ആ കൊലപാതകി ഒരു മണ്ടനാണെന്ന് മോൾ, ഞാൻ ഞെട്ടി; മൂന്നര വയസ്സേ ആയിട്ടുള്ളു അവൾക്ക്; മകളെ കുറിച്ച് ധ്യാൻ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. അച്ഛനെ പോലെ മകളായ വിനീതും ധ്യാനും നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഇന്ന്. മലയാള സിനിമയിൽ ഇരുവർക്കും ഇന്ന് സ്വന്തമായൊരു ഇടമുണ്ട്. ഇതിൽ ശ്രീനിവാസനും വിനീതും ചെയ്ത സിനിമകളിലൂടെയാണ് ആരാധകരെ സ്വന്തമാക്കിയതെങ്കിൽ ധ്യാൻ ആരാധകരെ ഉണ്ടാക്കിയത് അഭിമുഖങ്ങളിലൂടെയാണ്.

യുവാക്കൾക്കിടയിലൊക്കെ ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ഒരുപാട് ആരാധകരുണ്ട്. മിക്കപ്പോഴും ധ്യാനിന്റെ അഭിമുഖങ്ങൾ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. സ്വന്തം ജീവിതത്തിലെ രസകരമായ സംഭവങ്ങളൊക്കെയാണ് ധ്യാനിന്റെ അഭിമുഖങ്ങളിലേക്ക് ആരാധകരുടെ ശ്രദ്ധയെത്തിക്കുന്നത്. അച്ഛനും ചേട്ടനും അമ്മയും ഭാര്യയുമെല്ലാം ധ്യാനിന്റെ കഥകളിൽ കടന്നു വരാറുണ്ട്. ഇപ്പോഴിതാ, ധ്യാൻ മകളെ കുറിച്ച് പറഞ്ഞ ഒരു രസകരമായ സംഭവവും ശ്ര ദ്ധനേടുകയാണ്.

dhyan family

മൂന്നര വയസ്സുകാരിയായ തന്റെ മകൾ ഒരു സിനിമ കണ്ട് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് ധ്യാൻ പറഞ്ഞത്. മോളെ എല്ലാത്തരം സിനിമകളും താൻ കാണിക്കാറുണ്ടെന്നാണ് ധ്യാൻ പറയുന്നത്. പലരും കുട്ടികൾക്ക് ചെറുപ്പത്തിൽ ഹൊറർ, ത്രില്ലർ ഗണത്തിൽ വരുന്ന സിനിമകൾ കാണിക്കാറില്ലെന്നും എന്നാൽ പിന്നീട് കണ്ട് പേടിക്കേണ്ട എന്നോർത്ത് താൻ ഇപ്പോൾ തന്നെ അതൊക്കെ കാണിക്കാറുണ്ടെന്നുമാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

അത് സിനിമയാണെന്നും റിയാലിറ്റിയല്ലെന്നുമൊക്കെ മകൾക്ക് ഇപ്പോൾ തന്നെ വ്യക്തമായി അറിയാമെന്നും ആൾക്ക് തന്നേക്കാൾ ഓർമശക്തിയുണ്ടെന്നും ധ്യാൻ പറഞ്ഞു. വിഷു ദിന സ്പെഷ്യലായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ധ്യാനിന്റെ വാക്കുകൾ വിശദമായി വായിക്കാം.

'സിനിമകൾ കാണുമ്പോൾ ഞാൻ എല്ലാ സിനിമയും മകളെയും കാണിക്കാറുണ്ട്. ഹൊറർ സിനിമ, ത്രില്ലർ തുടങ്ങി എല്ലാം കാണിക്കും. പിന്നെ എപ്പോഴെങ്കിലും കണ്ടിട്ട് പേടിക്കേണ്ടല്ലോ കരുതിയാണ്. ചിലരൊന്നും കുട്ടികളെ ആദ്യമൊന്നും ഇത്തരം സിനിമകൾ കാണിക്കില്ല. ഞാൻ നേരെ തിരിച്ചാണ് ആലോചിക്കുന്നത്. ഇത് സിനിമയാണ് റിയാലിറ്റി അല്ല എന്നൊക്കെ പറഞ്ഞാൽ അവൾക്കിപ്പോൾ മനസിലാക്കാൻ കഴിയുന്നുണ്ട്,'

'കഴിഞ്ഞ ദിവസം ഞാൻ അവളെ ഒരു സിനിമ കാണിച്ചു. മർഡർ മിസ്റ്ററിയാണ്. പൊലീസ് വരും അയാൾ മരിച്ചു എന്നൊക്കെ അവൾക്ക് ഞാൻ പറഞ്ഞ് കൊടുക്കുകയാണ്. എനിക്ക് എല്ലാം മനസിലാകുന്നുണ്ടെന്ന് അവളും പറയുന്നുണ്ട്. പൊലീസ് വന്നാൽ അന്വേഷണം നടത്തും കൊലപാതകം നടത്തിയ ആളെ കോടതിയിൽ കൊണ്ടുപോയി ശിക്ഷിക്കുമെന്നൊക്കെ അവൾക്ക് ഇപ്പോൾ അറിയാം. പെട്ടെന്ന് എന്നോട് പറഞ്ഞു, കൊലപാതകി ഒരു മണ്ടനാണെന്ന്. അതെന്താണെന്ന് ഞാൻ ചോദിച്ചു,'

dhyan daughter

'പൊലീസ് ഫിംഗർ പ്രിന്റ് ചെക്ക് ചെയ്യുന്നതൊക്കെ അവൾക്ക് അറിയാം. ഞാൻ തന്നെ പറഞ്ഞു കൊടുത്തതാണ്. എപ്പോഴോ പറഞ്ഞു കൊടുത്ത കാര്യം എനിക്ക് ഓർമ ഇല്ലായിരുന്നു. ഫിംഗർ പ്രിന്റ്സിന്റെ കാര്യം എന്താണെന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ, പപ്പാ... കൊലപാതകം നടത്തുന്നതിന് മുമ്പേ ഗ്ലൗസ് ധരിച്ചാൽ ഫിംഗർ പ്രിന്റ് കിട്ടില്ലെന്ന് അവൾ പറഞ്ഞു. ആ മറുപടി എന്നെ അതിശയിപ്പിച്ചു. ഇവൾ എന്നെ എന്തെങ്കിലും ചെയ്താലോ എന്നുവരെ ഞാൻ പെട്ടെന്ന് ആലോചിച്ചു,'

'മൂന്നര വയസ് ആയിട്ടേ ഉള്ളൂ, ഗ്ലൗസ് ഇട്ട് കഴിഞ്ഞാൻ ഫിംഗർ പ്രിന്റ്സ് വരില്ലെന്ന് അവൾക്ക് അറിയാം. പെട്ടെന്ന് തന്നെ ഞാൻ ആ സിനിമ ഓഫാക്കി. പിന്നെ കാണാമെന്ന് കരുതി,' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. നേരത്തെയും അഭിമുഖങ്ങളിൽ ധ്യാൻ മകളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

മകളുടെ പിറന്നാളിന് ഉറക്കം നഷ്ടപ്പെട്ടിട്ട് രണ്ടു വർഷം കഴിഞ്ഞെന്ന് ധ്യാൻ പോസ്റ്റിട്ടത് ശ്രദ്ധ നേടിയിരുന്നു. മകൾ എസി ഇട്ടിട്ട് ഫാൻ ഫുൾ സ്പീഡിൽ ഇട്ടേ ഉറങ്ങൂ. അത് കാരണം എനിക്ക് ഉറങ്ങാൻ കഴിയാറില്ല അതാണ് അങ്ങനെ ഇട്ടത് എന്നാണ് ഒരു അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X