അന്നെനിക്ക് വേണമെങ്കിൽ അച്ഛനെതിരെ കേസ് കൊടുക്കാമായിരുന്നു; എന്നെ അധിക്ഷേപിക്കാൻ വേണ്ടി തന്നെ ചെയ്തതാണ്: ധ്യാൻ
സിനിമകളേക്കാൾ അഭിമുഖങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. അഭിനയിച്ച സിനിമകളിൽ ഏറെയും പരാജയപ്പെട്ടെങ്കിലും ധ്യാനിന് ഇന്നും വലിയ ജനപ്രീതി ലഭിക്കുന്നതിന് കാരണം അഭിമുഖങ്ങളാണ്. മറയില്ലാതെ സംസാരിക്കുന്നു എന്നതാണ് ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്ക് ഇത്ര സ്വീകാര്യത ലഭിക്കാനുള്ള കാരണം. അച്ഛൻ ശ്രീനിവാസനും അഭിമുഖങ്ങളുടെ പേരിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അച്ഛനെ വെല്ലുന്ന വിധത്തിലാണ് ധ്യാൻ മുന്നോട്ട്.
കുടുംബത്തെക്കുറിച്ചുള്ള രസകരമായ കഥകൾ ധ്യാൻ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. തന്റെ വിവാഹവേദിയിൽ വെച്ച് അച്ഛൻ തന്നെ അപമാനിച്ചതിനെ കുറിച്ച് ഒരിക്കൽ ധ്യാൻ പറയുകയുണ്ടായി. 'എന്റെ മകനെന്ന് വിശ്വസിക്കുന്ന' എന്ന് പറഞ്ഞാണ് അച്ഛൻ തന്നെ ക്ഷണിച്ചതെന്നാണ് ധ്യാൻ പറഞ്ഞത്. ഇപ്പോഴിതാ അച്ഛൻ അന്ന് പറഞ്ഞത് പൊളിറ്റിക്കലി ഇൻകറക്ട് ആണെന്നും വേണമെങ്കിൽ കേസ് കൊടുക്കാമായിരുന്നു എന്നും പറയുകയാണ് ധ്യാൻ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

'അച്ഛൻ അന്ന് പറഞ്ഞത് പൊളിറ്റിക്കലി ഇൻകറക്ട് ആണ്. പൊളിറ്റിക്കൽ കറക്ട്സിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ അത് പൊളിറ്റിക്കലി റോങ് ആണ്. എനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാവുന്നതേയുള്ളൂ. അവിടെ ഭീകരമാർ ഇരിക്കുന്നുണ്ട്, പൊളിറ്റിക്കൽ കറക്ട്നസിന്റെ പലരും രാഷ്ട്രീയക്കാരും, മന്ത്രിമാരും ഉൾപ്പടെ എല്ലാവരും ചിരിച്ചു. സമൂഹം മുഴുവൻ ഇൻകറക്ട് ആണ്. അപ്പോൾ നമ്മൾ അതിന്റെ കൂടെ നിന്ന് ചിരിക്കുക, അല്ലാതെ വേറെന്താ വഴി',
'ഇങ്ങനെയൊരു വെൽകമിങ് എന്റെ കല്യാണത്തിന് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല . എനിക്ക് തോന്നുന്നു പുള്ളി രണ്ട് ദിവസം മുന്നേ തന്നെ ഇവനെ എന്ത് വെച്ച് നാറ്റിക്കുമെന്ന് ആലോചിച്ച് പഠിച്ച് വന്നതാണെന്ന്. എന്നെ അധിക്ഷേപിക്കാൻ വേണ്ടി തന്നെ ചെയ്തതാണ്', ധ്യാൻ പറയുന്നു. പണ്ടൊക്കെ അച്ഛന്റെ മദ്യപാന സഭകളിലേക്ക് തന്നെ വിളിച്ചു വരുത്തി അപമാനിക്കാറുണ്ടായിരുന്നെന്നും ധ്യാൻ പറഞ്ഞു.
'പണ്ട് സ്ഥിരമായിട്ട് പുള്ളിക്ക് ഒരു ശീലമുണ്ടായിരുന്നു. പള്ളി കൂട്ടുകാരുടെ കൂടെ ഒരുമിച്ച് ഇരിക്കുമ്പോൾ, പള്ളിയുടെ മദ്യപാന സഭകളിലേക്ക് രാത്രി എന്നെ വിളിപ്പിക്കും. വിനീതിനെ പോലെയല്ല കൃത്യമായിട്ട് സിനിമയെ പറ്റി ആലോചിക്കുന്ന അവനെക്കാളും ഭയങ്കര ഹ്യൂമർ സെൻസുള്ള ആളാണെന്നൊക്കെ പറഞ്ഞ് ആദ്യം എന്നെ രണ്ട് വാക്ക് പൊക്കിപ്പറയും. പിന്നെ എന്റെ അതെ സ്വഭാവമാണ്',

'പൊക്കി പറഞ്ഞ് രണ്ട് മിനിട്ട് കഴിഞ്ഞാൽ പിന്നെ പറയുക യുസ്സ്ലെസ്, പഠിക്കുകയുമില്ല, കുറെ പെണ്ണുങ്ങളുടെ കൂടെ ഇങ്ങനെ നടക്കുമെന്നൊക്കെ പറയും. അങ്ങനെ പറഞ്ഞ് അടച്ചങ്ങ് ആക്ഷേപിക്കും. അതും പൊളിറ്റിക്കലി ഇൻകറക്ട് ആണ്. ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ചിട്ട് എന്നെ ഇൻസൾട്ട് ചെയ്ത് പൊക്കി പറഞ്ഞിട്ട് ഇരട്ടിയുടെ ഇരട്ടി ഇൻസൾട്ട് ചെയ്തിട്ട് റ്റാറ്റാ ഗുഡ് നൈറ്റ് പറഞ്ഞിട്ട് കടത്തി വിടും', ധ്യാൻ പറഞ്ഞു.
അതേസമയം ഇളയ മകനായതുകൊണ്ട് തനിക്ക് വീട്ടിൽ പ്രത്യേക പരിഗണന കിട്ടാറുണ്ടെന്നും ധ്യാൻ പറഞ്ഞു. 'അച്ഛനും ചേട്ടനും തമ്മിലൊരു പ്രൊഫഷണൽ ബന്ധമാണ്. എന്നോട് പുള്ളിക്ക് കുറച്ചൊരു മമതയൊക്കെ ഉണ്ട്. സാധാരണ വീടുകളിൽ ഇളയ കുട്ടിയോട് ഉണ്ടാകുന്ന സ്നേഹവും വാത്സല്യവുമൊക്കെ എനിക്ക് കിട്ടിയിട്ടുണ്ട്',
'ഏട്ടന് കിട്ടിയതിനേക്കാൾ സ്നേഹവും വാത്സല്യവും അച്ഛനും അമ്മയും എനിക്ക് തന്നിട്ടുണ്ട്. ചേട്ടനും അങ്ങനെ തന്നെയാണ്. അച്ഛന്റെ സ്ഥാനത്താണ് ഞാൻ ചേട്ടനെ കാണുന്നതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മൂന്ന് പേരും എനിക്ക് അങ്ങനെയൊരു സ്നേഹം തന്നിട്ടുണ്ട്', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications











