ആ സിനിമയിൽ ആദ്യം നിവിൻ പോളി ആയിരുന്നില്ല; അയാൾ ഇപ്പോൾ വലിയ സംവിധായകനായി: ധ്യാൻ

സുഹൃത്തുക്കളുടെ കഥ പറഞ്ഞ് 2010ൽ റിലീസ് ചെയ്ത സിനിമയാണ് മലർവാടി ആർട്സ് ക്ലബ്. വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഈ സിനിമയിലൂടെ വന്ന് ഇന്ന് മലയാള സിനിമയിൽ മുൻ നിരയിൽ എത്തിയ താരമാണ് നിവിൻ പോളി. മറ്റു താരങ്ങളായ അജു വർ​ഗീസ്, ദീപക് പറമ്പോൽ എന്നിവരും ഇന്ന് സിനിമയിൽ വളരെ സജീവമാണ്.

പ്രകാശൻ എന്ന കഥാപാത്രം വല്ലാത്തൊരു രോമാഞ്ചം ഉണ്ടാക്കിയിട്ടുണ്ട്. അത്തരത്തിലൊരു വേഷം ശരിക്കും നിവിൻ എന്ന അഭിനേതാവിന് ഒരു മുതൽ കൂട്ടായിട്ടുണ്ട്. എന്നാൽ പ്രകാശൻ എന്ന ആ വേഷം ആദ്യം തേടിയെത്തിയത് നിവിൻ പോളിയെ ആയിരുന്നില്ല. ഛായ​ഗ്രഹകനും സംവിധായകനുമായ റോബി വർ​ഗീസ് രാജിനെ ആയിരുന്നു ആദ്യം പരി​ഗണിച്ചിരുന്നതെന്ന് ഒരു അഭിമുഖത്തിനിടെ ധാൻ ശ്രീനിവാസൻ പറഞ്ഞിരുന്നു. എന്നാൽ ചില കാരണങ്ങളാൽ റോബിക്ക് എത്താൻ സാധിക്കാത്തതിനാൽ ആ വേഷം നിവിന്റെ കൈകളിലെത്തി.

dhyan

ഒരു പക്ഷേ അതൊരു നിയോ​ഗമാവാം. കാരണം അന്ന് പരി​ഗണിച്ച റോബി ഇന്ന് അറിയപ്പെടുന്ന സംവിധായകനാണ്. ഛായ​ഗ്രഹകനായി കരിയർ തുടങ്ങിയ റോബി 2023 ൽ മമ്മൂട്ടിയെ നായകനാക്കി കണ്ണൂർ സ്ക്വാഡ് എന്ന ചിത്രം സംവിധാനം ചെയ്തു. മാത്രമല്ല പുതിയ നിയമം, ​ഗ്രേറ്റ് ഫാദർ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളുടെ ഛായാ​ഗ്രഹകനും റോബി തന്നെയായിരുന്നു.

അന്ന് പ്രകാശനായി റോബി വന്നാൽ പോലും അവസാനം ഒരു സംവിധായകനാവും എന്ന ഉറപ്പ് സുഹൃത്തുക്കൾക്ക് പോലും ഉണ്ടായിരുന്നു. തട്ടത്തിൻ മറയത്ത് സിനിമ ചെയ്യുമ്പോൾ ജോമോൻ ടി ജോണിന്റെ അസിസ്റ്റന്റായിരുന്നു റോബി. മാത്രമല്ല ലോകനാഥൻ ശ്രീനിവാസന്റെ അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ആദ്യ സംവിധാനത്തിൽ മമ്മൂട്ടിയെ വെച്ച് സിനിമ എടുക്കുകയും അത് അത്രക്കും ഹിറ്റാവുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല.

നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ എക്കാലത്തും ഓർത്തു വെക്കുന്ന കഥാപാത്രം തന്നെയാണ് പ്രകാശൻ. ആ കാലഘട്ടത്തിൽ അത്യാവശ്യം കലിപ്പ് ഇടുന്ന പുരുഷൻമാരോട് പെൺകുട്ടികൾക്ക് ഒരു ഇഷ്ടമുണ്ടായിരുന്നു. മലർവാടിക്ക് ശേഷം ദി മെട്രോ, സെവൻസ് എന്നീ ചിത്രങ്ങൾ ചെയ്തെങ്കിലും 2012ൽ ഇറങ്ങിയ തട്ടത്തിൻ മറയത്ത് ആയിരുന്നു നിവിന്റെ കരയർ മാറ്റിയത്. അതിനു ശേഷം നിവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

dhyan

2014ൽ റിലീസ് ചെയ്ത എബ്രിഡ് ഷൈൻ ചിത്രം 1983 എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. അഭിനയത്തിനൊപ്പം സിനിമാ നിർമ്മാണ മേഖലയിലും നിവിൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജു, ഞെണ്ടുകളുടെ നാട്ടിൽ ഒരിടവേള, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങൾ പോളി ജൂനിയർ പിക്ചേഴ്സ് എന്ന സ്വന്തം പ്രൊഡക്ഷൻ കമ്പനിയാണ് നിർമ്മിച്ചത്.

വിനീതിന്റെ ആദ്യ സംവിധാനത്തിലൂടെ ഒരുപിടി പുതുമുഖങ്ങളെ ആയിരുന്നു മലയാള സിനിമക്ക് ലഭിച്ചത്. ചിത്രം ആ വർഷത്തെ വലിയ വിജയമായിരുന്നു. ഭ​ഗത് മാനുവൽ, സുരാജ്

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X