17 വര്‍ഷം മുമ്പ് അവള്‍ക്കായി നെഞ്ചത്ത് കുത്തിയ ടാറ്റു, മകള്‍ ജനിച്ച നിമിഷം ഏറ്റവും സുന്ദരം: ധ്യാന്‍

മലയാളികളുടെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം ധ്യാന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയിക്കുന്ന സിനിമയേക്കാള്‍ ധ്യാനിന്റെ അഭിമുഖങ്ങള്‍ക്കാണ് ആരാധകരുണ്ട്. കേട്ടിരിക്കുന്നവരെ രസിപ്പിക്കുന്ന രസക്കൂട്ടുകള്‍ ചേര്‍ത്ത് കഥ പറയാന്‍ ധ്യാനോളം മിടുക്കുള്ള മറ്റൊരാളുണ്ടാകില്ല. അതുകൊണ്ട് തന്നെ ധ്യാനിന്റെ അഭിമുഖങ്ങളൊന്നും മലയാളി മിസ് ആക്കാറില്ല.

തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ യാതൊരു മറയുമില്ലാതെയാണ് ധ്യാന്‍ സംസാരിക്കുക. പറ്റിയ അബദ്ധങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുന്ന ധ്യാനിന്റെ അഭിമുഖങ്ങള്‍ പലര്‍ക്കും സ്‌ട്രെസ് റിലീഫായി മാറാറുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ധ്യാന്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്.

Dhyan Sreenivasan

സെറ്റില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം വന്നിട്ടുള്ള കാര്യം ആളുകളോട് കാണിക്കുന്ന വേര്‍തിരിവ് ആണെന്നാണ് ധ്യാന്‍ പറയുന്നത്. താന്‍ ആരോടും വേര്‍തിരിവ് കാണിക്കാറഇല്ല. ഒരു സിനിമ എന്നാല്‍ ജോലി ചെയ്യുന്ന എല്ലാവരുടേതുമാണ്. അങ്ങനെയുള്ള അവിടെ വിവേചനം കാണിച്ചാല്‍ അംഗീകരിക്കാനാകില്ലെന്നാണ് ധ്യാന്‍ തുറന്നടിച്ച് പറയുന്നത്. അങ്ങനെ കണ്ടാല്‍ അപ്പോള്‍ തന്നെ ദേഷ്യം വരുനമെന്നും താരം പറയുന്നു.

യൂണിറ്റുകാര്‍ക്ക് വേറെ ഭക്ഷണം കൊടുക്കുന്ന രീതിയോടൊന്നും ഇഷ്ടമല്ല. നമ്മളോട് വളരെ മാന്യമായി പെരുമാറുകയും, എന്നാല്‍ നമ്മളെക്കാളും ഇത്തിരി താഴെ നിന്നാല്‍ അവരോട് മോശമായും പെരുമാറുന്ന രീതി ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. ക്യാമറയുടെ മുന്നിലും പിന്നിലുമെല്ലാം നിന്ന് പരിചയമുള്ള ധ്യാനിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷം കുഞ്ഞുണ്ടായപ്പോഴാണെന്നാണ് ധ്യാന്‍ പറയുന്നത്. നേരത്തെ മകള്‍ ജനിച്ചതോടെയാണ് താന്‍ തന്റെ ദുശ്ശീലങ്ങളെല്ലാം ഉപേക്ഷിച്ചതെന്ന് ധ്യാന്‍ വെളിപ്പെടുത്തിയിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുക എന്നതാണ് താന്‍ മദ്യപിച്ച് ചെയ്തിരുന്ന ഏറ്റവും മോശം കാര്യമെന്നും ധ്യാന്‍ സമ്മതിക്കുന്നുണ്ട്.

സിനിമ വിട്ട് തനിക്കൊരു ജീവിതം ഇല്ലെന്നാണ് ധ്യാന്‍ പറയുന്നത്. അഭിനയം നിര്‍ത്തുകയാണെങ്കില്‍ സംവിധാനത്തിലേക്ക് വരുമെന്നും ധ്യാന്‍ പറയുന്നത്. നേരത്തെ നിവിന്‍ പോളിയെ നായകനാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ ധ്യാന്‍ സംവിധാനം ചെയ്തിരുന്നു. ചിത്രം വിജയം നേടുകയും ചെയ്തിരുന്നു. തന്റെ ഭാര്യയെക്കുറിച്ചും ധ്യാന്‍ സംസാരിക്കുന്നുണ്ട്. ഭാര്യ അധികം കുക്കിങ് ഇഷ്ടമില്ലാത്ത ആളാണെന്നും താനാണ് അവള്‍ക്ക് കുക്ക് ചെയ്തു കൊടുക്കുന്നതെന്നുമാണ് ധ്യാന്‍ പറഞ്ഞത്.

Dhyan Sreenivasan

തന്റെ പ്രണയ കാലത്തേക്കും ധ്യാന്‍ പോകുന്നുണ്ട്. അര്‍പ്പിതയാണ് ധ്യാനിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. അര്‍പ്പിതയെ ഇമ്പ്രസ് ചെയ്യിക്കാന്‍ താന്‍ ചെയ്ത അറ്റവും വലിയ കടുംകൈ നെഞ്ചത്ത് അവളുടെ പേര് ടാറ്റു ചെയ്തതാണെന്നാണ് ധ്യാന്‍ പറയുന്നത്. കെട്ടാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ തേഞ്ഞു എന്ന് കൊത്തിവയ്ക്കേണ്ടി വന്നേനെ എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്.

ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ സിനിമയിലെത്തുന്നത്. പിന്നീട് നായകനായും സഹനടനായുമെല്ലാം കയ്യടി നേടുകയായിരുന്നു. തുടര്‍ന്ന് സംവിധാനത്തിലേക്കും തിരക്കഥയിലേക്കുമൊക്കെ കടന്നു. നദികളില്‍ സുന്ദരി യമുന എന്ന സിനിമയാണ് ധ്യാനിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം നല്ല പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നും നേടുന്നത്.

More from Filmibeat

Read more about: dhyan sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X