For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കൂട്ടം പെൺകുട്ടികൾ കാരവനിലേക്ക് കയറി വന്നു, അവരുടെ ചോദ്യം കേട്ട് ഞെട്ടി; മറക്കാനാവാത്ത അനുഭവമെന്ന് ധ്യാൻ

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര നടൻ കുടുംബമാണ് ശ്രീനിവാസന്റേത്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. അഭിമുഖങ്ങളിൽ എത്തിയാൽ ശ്രീനിവാസൻ ഒരു ജഗജില്ലിയാണ്. അതുപോലെ തന്നെയാണ് മകൻ ധ്യാൻ ശ്രീനിവാസനും. അച്ഛന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്നാണ് ധ്യാൻ സിനിമയിൽ എത്തിയത്.

  അച്ഛനേയും ചേട്ടനേയും പോലെ അഭിനയത്തിനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ് ധ്യാൻ ശ്രീനിവാസനും. യുവാക്കൾക്കിടയിൽ ഒരുപാട് ആരാധകരുണ്ട് ധ്യാനിന്. ധ്യാനിന്റെ അഭിമുഖങ്ങൾക്കാണ് കണ്ടാണ് പലരും ആരാധകരായി മാറിയത്. സ്വതസിദ്ധമായ ശൈലിയിൽ നർമ്മമൊക്കെ ചേർത്ത് കഥകൾ പറയുന്നതാണ് ധ്യാനിന്റെ ശൈലി.

  dhyan sreenivasan

  Also Read: 'മലയാള സിനിമയുടെ നായികയെയാണ് നീ പുറത്തേക്ക് വിടുന്നത്, ആ നടന്മാർ വിമർശിച്ചു'; മകളെ കുറിച്ച് മഞ്ജു പിള്ള

  കൈയിൽ നിന്നും കുറച്ച് ഇട്ടാണ് ധ്യാൻ അഭിമുഖങ്ങളിൽ കഥകൾ പറയുക. ധ്യാനിന്റെ കഥകളിൽ പകുതിയും ഗ്യാസ് ആണെന്ന് ചേട്ടൻ വിനീത് പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ സിനിമകൾ ചെയ്യുന്നത് പോലും അഭിമുഖങ്ങൾ കൊടുക്കാനാണെന്നാണ് തമാശയായി ധ്യാൻ പറഞ്ഞിരുന്നു.

  ഇപ്പോഴിതാ പുതിയ ചിത്രമായ വീകത്തിന്റെ പ്രമോഷന്റെ ഭാഗമായി കൈരളിക്ക് നൽകിയ അഭിമുഖവും ശ്രദ്ധനേടുകയാണ്. വീകം സെറ്റിലെ മറക്കാനാവാത്ത അനുഭവം എന്തെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്യാൻ. സാധാരണ പോലെ തന്റെ കയ്യിൽ നിന്ന് ഇട്ടുള്ള ഒരു മറുപടിയാണ് ധ്യാൻ നൽകിയത്. തനിക്ക് മറക്കാൻ കഴിയാത്ത ഒറ്റ അനുഭവമേ ഉള്ളു എന്നാണ് ധ്യാൻ പറഞ്ഞത്.

  ധ്യാനിനൊപ്പം നടനും അവതാരകനുമായ ഡെയിൻ ഡേവിസും നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാമും പങ്കെടുത്തിരുന്നു. 'എന്റെ കാരവനിൽ വന്ന് കുറെ പെൺകുട്ടികൾ കൊട്ടി. ഡോർ തുറന്ന് അകത്തേക്ക് നോക്കിയിട്ട് ചേട്ടാ ഡെയിനിലെ ഒരു ഫോട്ടോ എടുക്കാനാണെന്ന്. ഇല്ലെന്ന് പറഞ്ഞപ്പോൾ ഒരു പോക്ക്. എനിക്കത് മറക്കാൻ കഴിയില്ല. ധ്യാൻ പറഞ്ഞു.

  കൂടെ ഉണ്ടായിരുന്ന ഷീലു എബ്രഹാം ചുമ്മാ നുണ പറയല്ലേ എന്ന് പറഞ്ഞപ്പോൾ, നുണയല്ല സത്യമാണ് ചേച്ചി എന്നാണ് ധ്യാൻ പറഞ്ഞത്. എന്നാൽ ധ്യാൻ ചേട്ടനുമായി ഫോട്ടോ എടുത്തിട്ടാണ് ആ കുട്ടികൾ തന്നെ അന്വേഷിച്ചതെന്ന് ഡെയിൻ പറയുന്നുണ്ട്. ഡെയ്നിന് അത്രയുമാത്രം ആരാധികമാരാണ് എന്നാണ് ധ്യാൻ പറയുന്നത്.

  'അവസാനം എന്തുകൊണ്ടാണ് ഇവന് ഇത്രമാത്രം ആരാധികമാരെന്ന് അറിയാൻ പരിപാടി കണ്ടു നോക്കി. അപ്പോൾ മനസിലായി പരിപാടിയുടെ ഗുണമാണെന്ന്. ഞാൻ ഇവന് കാണുന്നതിന്റെ സ്ക്രീൻഷോട്ട് ഒക്കെ അയച്ചു കൊടുത്തിരുന്നു. ഭീകര ആരാധികമാരാണ്. എന്നെ സംബന്ധിച്ച് അതാണ് മറക്കാനാവാത്ത അനുഭവമെന്നും ധ്യാൻ പറഞ്ഞു.

  'ധ്യാനിന്റെ ഇതുപോലുള്ള ഓരോ കഥകളാണ് തനിക്ക് മറക്കാൻ കഴിയാത്ത എന്നാണ് ഡെയിൻ പറഞ്ഞത്. ധ്യാൻ പറഞ്ഞ മറക്കാനാവാത്ത കഥ എന്താണെന്ന് ചോദിച്ചപ്പോൾ അത് പുറത്ത് പറയാൻ പറ്റാത്ത ആണെന്ന് ആയിരുന്നു ഡെയ്‌നിന്റെ മറുപടി. ലവ് ആക്ഷൻ ഡ്രാമയുടെ സമയത്തുള്ള ഓരോ കാര്യങ്ങളൊക്കെ ചോദിച്ചിരുന്നു. നയൻതാരയെ സംവിധാനം ചെയ്തതും. തിരയുടെ ഷൂട്ടിങ്ങും അങ്ങനെയൊക്കെ,' ഡെയ്ൻ പറഞ്ഞു.

  dhyan

  Also Read: വിമലിനെ ഫ്ലാറ്റിൽ കയറ്റിയതിന് പൊലീസ് സ്റ്റേഷൻ വരെ കയറേണ്ടി വന്നു; ആദ്യം ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായി!: ജിസ്മ

  പൊലീസ് വേഷത്തിൽ വണ്ടി ഓടിച്ച് യഥാർത്ഥ പൊലീസിന് മുന്നിലൂടെ പോയതാണ് ഷീലു എബ്രഹാം മറക്കാനാവാത്ത അനുഭവമായി പറഞ്ഞത്. മുന്നിലെ വണ്ടിയിലും തന്റെ പിന്നിലും ക്യാമറ ഉണ്ടെങ്കിലും പെട്ടെന്ന് മനസിലാവില്ല.

  കുണ്ടന്നൂർ ജങ്ഷനിൽ വെച്ച് കണ്ട പൊലീസുകാരൻ സല്യൂട്ട് ചെയ്യണോ ആരാണ് എന്നൊക്കെ ആലോചിച്ച് പരുങ്ങുന്നത് കാണാമായിരുന്നു എന്നാണ് ഷീലു പറഞ്ഞത്. പുതിയ മുഖത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് ഇതുപോലെ സല്യൂട്ട് കിട്ടിയെന്നും ഷീലു എബ്രഹാം പറഞ്ഞു.

  അതേസമയം, ഓഗസ്റ്റ് ഒമ്പതിന് തിയേറ്ററുകളിൽ എത്തിയ വീകത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  Read more about: dhyan sreenivasan
  English summary
  Dhyan Sreenivasan Recalls His Unforgettable Experience From Veekam Movie Set Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X