ധ്രുവ് സുഹൃത്തിനും മുകളിൽ? അനുപമയുടെ പുതിയ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ
പ്രശസ്ത നടൻ വിക്രമിന്റെയും ശൈലജയുടെയും മകൻ ധ്രുവ് വിക്രം ഇന്ന് അറിയപ്പെടുന്നൊരു യുവ നടനാണ്. അടുത്തിടെ പുറത്തിറങ്ങിയ മാരി സെൽവരാജ് ചിത്രം ബൈസൺ കാലമാടൻ, ധ്രുവിനെ ഒരു നടനെന്ന നിലയിൽ അടയാളപ്പെടുത്തിക്കഴിഞ്ഞു. ചിത്രത്തിൽ താരത്തിന്റെ നായികമാരായി എത്തിയത് മലയാളി നടിമാരായ അനുപമ പരമേശ്വരനും, രജീഷ് വിജയനുമാണ്. കുറച്ചു കാലമായി സോഷ്യൽ മീഡിയ ഭരിക്കുന്നത് താര പുത്രനും, ചിത്രത്തിലെ നായിക അനുപമയും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള റൂമറുകളാണ്.
നെറ്റിസൺസ് ആദ്യമായി ഈ വിഷയം ശ്രദ്ധിച്ചത്, ധ്രുവും അനുപമയ്ക്കും ഷെയർ ചെയ്യുന്നതായി പറയപ്പെടുന്ന ഒരു സ്‌പോട്ടിഫൈ പ്ലേലിസ്റ്റിന്റെ സ്ക്രീൻഷോട്ട് വൈറലായപ്പോഴാണ്. അതിന്റെ കവർ ചിത്രത്തിൽ പരസ്പരം ചുംബിക്കുന്ന കമിതാക്കളുടെ ചിത്രമുണ്ട്. അത് ബൈസൺ എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചു കൊണ്ടിരിക്കുന്ന താരങ്ങളാണ് എന്ന് പലരും വിശ്വസിച്ചു തുടങ്ങിയതോടെ, പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയ നിറഞ്ഞു. അതിന് ആക്കം കൂട്ടുകയാണ് അനുപമയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി.

ഓക്കെയല്ലേ എന്ന് അവർ ചോദിക്കും, ഇപ്പോൾ അവർക്കറിയാം, ഡിവോഴ്സാകുന്നെന്ന് അഭ്യൂഹം വന്നപ്പോൾ: ഭാവന
അടുത്തിടെ ധ്രുവ് വിക്രം 'വേദന' എന്ന ക്യാപ്ഷനോട് കൂടി, ബൈസൺ കാലമാടൻ എന്ന സിനിമയ്ക്ക് വേണ്ടി നടത്തിയ പരീശീലനങ്ങളുടെ വിഡിയോകൾ അടങ്ങിയ റീൽ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇത് തന്റെ സ്റ്റോറിയിലേക്ക് ഷെയർ ചെയ്ത അനുപമ 'ധ്രുവ് ധ്രുവ് ധ്രുവ്' എന്ന എഴുതി, കുറെയധികം കണ്ണീരണിഞ്ഞ ഇമോജികളും, ഒരു വലിയ ഹൃദയം കൊടുത്തു. ഇത് കണ്ടതോടെ, പ്രേമം നായികയ്ക്ക് വെറുമൊരു സഹപ്രവർത്തകനോ സുഹൃത്തോ അല്ല ആദിത്യ വർമ്മ താരം, മറിച്ച് അതിനുമൊക്കെ മുകളിലാണ് അദ്ധേഹത്തിന്റെ സ്ഥാനം എന്ന് അവർ തന്നെ അറിയിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയ കരുതുന്നത്.

"എന്റെ പെൺകുട്ടിക്ക് എന്തോ ഒരു കുഴപ്പമുണ്ട്! ഇത് ഇനിയൊരു സോഫ്റ്റ് ലോഞ്ച് ആണോ?" അനുപമ പരമേശ്വരന്റെ ഒരു ഫാൻ റെഡിറ്റിൽ കുറിച്ചു. എന്നാൽ, മറ്റു ചിലർക്ക് പ്രശസ്ത നടിയുടെ ഈ ആത്മാർത്ഥത യുവ നടന് തിരിച്ച് ഉള്ളതായി തോന്നുന്നില്ല എന്ന അഭിപ്രായമാണ്. "അതേസമയം അവൻ അവളെക്കുറിച്ച് ഒന്നും പോസ്റ്റ് ചെയ്യുന്നില്ല, അവളുടെ ജന്മദിനത്തിന് ആശംസകൾ നേരുന്നില്ല, അവളുടെ പോസ്റ്റുകളിൽ ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യുന്നില്ല. വളരെ സംശയം തോന്നുന്നു," മറ്റൊരു പ്രേക്ഷകൻ തന്റെ ആശങ്ക വെളിപ്പെടുത്തി.
My girl is down bad!
byu/Mean-Application2202 inKollyGossips
എന്തായാലും, ബൈസൺ കാലമാടൻ എന്ന തമിഴ് ചിത്രം ഹിറ്റിലേക്ക് കുതിക്കുമ്പോൾ, അതിലെ നായികയും നായകനും ജീവിതത്തിൽ ഒന്നിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകരും, സോഷ്യൽ മീഡിയ ഫോളോവെഴ്‌സും. പക്ഷെ, റെഡിറ്റ് പ്രേക്ഷകർ ചൂടിക്കാണിച്ചത് പോലെ, ധ്രുവ് വിക്രം അധികമൊന്നും അനുപമ പരമേശ്വരനെ കുറിച്ച് സംസാരിക്കുകയോ, നടിയെ പറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യാറില്ല. എന്നാൽ, പേർളി മാണി ഷോയിൽ പങ്കെടുത്തപ്പോൾ, അനുപമ വന്ന എപ്പിസോഡ് താൻ കണ്ടിട്ടുണ്ടെന്ന് ഒരു നാണത്തോടെ യുവ നടൻ സമ്മതിച്ചിരുന്നു. വിക്രമിന്റെ മകൻ അച്ഛനെ പോലെ തന്നെ, സ്വകാര്യ ജീവിതം അധികം പരസ്യമാക്കാത്ത ആളാണെന്ന് റിപോർട്ടുകൾ ഉണ്ട്. അങ്ങനെയാണെങ്കിൽ, ഒഫീഷ്യൽ ആവാതെ ഈ പ്രണയത്തിന് ഒരു പ്രഖ്യാപനം ഉണ്ടാകാൻ സാധ്യതകളും കുറവാണ്.


Click it and Unblock the Notifications











