ഏട്ടന്‍ എന്നെ കാണുന്നത് മകനെ പോലെ, അത് പറയുമ്പോള്‍ എട്ടന്റെ കണ്ണ് നിറയും; വിനീതിനെക്കുറിച്ച് ധ്യാന്‍
മലയാളികളുടെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമയേക്കാള്‍ കൂടുതല്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്നതാണ് ധ്യാനിന്റെ ശീലം. പൊട്ടിപ്പും തൊങ്ങലും ചേര്‍ത്ത് രസകരമായ കഥ പറയാനുള്ള ധ്യാനിന്റെ മിടുക്ക് മലയാളികള്‍ പലവട്ടം കണ്ടിട്ടുണ്ട്. വിരസത മാറ്റാനും സമ്മര്‍ദ്ദം കുറക്കാനുമൊക്കെ മിക്കവരും ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ കാണുന്നുണ്ടെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല.
ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛനെക്കുറിച്ചും ചേട്ടനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ധ്യാന്‍. ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ തനിക്ക് നല്‍കുന്ന ഉപദേശങ്ങളെക്കുറിച്ചും അച്ഛന്റെ പിണക്കത്തെക്കുറിച്ചുമൊക്കെ ധ്യാന്‍ സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എത്ര തിരക്കാണെങ്കിലും കൃത്യമായ ഇടവേളകളില്‍ അച്ഛന്‍ വീട്ടില്‍ വരുമായിരുന്നു. വന്നാല്‍ പിന്നെ ആഘോഷമാണ്. അച്ഛന്റെ സുഹൃത്തുക്കള്‍ വീട്ടില്‍ വരും. ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥയൊക്കെ അച്ഛന്‍ അവരോട് പറയും. ഒരു മറവത്തൂര്‍ കനവിന്റേയും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. അച്ഛനും കൂട്ടുകാരും കൂടി ഇരുന്നാല്‍ പിന്നെ ആരേയും കാണാന്‍ പറ്റില്ല. ചൂളയില്‍ നിന്നും പുക വരുന്നത് പോലെയാണ് പുകവലി.

പഴയ ട്രിപ്പിള്‍ ഫൈവ് ആണ് അച്ഛന്റെ ബ്രാന്റ്. അച്ഛന്‍ ഇങ്ങനെ പുകവലിക്കുന്നതില്‍ എട്ടനു കലിപ്പാണ്. എനിക്ക് സിഗരറ്റിന്റെ മണം ഇഷ്ടമായിരുന്നു. മുതിര്‍ന്നപ്പോള്‍ ഞാന്‍ നല്ല പുകവലിക്കാരനായി. ചേട്ടന്‍ നേരെ തിരിച്ചും. ഏട്ടന്‍ ഇടയ്ക്കിടയ്ക്ക് എന്നെ ഉപദേശിക്കും. അച്ഛനെ നോക്കൂ, അച്ഛന്റെ ആരോഗ്യം മോശമായി വരുന്നു. നീ പുകവലിക്കരുത്, മദ്യപിക്കരുത് എന്നൊക്കെ പറയും. പറയുമ്പോള്‍ ഏട്ടന്റെ കണ്ണ് നിറയും. ആറേഴ് വര്‍ഷമായി ഞാനിതൊക്കെ നിര്‍ത്തിയിട്ട്. ഏട്ടന്‍ ഈയ്യടുത്ത് എന്നെ കണ്ടപ്പോള്‍ പറഞ്ഞു ഞാനിത്തിരി വൈന്‍ കുട്ടി നല്ല ടേസ്റ്റായിരുന്നു എന്ന്, മൂപ്പര് തുടങ്ങിയോ എന്നൊരു സംശയം എന്നാണ് ധ്യാന്‍ പറയുന്നത്.

ഏട്ടന്‍ എന്നെ മകനെ പോലെയാണ് കാണുന്നത്. അത്ര സ്‌നേഹവും കരുതലുമാണ്. ചില സന്ദര്‍ഭങ്ങളില്‍ പാരയുമാണ്. ഉദാഹരണത്തിന് ഏട്ടന്‍ പരീക്ഷയ്ക്ക് 92 ശതമാനം മാര്‍ക്ക് വാങ്ങി. എനിക്ക് കിട്ടിയത് 82 ശതമാനം. അന്ന് മുതല്‍ എന്റെ കഷ്ടകാലം തുടങ്ങി. തൃശ്ശൂരില്‍ പിസി തോമസ് മാഷിന്റെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലും എന്നെ ചേര്‍ത്തു. എന്നെ പോലെ മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയെ മാഷ് മുമ്പ് കണ്ടിട്ടില്ലാത്തതു കൊണ്ട് അവിടെ അധികകാലം നില്‍ക്കേണ്ടി വന്നില്ലെന്നും താരം പറയുന്നു.

മഹാത്മാഗാന്ധിയേക്കാള്‍ മാഹാനാണ് എട്ടനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മഹാത്മാഗാന്ധി ജനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് എട്ടന്‍ ജനിച്ചത്. ഗന്ധിജയന്തി ഒക്ടോബര്‍ രണ്ടിനല്ലേ. മഹാത്മാഗാന്ധി കുട്ടിക്കാലത്ത് കളവ് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിലുണ്ട്. ഏട്ടന്‍ കുട്ടിക്കാലത്ത് പോലും കളവ് പറഞ്ഞിട്ടില്ല. ചീത്ത വിളിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെ മാത്രമാണെന്നും ധ്യാന്‍ പറയുന്നു. പല കഥകളും ധ്യാന്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയുന്നതാണെന്ന വിനീതിന്റെ ആരോപണത്തിനും ധ്യാന്‍ മറുപടി പറയുന്നുണ്ട്.

അതാണല്ലോ ക്രിയേറ്റിവിറ്റി. പിന്നെ ഏട്ടന്‍ അങ്ങനെ പറയുന്നത് അസൂയ കൊണ്ടാണ്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ വരെ എന്റെ ആരാധനകല്ലേ എന്നാണ് ധ്യാന്‍ പറയുന്നത്. അച്ഛന് ധ്യാനിനോടുണ്ടായിരുന്ന പിണക്കം മാറിയോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. അച്ഛന്റെ നിലപാടില്‍ മാറ്റം വന്നോ എന്ന് അറിഞ്ഞുകൂട. മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു. അതില്‍ എന്റെ ഇന്റര്‍വ്യൂസ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് അമ്മ പറയുന്നത്. കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് പോലെ അച്ഛന്‍ എന്റെ ഇന്റര്‍വ്യു ആസ്വദിക്കുന്നു ചിരിക്കുന്നു എന്നാണ് ധ്യാന്‍ പറയുന്നത്.


Click it and Unblock the Notifications