ധ്യാന്‍ ശ്രീനിവാസനോട് പ്രണയം തോന്നാനുള്ള കാരണം എന്താണ്? തുറന്ന് പറഞ്ഞ് ഭാര്യ അര്‍പ്പിത

ആരാധകരുടെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസിന്‍. സ്‌ട്രെസ് കുറയ്ക്കാന്‍ സിനിമയോ പാട്ടോ ഒക്കെ കാണുന്നതിന് പകരം മിക്ക മലയാളികളും ഇന്ന് ചെയ്യുന്നത് ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ കാണുക എന്നതാണ്. തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ വെട്ടിത്തുറന്ന് പറയുന്നയാളാണ് ധ്യാന്‍. കുറിക്കു കൊള്ളുന്ന കൗണ്ടറുമായി കാഴ്ച്ചക്കാരെ ചിരിപ്പിക്കാന്‍ ധ്യാനിന് സാധിക്കാറുണ്ട്.

സമീപകാലത്തായി ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്ക് ലഭിക്കുന്ന ജനപ്രീതി പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. പലപ്പോഴും സിനിമകളേക്കാള്‍ കൂടുതല്‍ ചര്‍ച്ചയാകാറുള്ളത് ധ്യാനിന്റെ ഇന്റര്‍വ്യുകളാണ്. ചിലപ്പോഴൊക്കെ തന്റെ മറയില്ലാത്ത സംസാരം ധ്യാനിനെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ധ്യാനും ഭാര്യ അര്‍പ്പിതയും വനിതയ്ക്ക് നല്‍കിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്.

Dhyan Sreenivasan

ധ്യാനിന്റേയും അര്‍പ്പിതയുടേയും വീട്ടിലെ ഒരു രംഗത്തോടെയാണ് അഭിമുഖം ആരംഭിക്കുന്നത്. ചെന്നൈയില്‍ നിന്നും തിരികെ വന്നതാണ് ധ്യാനും കുടുംബവും. മകള്‍ സൂസന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ ചേട്ടന്‍ വിനീതിന്റെ മക്കളാണ്. അവരുമായുള്ള മകളുടെ അടുപ്പത്തെക്കുറിച്ചാണ് അര്‍പ്പിത അഭിമുഖത്തില്‍ സംസാരിക്കുന്നത്. രസകരമായ ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''കുട്ടികള്‍ സംസാരിക്കുന്നത് കേട്ടാല്‍ ആരും അമ്പരന്നു പോകും. അത്ര ഭീകര ചര്‍ച്ചയാണ്. റിട്ടയര്‍ ചെയ്ത ആളുകള്‍ സംസാരിക്കും പോലെ കട്ട ഗൗരവ്വത്തിലാണ് ചര്‍ച്ച. സംഗതി ചെറിയ കാര്യമായിരിക്കും. പക്ഷെ പ്രസന്റേഷന്‍ ഒരു രക്ഷയുമില്ല'' എന്നാണ് മകളേയും കൂട്ടുകാരേയും കുറിച്ച് അര്‍പ്പിത പറയുന്നത്. പിന്നാലെ എന്താണ് ധ്യാന്‍ ശ്രീനിവാസനില്‍ ഇഷ്ടമായ കാര്യം എന്നാണ് താരപത്‌നിയോട് ചോദിക്കുന്നത്. ഈ സമയം ധ്യാന്‍ ഇടപെടുകയാണ്.

ചോദിക്ക്, ചോദിക്ക് എന്തുകൊണ്ട് കുട്ടി ഇങ്ങനെയൊരു അബദ്ധത്തില്‍ ചാടിയെന്ന് എന്നാണ് ധ്യാന്‍ പറയുന്നത്. പിന്നാലെ അര്‍പ്പിത ചോദ്യത്തിന് മറുപടി നല്‍കുന്നുണ്ട്. ദേ ഈ സത്യസന്ധതയില്ലേ അത് തന്നെ കാരണമെന്നാണ് അര്‍പ്പിത പറയുന്നത്. 11 വര്‍ഷത്തെ പ്രണയത്തിന് ശേഷണാണ് ധ്യാനും അര്‍പ്പിതയും വിവാഹിതരാകുന്നത്. ഒരു മകളാണ് ദമ്പതികള്‍ക്കുള്ളത്. നേരത്തെ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാനിനെക്കുറിച്ച് അര്‍പ്പിത മനസ് തുറന്നിരുന്നു.

ഏതാണ് ധ്യാനിന്റെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ചിത്രമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധ്യാനിന്റെ ആദ്യ ചിത്രമായ തിര തന്നെയാണ് ഏറ്റവും ഇഷ്ടമുള്ള ചിത്രമെന്നായിരുന്നു അര്‍പ്പിത പറഞ്ഞത്. ധ്യാനില്‍ തനിക്ക് ഇഷ്ടമില്ലാത്ത ഒരു സ്വഭാവം പോലും ഇല്ലെന്നും ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഭയങ്കര ജെനുവിനാണ് ധ്യാന്‍ എന്നതാണെന്നും അര്‍പ്പിത പറഞ്ഞിരുന്നു. ധ്യാനില്‍ തിരുത്തേണ്ട സ്വഭാവമുള്ളതായി തോന്നിയിട്ടില്ലെന്നും താരപത്‌നി പറഞ്ഞിരുന്നു. കൂടാതെ, ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ ഉപദേശങ്ങള്‍ കൊടുക്കണമെന്നും തോന്നിയിട്ടില്ലെന്നും അര്‍പ്പിത വ്യക്തമാക്കിയിരുന്നു.

ഫിറ്റ്‌നസിനെ കുറിച്ച് ധ്യാനിന് അറിയാം. പ്രത്യേകിച്ച് ഫിറ്റ്‌നസിനെ കുറിച്ച് മറ്റൊരാള്‍ പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. ധ്യാനിന് ഒരു കാലത്ത് ഫിറ്റ് ബോഡി ഉണ്ടായിരുന്നതാണ് അര്‍പ്പിത അന്ന് പറഞ്ഞിരുന്നു. ധ്യാന്‍ സോഷ്യല്‍ മീഡിയയിലും അഭിമുഖങ്ങളിലൊക്കെ താരമാണെങ്കിലും പൊതുവേദികളില്‍ ്അധികം എത്താത്ത ആളാണ് ഭാര്യ. തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഒരിക്കല്‍ ധ്യാന്‍ തന്നെ സംസാരിച്ചിട്ടുണ്ട്.

Dhyan Sreenivasan

ഭാര്യ അര്‍പിതയുമായി 15 വര്‍ഷത്തെ റിലേഷന്‍ഷിപ്പായിരുന്നു. കോളേജിലെത്തിയ സമയത്താണ് അര്‍പിതയെ പരിചയപ്പെട്ടത്. ആ സമയത്ത് വേറെ ചിലതൊക്കെയുണ്ടായിരുന്നു. അതൊക്കെ പുള്ളിക്കാരി കൈയ്യോടെ പൊക്കും. കല്യാണം നേരത്തെയായി പോയി എന്ന തോന്നലൊന്നുമില്ലെന്നാണ് ധ്യാന്‍ നേരത്തെ പറഞ്ഞത്.

ഞാന്‍ കല്യാണം കഴിച്ചതല്ല എന്നെ കഴിപ്പിച്ച് വിട്ടതാണ്. അച്ഛനൊക്കെ ചേര്‍ന്നാണ് കല്യാണം നടത്തിയത്. വളരെ ലളിതമായ ചടങ്ങായിരുന്നു. ഞാന്‍ മകനാണെന്ന് വിശ്വസിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ സ്റ്റേജിലേക്ക് വരണമെന്ന് പറഞ്ഞായിരുന്നു കല്യാണത്തിന് അച്ഛന്‍ എന്നെ ക്ഷണിച്ചത്. അങ്ങനെ നാറ്റിച്ചുകൊണ്ടാണ് സ്റ്റേജിലേക്ക് കയറ്റിയതെന്നും ധ്യാന്‍ മുമ്പൊരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

More from Filmibeat

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X