അച്ഛന്‍ മറന്നാലും ആ സംഭവം ഞാന്‍ മറക്കില്ല; വീട്ടില്‍ നിന്നും പുറത്താകുമെന്ന് എനിക്ക് മനസിലായി
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമകളേക്കാള്‍ കൂടുതല്‍ തന്റെ അഭിമുഖങ്ങളിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ ആരാധകരെ നേടിയെടുത്തത്. തന്റെ ജീവിതത്തിലെ അനുഭവങ്ങളും സുഹൃത്തുക്കളുടെ കഥകളുമൊക്കെ ധ്യാന്‍ വളരെ രസകരമായി അവതരിപ്പിക്കും. അതുകൊണ്ട് തന്നെ ധ്യാനിന്റെ അഭിമുഖങ്ങള്‍ കണ്ട് സ്‌ട്രെസും ടെന്‍ഷനുമൊക്കെ കുറക്കുന്നവരും കുറവല്ല.
സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങള്‍ പല അഭിമുഖങ്ങളിലായി ധ്യാന്‍ ശ്രീനിവാസന്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പങ്കുവച്ച അനുഭവകഥകള്‍ ശ്രദ്ധ നേടുകയാണ്.

ധ്യാനിനെ അറിയുന്നവര്‍ക്കെല്ലാം ഭാര്യ അര്‍പ്പിതയേയും ഇന്നറിയാം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. തങ്ങളുടെ പ്രണയ കഥയും വിവാഹകഥയുമൊക്കെ പല അഭിമുഖങ്ങളിലായി ധ്യാന്‍ ശ്രീനിവാസന്‍ പങ്കുവച്ചിട്ടുണ്ട്. എവിടെ കൊണ്ടിട്ടാലും എല്ലാവര്‍ക്കും ഇഷ്ടം തോന്നുന്ന ക്യാരക്ടറുളള ചിലരില്ലേ അവരെ പോലെയാണ് അര്‍പ്പിത എന്നാണ് ധ്യാന്‍ പറയുന്നത്.
മകള്‍ ആരാധ്യ വികൃതിക്കാരിയാണെന്നാണ് ധ്യാന്‍ പറയുന്നത്. അടുത്തിടെ കുടുംബസമേതം സിംഗപ്പൂരില്‍ പോയിരുന്നു. അവിടെ നിന്നും വന്ന ശേഷം മകള്‍ ഷെയ്ക്ക് ഹാന്‍ഡിനായി അരികിലേക്ക് വിളിക്കും. കൈ നീട്ടിയതിന് ശേഷം കൈ തരാതെ മുടി മസാജ് ചെയ്യും എന്നാണ് ധ്യാന്‍ പറയുന്നത്. അച്ഛനു ഇതുപോലെ ആളുകളെ പറ്റിക്കണമെന്നാണ് മകള്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്നും ധ്യാന്‍ പറയുന്നുണ്ട്. മകള്‍ തന്നെ ഓരോന്നായി പഠിപ്പിക്കുകയാണെന്നും താരം പറയുന്നു.
ധ്യാനിന്റെ പഠനകാലത്തെ കഥകളും ഏറെ പ്രശസ്തമാണ്. പലപ്പോഴിയാ ധ്യാന്‍ തന്നെ ഓരോ കഥകളും പങ്കുവച്ചിട്ടുണ്ട്. അതേസമയം താന്‍ കോളേജില്‍ പോകുന്നില്ല എന്ന കാര്യം മൂന്ന് കൊല്ലം കഴിഞ്ഞാണ് അച്ഛനും അമ്മയും അറിഞ്ഞതെന്നും ധ്യാന്‍ പറയുന്നു. തുടര്‍ന്ന് അവര്‍ തന്നെ കൊച്ചിയിലേക്ക് കൊണ്ടു വരാന്‍ വന്നു. നല്ല ദേഷ്യത്തിലായിരുന്നുവെങ്കിലും അച്ഛന്‍ അന്ന് ഒന്നും പറഞ്ഞില്ലെന്നാണ് ധ്യാന്‍ ഓര്‍ക്കുന്നത്.
അന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ മീനും തങ്ങള്‍ ചിക്കന്‍ കറിയുമാണ് പറഞ്ഞത്. മൂന്ന് പീസ് അച്ഛന്‍ എടുത്തപ്പോള്‍ രണ്ട് പീസാണ് തനിക്ക് തന്നത്. മൂന്നാമത്തെ പീസ് അച്ഛന്‍ എടുത്തതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്നും അതൊന്നും താന്‍ മറക്കില്ലെന്നും ധ്യാന്‍ പറയുന്നുണ്ട്. അച്ഛന്‍ അത് ഓര്‍ത്തിരിക്കാന്‍ ഇടയില്ലെന്നും എന്നാല്‍ തനിക്കത് മറക്കാനാകില്ലെന്നും ധ്യാന്‍ ചിരിച്ചു കൊണ്ട് പറയുന്നുണ്ട്.

രണ്ട് ദിവസത്തിനകം വീട്ടില്‍ നിന്നും പുറത്താക്കപ്പെടാന്‍ പോവുകയാണെന്ന് തനിക്ക് അന്ന് മനസിലായെന്നാണ് ധ്യാന്‍ പറയുന്നത്. അത് അതുപോലെ തന്നെ സംഭവിച്ചുവെന്നും ധ്യാന്‍ പറയുന്നുണ്ട്. തന്റെ ചേട്ടന്‍ വിനീതിനെക്കുറിച്ചുള്ള രസകരമായ പല കഥകളും ധ്യാന്‍ അഭിമുഖങ്ങളില്‍ പങ്കുവെക്കാറുണ്ട്. അതേസമയം താന്‍ പേര് മാറ്റുകയാണെങ്കില്‍ അത് വിനീത് എന്നായിരിക്കുമെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
നിരവധി സിനിമകളാണ് ധ്യാന്‍ ശ്രീനിവാസന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഹിഗ്വിറ്റയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബുള്ളറ്റ് ഡയറീസ്, ചീന ട്രോഫി തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും ധ്യാന്‍ ശ്രീനിവാസന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications