ശ്രീനിവാസന്‍ തീര്‍ന്നു, ഉറക്കം നഷ്ടമായി! പക്ഷെ അച്ഛന്‍ അവസാന അഞ്ച് മിനുറ്റില്‍ ഞെട്ടിച്ചുവെന്ന് ധ്യാന്‍

ആരാധകരുടെ പ്രിയപ്പെട്ട നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനത്തേക്കാള്‍ ഓഫ് സ്‌ക്രീനിലെ ധ്യാന്‍ ശ്രീനിവാസനാണ് ആരാധകരുടെ പ്രിയങ്കരന്‍. തന്റെ കുറിക്കു കൊള്ളുന്ന മറുപടികളും കൗണ്ടറുകളും രസകരമായ കഥകളുമൊക്കെ പറഞ്ഞ് അഭിമുഖങ്ങളിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ കയ്യടി നേടുന്നത്. മറയില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് ധ്യാന്‍. ഇതിന്റെ പേരില്‍ ചിലപ്പോഴൊക്കെ ധ്യാന്‍ വെട്ടിലുമായിട്ടുണ്ട്.

താര കുടുംബമാണ് ധ്യാന്‍ ശ്രീനിവസാന്റേത്. അച്ഛന്‍ ശ്രീനിവാസനെക്കുറിച്ചും സഹോദരന്‍ വിനീതിനെക്കുറിച്ചുമൊക്കെ ധ്യാന്‍ രസകരമായ കഥകള്‍ പറയാറുണ്ട്. ഇപ്പോഴിതാ അച്ഛനെക്കിച്ചുള്ളൊരു കഥയുമായി എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒരു പരിപാടിയില്‍ വച്ചാണ് ധ്യാന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Dhyan Sreenivasan

ജീവിതത്തില്‍ വലിയൊരു ഇന്‍സ്പിരേഷനായിട്ടുള്ള സംഭവമാണെന്ന മുന്നറിയിപ്പോടെയാണ് ധ്യാന്‍ കഥ പറഞ്ഞു തുടങ്ങുന്നത്. കഥ പറയുമ്പോള്‍ സിനിമ കഴിഞ്ഞ സമയത്തുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ആ ചിത്രത്തിന്റെ ഡബ് കട്ടായ സമയത്ത് സിഡിയിലാക്കി അച്ഛന്‍ വീട്ടില്‍ കൊണ്ടു വന്നിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്.

എന്നാല്‍ അച്ഛനറിയാതെ താന്‍ ആ സിനിമ ഇരുന്ന് കണ്ടു. ഡബ്ബ് ചെയ്യുന്നതിന്റെ മുന്‍പെയാണ്. എന്നാല്‍ സിനിമ തനിക്ക് ഇഷ്്ടമായില്ലെന്നാണ് ധ്യാന്‍ പറയുന്നത്. ശ്രീനിവാസന്‍ എന്ന വന്‍മരം ഇവിടെ വീണു എന്നായിരുന്നു ഞാന്‍ വിചാരിച്ചത്. മഹാബോര്‍ പടം, അച്ഛന്‍ ഫീല്‍ഡൗട്ട്, ഇനി ഞാന്‍ പണിക്ക് ഇറങ്ങേണ്ടി വരുമല്ലോ, അച്ഛന്‍ എന്നെക്കൊണ്ട് പണി എടുപ്പിക്കുമോ എന്നൊക്കെയായിരുന്നു താന്‍ ചിന്തിച്ചതെന്നാണ് ധ്യാന്‍ പറയുന്നത്.

സിനിമ കണ്ട കാര്യം ധ്യാന്‍ പക്ഷെ അച്ഛനോട് പറഞ്ഞില്ല. പക്ഷെ രണ്ട് ദിവസം കഴിഞ്ഞ് അച്ഛന്‍ വീട്ടില്‍ വന്നപ്പോള്‍ രാത്രി ഈ സിനിമ കാണാനിരുന്നു. തന്നേയും വിളിച്ചു. എന്നാല്‍ കണ്ടതാണെന്നൊന്നും ഭാവിക്കാതെ താനും കൂടെയിരുന്നു എന്നാണ് ധ്യാന്‍ പറയുന്നു. സിനിമ കണ്ട ശേഷം എങ്ങനെയുണ്ട്‌സിനിമ എന്ന് അച്ഛന്‍ ചോദിച്ചു. താന്‍ അന്നേ ഓപ്പണായി സംസാരിക്കുന്ന ആളായിരുന്നുവെന്നാണ് ധ്യാന്‍ പറയുന്നത്.

ഈ സിനിമ ഓടുമെന്ന് എനിക്ക് തോന്നുന്നില്ല എന്ന് താന്‍ അച്ഛനോട് പറഞ്ഞു. എന്നാല്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ഹിറ്റായിരിക്കും ഈ സിനിമ എന്നായിരുന്നു അച്ഛന്‍ തന്നോട് പറഞ്ഞുവെന്നാണ് ധ്യാന്‍ പറയുന്നത്. എന്താണ് അച്ഛനിങ്ങനെയൊക്കെ പറയുന്നത് എന്ന് മനസിലായില്ല. ഇത്രയും ഓവര്‍ കോണ്‍ഫിഡന്റായ എഴുത്തുകാരനെ ഞാനിത് വരെ കണ്ടിട്ടില്ല. എന്റെ അച്ഛനെന്താ ഇങ്ങനെ ആയിപ്പോയത് എന്നോര്‍ത്ത് അന്ന് രാത്രി താന്‍ ഉറങ്ങിയില്ല എന്നും ധ്യാന്‍ പറയുന്നു.

മാസങ്ങള്‍ക്ക് ശേഷം സിനിമ തീയേറ്ററിലേക്ക് എത്തി. ക്രിസ്തുമസ് കാലത്തായിരുന്നു സിനിയുടെ റിലീസ്. കൂട്ടുകാര്‍ക്കൊപ്പമായിരുന്നു ധ്യാന്‍ സിനിമ കാണാന്‍ പോയത്. രണ്ട് തവണ വീട്ടിലിരുന്ന് കണ്ട ഞാന്‍ തിയേറ്ററിലിരുന്ന് കരഞ്ഞു എന്നാണ് ധ്യാന്‍ പറയുന്നത്. തിയേറ്ററിലുണ്ടായിരുന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞത് താന്‍ കണ്ടുവെന്നും ധ്യാന്‍ ഓര്‍ക്കുന്നുണ്ട്.

Dhyan Sreenivasan

അന്ന് ഉച്ചയ്ക്ക് അച്ഛന്‍ തന്നോട് സിനിമ കണ്ടോ എന്ന് ചോദിച്ചുവെന്നും കണ്ടെന്ന് പറഞ്ഞപ്പോള്‍ ഓടുമോ എന്ന് ചോദിച്ചുവെന്നും ധ്യാന്‍ പറയുന്നു. ഓടും എന്നായിരുന്ന ധ്യാനിന്റെ മറുപടി.ഈ സിനിമയില്‍ ഒരു സീനേ ഞാന്‍ മര്യാദയ്ക്ക് എഴുതിയിട്ടുള്ളൂ. അത് അവസാനത്തെ സീനാണ്. അതിന്റെ പുറകിലോട്ട് എന്തെഴുതിയാലും കുഴപ്പമില്ല. നിന്നെ ബോറടിപ്പിച്ചോ, ലാഗ് ചെയ്തോ, അവസാന അഞ്ച് മിനിറ്റ് നിന്നെ പിടിച്ചിരുത്തിയോ എന്നായിരുന്നു ശ്രീനിവാസന്‍ ധ്യാനിനോട് ചോദിച്ചത്.

മമ്മൂക്കക്ക് വന്ന് ഡയലോഗ് പറഞ്ഞതോടെ സിനിമ മാറിപ്പോയി. ഒരു സീന്‍ കൊണ്ട് ഇത്രയും മാജിക്കുണ്ടാക്കാന്‍ പറ്റുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മനസില്‍ കണ്ടിരുന്നു എന്നാണ് ധ്യാന്‍ അച്ഛന്റെ മികവിനെക്കുറിച്ചത്. ഹിഗ്വിറ്റയാണ് ധ്യാനിന്റെ പുതിയ സിനിമ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X