'അച്ഛൻ ശ്രീനിവാസൻ ആയിരുന്നില്ലെങ്കിൽ തെണ്ടി പോയേനെ ഞാൻ, പിന്നീടാണ് ആ തിരിച്ചറിവുണ്ടായത്': ധ്യാൻ
മലയാളികൾക്ക് പ്രിയങ്കരനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ഇന്നത്തെ യുവതാരങ്ങളിലെ പ്രധാനിയാണ് താരം. അച്ഛൻ ശ്രീനിവാസന്റെയും ചേട്ടൻ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയതാണു ധ്യാനും. ഇരുവരെയും പോലെ നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുകയാണ നടനും. നിരവധി ആരാധകരാണ് ധ്യാൻ ശ്രീനിവാസന് ഉള്ളത്.
അഭിമുഖങ്ങളിൽ എല്ലാം മറയില്ലാതെ സംസാരിക്കുന്ന ധ്യാനിന് കുട്ടികൾക്കിടയിൽ പോലും വലിയ ആരാധക വൃന്ദമാണ് ഉള്ളത്. എന്തും തുറന്നു പറയുന്ന ധ്യാനിന്റെ രീതിയാണ് എല്ലാ ആരാധകരിലേക്കും നടനെ കൂടുതൽ അടുപ്പിച്ചത്. താരപുത്രൻ എന്ന ഇമേജും അതിന് ഗുണമായിട്ടുണ്ട്. ധ്യാനിന്റെ അഭിമുഖങ്ങൾ പലതും അതുകൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.

തന്റെ കുടുംബത്തിലേയും സുഹൃത്തുക്കൾക്കിടയിലെയും രസകരമായ പല കഥകളും ധ്യാൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അച്ഛൻ ശീനിവാസനെ സംബന്ധിച്ച രസകരമായ പല കാര്യങ്ങളും ധ്യാനിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞിട്ടുള്ളത്. അതേസമയം, ധ്യാനിന്റെ ചില വാക്കുകൾ നടനെ വിവാദങ്ങളിലും ചാടിച്ചിട്ടുണ്ട്. എങ്കിലും അതൊന്നും ആരാധകര്‍ക്ക് ധ്യാനിനോടുള്ള സ്‌നേഹം ഇല്ലാതാക്കിയിട്ടില്ല.

അച്ഛൻ ശ്രീനിവാസനെ പോലെ തന്നെ പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം ധ്യാൻ തിളങ്ങാറുണ്ട്. ഇപ്പോഴിതാ, കൊല്ലത്ത് ഒരു പൊതുപരിപാടിയിൽ ധ്യാൻ നടത്തിയ പ്രസംഗം ശ്രദ്ധനേടുകയാണ്. കൊട്ടാരക്കരയിലെ ഒരു സ്‌കൂളിൽ എത്തിയ ധ്യാൻ വേദിയിൽ പഠനത്തിന്റെ ആവശ്യകതയെ കുറിച്ചാണ് സംസാരിച്ചത്. തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു ധ്യാനിന്റെ പ്രസംഗം.
ശ്രീനിവാസന്റെ മകനായത് കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടത് എന്ന് പറഞ്ഞ ധ്യാൻ. സിനിമയിലേക്ക് എത്താൻ അച്ഛൻ സഹായിച്ചിട്ടില്ലെന്നും സിനിമയാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഇറക്കി വിട്ടെന്നും പറയുന്നുണ്ട്. കൊട്ടാരക്കര മീഡിയ എന്ന ചാനലാണ് വീഡിയോ പങ്കുവച്ചത്. ധ്യാനിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'അച്ഛൻ ശ്രീനിവാസൻ ആയിരുന്നില്ലായിരുന്നെങ്കിൽ തെണ്ടി പോയേനെ ഞാൻ എന്നൊരു തിരിച്ചറിവ് എനിക്ക് പിന്നീട് ഉണ്ടായി. ഡോക്ടറുടെ മകൻ ഡോക്ടർ ആകുന്നു, എഞ്ചിനീയറുടെ മകൻ എഞ്ചിനീയറാകുന്നു. അതൊന്നും കുഴപ്പമില്ല. പക്ഷെ സിനിമ നടന്റെ മകൻ സിനിമ നടനയാൽ അത് വലിയ പ്രശ്നമാണ്. അല്ലേ! അതാണ് നെപോട്ടിസം,'

'സിനിമയിൽ വരാൻ പ്രത്യേകിച്ച് കോളിഫിക്കേഷൻ ഒന്നും വേണ്ട എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. അന്ന് ഞാൻ ഒരു ദിവസം, അച്ഛൻ എന്നെ രക്ഷപ്പെടുത്തും എന്ന ചിന്തയിൽ ഞാൻ അച്ഛനോട് പറഞ്ഞു, അച്ഛാ എനിക്ക് സിനിമയാണ് താൽപര്യമെന്ന്. അന്നാണ് അച്ഛൻ എന്നെ വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. അങ്ങനെ ജീവിതത്തിൽ ഒന്നും എളുപ്പത്തിൽ നടക്കില്ലെന്ന് മനസിലായി,'
'മറ്റേതെങ്കിലും അച്ഛന്റെ അടുത്ത് അത് പറഞ്ഞിരുന്നെങ്കിൽ അനുവദിച്ച് തന്നേനെ. പക്ഷെ ഞാൻ ചിന്തിച്ചത് എല്ലാം അങ്ങ് എളുപ്പത്തിൽ നടക്കുമെന്നാണ്. കുറച്ചു കാലം പഠിക്കാത്ത ഒക്കെ അങ്ങ് പോയി കഴിഞ്ഞാൽ അച്ഛൻ രക്ഷിച്ചോളും സിനിമയിലേക്ക് അങ്ങ് കയറ്റി വിടും എന്നൊക്കെ,'

'പക്ഷെ അത് ഒന്നും തന്നെ നടന്നില്ല. വർഷങ്ങൾക്കപ്പുറം ഞാൻ സിനിമ പഠിച്ചു ഷോർട് ഫിലിം ചെയ്തു. അങ്ങനെ അതിനെ കുറിച്ച് പഠിച്ച് അറിഞ്ഞ ശേഷമാണ് എന്റെ ചേട്ടൻ എനിക്ക് തിരയിൽ ഒരു അവസരം തരുന്നത്. ശോഭന ചേച്ചിയുടെ കൂടെ 2013 ൽ ഞാൻ ആദ്യമായി അഭിനയിച്ചു,'
'അപ്പോൾ ഞാൻ പറഞ്ഞു വന്നത് പഠനം ഈ സമയത്ത് വളരെ വളരെ വളരെ പ്രധാനപ്പെട്ടതാണ്. എന്താണ് നിങ്ങൾക്ക് ആവേണ്ടത്. എന്താണ് നിങ്ങളുടെ ആഗ്രഹം എന്തുകൊണ്ട് നിങ്ങൾക്ക് സാധിക്കില്ല. ഈ മൂന്ന് ചോദ്യം മതി രക്ഷപ്പെടാൻ. നിങ്ങൾക്ക് സാധിക്കാത്തത് ആയിട്ട് ഒന്നുമില്ല എന്ന തിരിച്ചറിവും ഉണ്ടാവണം. അങ്ങനെ നടക്കാത്തതായി ഒരു കാര്യവും ഈ ലോകത്തില്ല,' ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.


Click it and Unblock the Notifications