഞാൻ നിൽക്കും. ഞാൻ പോയാൽ ജയിച്ചിട്ടേ വരൂ. വീട്ടിൽ ഇരുന്ന് ഇരുന്ന് പാകം വന്ന ആളാണ് ഞാൻ. ഫോൺ ഉപയോഗിക്കാറെ ഇല്ല. ബിഗ് ബോസ് ഒകെ നമ്മുക്ക് പുഷ്പം പോലെ നടക്കും എന്നും ധ്യാൻ പറഞ്ഞു.


Click it and Unblock the Notifications