ആ ഫ്ളാറ്റില്‍ പതിയിരുന്ന അപകടം അച്ഛന് മുന്‍കൂട്ടി കാണാനായില്ല! അച്ഛനത് ഷോക്കായി: ധ്യാന്‍
ധ്യാന്‍ ശ്രീനിവാസനെക്കുറിച്ച് മലയാളികളോട് പറയേണ്ടതില്ല. തന്റെ സിനിമകളേക്കാള്‍ കൂടുതല്‍ ധ്യാനിന്റെ ഇന്റര്‍വ്യൂസിനാണ് ആരാധകര്‍. മറയില്ലാതെ സംസാരിക്കുന്ന, എന്തും രസകരമായ പറഞ്ഞ് കയ്യടി നേടാനും കാഴ്ചക്കാരെ ചിരിപ്പിക്കാനുമൊക്കെ ധ്യാനിനുള്ള മിടുക്ക് എല്ലാവര്‍ക്കും അറിയാം. തന്റെ ജീവിതത്തിലെ അബദ്ധങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ്ധ്യാന്‍ പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കാത്തവരായി ആരുമുണ്ടാകില്ല.
ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയകഥയും അച്ഛന്‍ ശ്രീനിവാസന്റെ പിണക്കത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്. പ്രണയ വിവാഹമായിരുന്നു ധ്യാനിന്റേത്. രസകരമായാണ് ധ്യാന്‍ പ്രണയ കഥയും പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാനൊരിക്കലും സിനിമാക്കാരനാകില്ലെന്നായിരുന്നു അച്ഛന്റെ ധാരണ. പഠിച്ച് എന്തെങ്കിലും ആകുമെന്നും പ്രതീക്ഷിച്ചു. അതിന് വേണ്ടി ഞങ്ങള്‍ ചെന്നൈ തന്നെ വിട്ടു. തിരുവനന്തപുരത്തേക്ക് താമസം മാറ്റി. നെടുമങ്ങാട്ടെ കോളേജില്‍ എഞ്ചിനീയറിംഗിന് ചേര്‍ന്നു. നിര്‍മ്മാതാവ് സുരേഷ് കുമാര്‍ അങ്കിളിന്റെ വഴുതക്കാട്ടുള്ള ഫ്ളാറ്റിന്റെ തൊട്ടടുത്ത ഫ്ളാറ്റഇലായിരുന്നു ഞങ്ങള്‍. പക്ഷെ ആ ഫ്ളാറ്റില്‍ പതിയിരുന്ന അപകടം അച്ഛന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല.
വിമണ്‍സ് കോളേജിന് തൊട്ടു മുന്‍പിലാണ് ഫ്ളാറ്റ്. എനിക്ക് വളരെ സന്തോഷമായെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് മൂന്ന് മാസമേ അവിടെ നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. പക്ഷെ അതിനിടയില്‍ തന്നെ അര്‍പ്പിതയെ കണ്ടെത്തിയിരുന്നു.

പാലാക്കാരിയാണ് അര്‍പ്പിത. അച്ഛന്‍ സെബാസ്റ്റ്യന്‍ എച്ച്പിസിഎല്ലില്‍ ഉദ്യോഗസ്ഥനായിരുന്നു. അര്‍പ്പിത തിരുവനന്തപുരം വിമണ്‍സ് കോളേജിലായിരുന്നു പഠിച്ചിരുന്നത്. അങ്ങനെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എന്തുകൊണ്ടാണ് കുട്ടി ഇങ്ങനെയൊരു അബദ്ധത്തില്‍ ചാടിയതെന്ന ധ്യാനിന്‍റെ ചോദ്യത്തിന് ദേ ഈ സത്യസന്ധതയില്ലേ അ് തന്നെ കാരണമെന്നാണ് അര്‍പ്പിത പറയുന്നത്.
കല്യാണത്തലേന്ന് രാത്രി ഞാനും കൂട്ടുകാരും കൊച്ചിയിലെ വീട്ടിലിരുന്ന് ചീട്ടുകളിക്കുകയാണ്. പിറ്റേന്ന് രാവിലെ പത്തരയ്ക്ക് കണ്ണൂരുള്ള ഓഡിറ്റോറിയത്തിലാണ് കല്യാണം. ബന്ധുക്കളെല്ലാം തലേന്ന് തന്നെ അവിടെ എത്തി. ഞാന്‍ മാത്രം കൊച്ചിയില്‍. രാത്രി പന്ത്രണ്ടു മണിയായപ്പോള്‍ പ്രതിശ്രുത വധു വിളിക്കുന്നു, നിങ്ങള്‍ എവിടെയാണ്? കൊച്ചിയിലെ വീട്ടിലാണ്, ഞാന്‍ പറഞ്ഞു. നാളെ കല്യാണത്തിന് വരുന്നുണ്ടോ?

മുഖത്ത് വെള്ളം തളിച്ച് ബോധം തെളിക്കുന്നത് പോലെയായിരുന്നു ആ ചോദ്യം. പിന്നെ ഒന്നുമാലോചിച്ചില്ല. നേരെ വണ്ടിയെടുത്തിറങ്ങി. പ്രകൃതി പോലും സപ്പോര്‍ട്ട് ചെയ്തില്ല. കനത്തമഴ, എറണാകുളം മുതല്‍ കണ്ണൂര്‍ വരെ നിര്‍ത്താതെ പെയ്തു. ഏപ്രിലില്‍ അങ്ങനെ മഴ പതിവുള്ളതല്ലല്ലോ. എങ്കിലും രാവിലെ കണ്ണൂരിലെത്തി കല്യാണം കഴിച്ചു. അതിന്റെ വീഡിയോ യുട്യൂബിലുണ്ട്. അച്ഛന്റെ പ്രസംഗവും കാണാം.
പഠനം ഉഴപ്പിയ കാലത്താണോ അച്ഛനുമായി പിണങ്ങിയതെന്ന ചോദ്യത്തിനും ധ്യാന്‍ മറുപടി പറയുന്നുണ്ട്. പിണങ്ങി എന്ന് പറയുന്നതിനേക്കാള്‍ അച്ഛന്‍ കാണാതെ മുങ്ങി നടന്നു എന്ന് പറയുന്നതാകും ശരി. നെടുമങ്ങാട് നിന്ന് ചെന്നൈയിലെ കോളേജിലേക്കാണല്ലോ പോയത്. പിന്നെ പഠിക്കാനൊന്നും മെനക്കെട്ടില്ല. വീട്ടുകാരുടെ പൈസ പാഴാക്കി ജീവിച്ചു. അച്ഛന് അതൊരു ഷോക്ക് ആയിട്ടുണ്ടാകും. മൂന്ന് വര്‍ഷം അച്ഛനെ കാണാതെ ഒളിച്ചു നടന്നു.

ആ കാലത്ത് ചെയ്യാത്ത ജോലികളില്ല. ആഹാരം കഴിക്കണമല്ലോ. പിന്നെ ഏട്ടന്‍ സിനിമയി്ല# വന്നതിന് ശേഷമാണ് എനിക്കൊരു പിടിവള്ളിയായത്. ആ വള്ളി ഞാന്‍ മുറുക്കെപ്പിടിച്ചെന്നും ധ്യാന്‍ പറയുന്നുണ്ട്. അച്ഛന്‍ ഇപ്പോള്‍ എന്റെ കാര്യത്തില്‍ വളരെ ഹാപ്പിയാണ്. സിനിമയില്ലെങ്കിലും ഇന്റര്‍വ്യു കൊടുത്ത് ഞാന്‍ ജീവിച്ചോളും എന്നാണ് അച്ഛന്‍ പറയുന്നതെന്നും ധ്യാന്‍ പറയുന്നുണ്ട്.
തന്നോടുള്ള അച്ഛന്റെ നിലപാടില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് തോന്നുതെന്നും ധ്യാന്‍ പറയുന്നു. അതില്‍ തന്റെ ഇന്റര്‍വ്യൂസിന് വലിയ പങ്കുണ്ടെന്നും ധ്യാന്‍ പറയുന്നു. കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് പോലെയാണ് അച്ഛന്‍ തന്റെ അഭിമുഖങ്ങള്‍ കാണുന്നതും ചിരിക്കുന്നതും ആസ്വദിക്കുന്നതെന്നുമാണ് താരം പറയുന്നത്.


Click it and Unblock the Notifications