കൈയ്യിൽ കാമുകന്റെ പേരാണോ എന്ന് ആര്യയോട് സോഷ്യൽ മീഡിയ
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ആര്യ. രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. അനിയത്തി അഞ്ജനയുടെ വിവാഹം ആഘോഷമാക്കി നടത്താനുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്നു ആര്യ. ജൂൺ 14 തിരുവനന്തപുരത്ത് വെച്ച് വളരെ മനോഹരമായി തന്നെ തന്റെ വിവാഹ ചടങ്ങുകൾ നടത്തി അനിയത്തി അഞ്ജനയെ വരൻ അഖിലിൻ്റെ കൈപിടിച്ച് നൽകിയിരുന്നു. ഈ വിശേഷങ്ങൾ എല്ലാം തന്നെ ആരാദകർ ഏറ്റെടുക്കുകയും ചെയ്തു.
ആര്യയുടെ അച്ഛൻ മരിക്കുന്നതിന് മുൻപ് തന്നെ പറഞ്ഞ് ഏൽപ്പിച്ച കാര്യമാണ് അനിയത്തിയുടെ കല്യാണം നല്ല രീതിയിൽ നടത്തി കൊടുക്കണം എന്നത്. തന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് അനിയത്തിയുടെ കല്യാണം എന്ന് ആര്യയും പറഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞാൽ ആര്യയുടെയും കല്യാണം ഉണ്ടാവുമോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിയ്ക്കുന്നത്. അതിന് കാരണവും ഉണ്ട്.

അനിയത്തി അഞ്ചനയുടെ ഹൽദി ചടങ്ങിന്റെയും വിവാഹ ഒരുക്കങ്ങളുടെയും എല്ലാം ചിത്രങ്ങളും വീഡിയോകളും എല്ലാം ആര്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. അത്തരത്തിൽപോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ആരാധകർ ഒര് പേര് കണ്ടെത്തിയത്. അതോടെ ആര്യയുടെ
പുതിയ കാമുകനെ കുറിച്ചുള്ള കാര്യങ്ങൽ ആരാധകർ ചോദിക്കാൻ തുടങ്ങിയത്. കൈയ്യിൽ മെഹന്തി ഇട്ടപ്പോൾ ഒരു കൈയ്യിൽ മകൾ ഖുഷിയുടെ പേരും മറ്റേ കൈയ്യിൽ വിജയ് എന്നും എഴുതിയിട്ടുണ്ട്. ആരാണ് വിജയ്, വിജയിയെ ഞങ്ങൾക്കും പരിചയപ്പെടുത്തൂ എന്നൊക്കെ ആര്യ പങ്കുവച്ച വീഡിയോയ്ക്ക് താഴെ കമന്റുകളും വരുന്നുണ്ട്.

അനിയത്തി അഞ്ജനയുടെ വിവാഹത്തിന്റെ ഓരോ ഒരുക്കങ്ങളും അതിമനോഹരമായിട്ടാണ് ഒരുക്കിയിരുന്നത്. ഇവയെല്ലാം ആര്യ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഒന്നിനും ഒരുകുറവും വരുത്താതെയാണ് എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹൽദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. കല്യാണപ്പെണ്ണിനേക്കാൾ ഹൽദിയിൽ ശ്രദ്ധിക്കപ്പെട്ടത് ആര്യയായിരുന്നു. അത്രമാത്രം സന്തോഷിച്ച നിമിഷമായിരുന്നു അത്. ബന്ധുക്കൾക്കൊപ്പം തന്റെ സുഹൃത്തുക്കളും എത്തിയപ്പോൾ നിറചിരികൾ മാത്രമായിരുന്നു കാണാൻ സാധിച്ചത്.

ആര്യയുടെ പോസ്റ്റിലും വിജയ് ജോണി എന്ന ആളുണ്ട്. അതിൽ ആര്യയ്‌ക്കൊപ്പമുള്ള ഫോട്ടോകളും സ്റ്റാറ്റസും ഒക്കെയുണ്ട്. അഞ്ചനയുടെ ഹൽദി ചടങ്ങുകളിൽ എല്ലാം വിജയ് സജീവമായിരുന്നു എന്ന് താരത്തിന്റെ സ്റ്റാറ്റസിൽ നിന്നും വ്യക്തം. നടനും മോഡലുമാണ് വിജയ് ജോണി. ആര്യ കമൻ്റിനൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. അനിയത്തിയുടെ വിവാഹ ശേഷം മാധ്യങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ സന്തോഷമായിട്ടാണ് മോലുമായി മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞിരിന്നു.
ആര്യയുെടെ വിവാഹം ഇനിയുണ്ടോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഭാവിയിൽ ഉണ്ടാവാം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു.
Read Also: എന്നെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതിലുണ്ട്! പുത്തൻ സെൽഫി ചിത്രങ്ങളുമായി അഭയ ഹിരൺമയി
Recommended Video

നടി അർച്ചന സുശീലന്റെ സഹോദരനും ബിസിനസ്സുകാരനുമായ രോഹിത് സുശീൽ ആണ് ആര്യയുടെ ആദ്യ ഭർത്താവ്. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ തുടങ്ങിയതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. എന്നാൽ മകൾ രണ്ട് പേർക്കുമൊപ്പമായിട്ടാണ് നിൽക്കുന്നത്. വിവാഹ മോചനത്തിന് ശേഷം ജാൻ എന്ന ആളുമായി തനിയ്ക്ക് പ്രണയം ഉണ്ട് എന്ന് ബിഗ് ബോസ് ഷോയിൽ വച്ച് ആര്യ പറഞ്ഞിരുന്നു.
ചെറുപ്പം മുതലെ അഭിനയത്തിനോട് താത്പര്യമുള്ള ആളായിരുന്നു ആര്യ. മോഡലിങ്ങിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് എത്തുന്നത്.
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് താരത്തെ കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് ബിഗ് ബോസിൽ എത്തിയതോടെയാണ് ബഡായി ആര്യയിൽ നിന്നും മറ്റൊരു ആര്യയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്.


Click it and Unblock the Notifications