എന്നെ ചവിട്ടിയവനെ ഒന്നും പറയാതെ എന്നെ ഏട്ടന്‍ ചീത്ത പറഞ്ഞു; ചവിട്ടു കൊണ്ട് ചോര കല്ലിച്ചിരുന്നു: ധ്യാന്‍

ജനപ്രീയനാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ സ്വതസിദ്ധമായ സംസാരമാണ് ധ്യാനെ താരമാക്കുന്നത്. കുറിക്കു കൊള്ളുന്ന തമാശകള്‍ പറയാനുള്ള കഴിവുകള്‍ ധ്യാനെ ജനപ്രീയനായി മാറ്റുകയായിരുന്നു. ധ്യാനിന്റെ കഥകള്‍ കേള്‍ക്കാനായി താരത്തിന്റെ അഭിമുഖങ്ങള്‍ തേടിപ്പിടിച്ചു കാണുന്നവരാണ് മലയാളികള്‍. ഇപ്പോഴിതാ രസകരമായൊരു കഥ പങ്കുവെക്കുകയാണ് ധ്യാന്‍.

തന്റെ ആദ്യ സിനിമയുടെ സെറ്റില്‍ വച്ച് ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ തന്നെ ചീത്ത വിളിച്ചതിനെക്കുറിച്ചാണ് ധ്യാന്‍ സംസാരിക്കുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡിയില്‍ അതിഥിയായി എത്തിയതായിരുന്നു ധ്യാന്‍. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

Dhyan Sreenivasan

''ഞാന്‍ ഒരു മൂലയ്ക്ക് കിടക്കുകയാണ്. എന്നെ ചവിട്ടുന്ന ഷോട്ടായിരുന്നു എടുത്തു കൊണ്ടിരുന്നത്. ചവിട്ടുന്ന ആളുടെ ക്ലോസാണ് എടുക്കുന്നത്. അവനൊരു ആക്ഷന്‍ കണ്ടിന്യൂവിറ്റി കിട്ടാന്‍ വേണ്ടി ഞാനവിടെ വെറുതെ കിടക്കുകയാണ്. ഇവന്‍ ചവിട്ടിയപ്പോള്‍ എന്റെ മുഖത്താണ് കൊണ്ടത്. തലേന്ന് രാത്രി മദ്യപിക്കുന്നതിനിടെ ഞാനും അവനും തമ്മില്‍ ഒടക്കിയായിരുന്നു. അതിനാല്‍ മനപ്പൂര്‍വ്വം ചവിട്ടിതാണോ എന്നൊരു സംശയം എനിക്കുണ്ട്'' ധ്യാന്‍ പറയുന്നു.

''ചവിട്ട് കിട്ടിയതും ഞാന്‍ അവനെ ചീത്ത വിളിച്ചു. എന്റെ അടുത്ത കൂട്ടുകാരനാണ്. ഞാന്‍ ചവിട്ട് ഞാന്‍ അര്‍ഹിച്ചിരുന്നതാണ്. എങ്കിലും ചവിട്ട് കിട്ടിയ ഉടനെ ഞാന്‍ അവനെ ചീത്തവിളിച്ചു. പുള്ളി പെട്ടെന്ന് ചൂടായി. ഇംഗ്ലീഷില്‍ എന്നെ ചീത്ത വിളിച്ചു. ഡിസിപ്ലിന്‍ ഇല്ല, സെറ്റില്‍ ഇങ്ങനാണോ എന്നൊക്കെ ചോദിച്ചു. എഡിറ്റിന് പോകുമ്പോള്‍ എന്റെ ചീത്ത വേളി അതില്‍ ഉണ്ടാകും. ഇംഗ്ലീഷ് തെറി കൃത്യമായി അറിയുന്നതു കൊണ്ടും, ചുറ്റുള്ള ഇംഗ്ലീഷ് അറിയാത്തവര്‍ക്കും ഇതെന്തോ വലിയ സംഭവമാണെന്ന് മനസിലായിരുന്നു''.

''ചവിട്ട് കൊണ്ട് എന്റെ പുരികത്തിന്റെ മുകളില്‍ ചെറുതായി ചോര കല്ലിച്ചത് പോലെയായി. പക്ഷെ എന്റെ വിഷമം അതല്ല. എന്നെ ചവിട്ടിയിട്ടും എന്റെ ചേട്ടന്‍ എന്റെ വേദന മനസിലാക്കാതെ എന്നെ ചീത്ത വിളിച്ചു. ഞാന്‍ നേരെ റൂമില്‍ പോയി. ബാഗ് പാക്ക് ചെയ്തു. ഷൂട്ട് തുടങ്ങി 15 ദിവസമായി. പക്ഷെ എനിക്ക് സിനിമ വേണ്ടെന്ന് പറഞ്ഞ് പോകാന്‍ റെഡിയായി. ഇതിനിടെ എന്നെ ചവിട്ടിയവന്‍ വന്ന് എന്നോട് അങ്ങനെ പോയാലെങ്ങനാ എന്നൊക്കെ ചോദിച്ചു'' എന്നാണ് ധ്യാന്‍ പറയുന്നത്.

''എനിക്ക് നിന്നോട് പ്രശ്‌നമില്ല, നിനക്ക് എന്നെ തെറി പറഞ്ഞ എന്റെ ചേട്ടനോടാണ് എനിക്ക് ദേഷ്യം എന്ന് ഞാന്‍ പറഞ്ഞു. അന്നത്തെ ഷൂട്ട് കഴിഞ്ഞിരുന്നു. പിറ്റേദിവസം ഞാന്‍ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. അമ്മയെ വിളിച്ച് പറയുകയും ചെയ്തു. പക്ഷെ ചില പ്രലോഭനങ്ങളില്‍ വഴങ്ങി അവിടെ തന്നെ അന്നും നിന്നു. പിറ്റേദിവസം ലൊക്കേഷനില്‍ പോയേ പറ്റു എന്നായി. ഞാന്‍ പോയി. ഷോട്ടിന് നിന്നു. മഴയത്ത് ഓടുന്ന സീനായിരുന്നു. റെയ്‌നൊക്കെ സെറ്റാക്കി നില്‍ക്കുകയാണ്. റണ്‍ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓടിയില്ല. കൈ കെട്ടി നിന്നു''ധ്യാന്‍ പറയുന്നു.

Dhyan Sreenivasan

''വലിയ ക്രൗഡ് ഒക്കെയുണ്ട്. മൂന്ന് തവണ റണ്‍ പറഞ്ഞിട്ടും ഓടിയില്ല. നാലം തവണയും പറഞ്ഞുവെങ്കിലും ഓടാതെ വന്നതോടെ എല്ലാം നിര്‍ത്തി ഏട്ടന്‍ അടുത്തേക്ക് വന്നു. തലേന്ന് ഒന്നും സംഭവിക്കാത്തതു പോലെ എന്തുപറ്റി? എന്ന് ചോദിച്ചു. ഞാന്‍ ഓടില്ലെന്ന് പറഞ്ഞു. ചുറ്റുമുള്ള എല്ലാവര്‍ക്കും സംഭവം അറിയാം. ഞാന്‍ അവരോടൊക്കെ ഇതേക്കുറിച്ച് സംസാരിച്ചതാണ്. അതിനാല്‍ ഇതിനൊരു തീര്‍പ്പാക്കാതെ ഷൂട്ട് തുടങ്ങില്ലെന്ന് അവര്‍ക്കൊക്കെ അറിയാമായിരുന്നു. എനിക്ക് വേണ്ടിയിരുന്നത് എന്നെ തല്ലിയവനെ ഏട്ടന്‍ ചീത്ത വിളിക്കണം! നിങ്ങളോടാണിത് ചെയ്തതെങ്കില്‍ ഞാന്‍ അവനെ കൊന്നേനെ, നിങ്ങള്‍ എന്തുകൊണ്ട് അവനെ ചീത്ത വിളിച്ചില്ല? ഞാന്‍ ഏട്ടനോട് ചോദിച്ചു'' എന്നാണ് ധ്യാന്‍ പറയുന്നത്.

എന്തായാലും ആ പ്രശ്‌നം പരിഹരിക്കുകയും ധ്യാന്‍ അഭിനയം തുടരുകയും ചെയ്തു. തിര ആയിരുന്നു ആ സിനിമ. ധ്യാനിന്റെ അരങ്ങേറ്റ സിനിമയായിരുന്നു തിര. കാലങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലൂടെ ധ്യാനും വിനീതും വീണ്ടും നടനും സംവിധായകനുമായി ഒരുമിക്കുകയും ചെയ്തു. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തു.

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X