Don't Miss!
- News
അമലപോൾ ക്ഷേത്ര വിവാദം; 'ഹിന്ദുവാണെന്നല്ല, ആചാരം പാലിക്കാമെന്നായിരുന്നു എഴുതേണ്ടത്'; രാഹുൽ ഈശ്വർ
- Lifestyle
പ്രമേഹ രോഗികളില്‍ കാഴ്ച നഷ്ടപ്പെടുത്തും ഡയബറ്റിക് റെറ്റിനോപ്പതി; ഈ 4 ലക്ഷണങ്ങള്‍ കരുതിയിരിക്കണം
- Automobiles
മാരുതി സുസുക്കി ഫ്രോങ്ക്സ് ഇനി കങ്കാരുക്കളുടെ നാട്ടിലേക്കും
- Technology
ജനുവരിയിലെ താരങ്ങൾ... 20,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും പുതിയ 5G ഫോണുകൾ
- Finance
മുതിര്‍ന്നവര്‍ക്ക് കരുതല്‍; സ്ഥിര നിക്ഷേപത്തിന് 7.75 % പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്
- Sports
മങ്കാദിങ് തെറ്റോ? സച്ചിനും അര്‍ജുനും രണ്ട് തട്ടിലോ! തുറന്ന് പറഞ്ഞ് യുവതാരം
- Travel
മുഴപ്പിലങ്ങാട് ബീച്ചിലെത്തിയാൽ ഇനി രണ്ടുണ്ട് കാര്യം! ഫ്ളോട്ടിങ് ബ്രിഡ്ജിൽ കടലിലേക്ക് നടക്കാം
മഹാലക്ഷ്മിയുടെ ചെല്ലപ്പേര് പങ്കുവച്ച് നമിത പ്രമോദ്; നമിതയ്ക്ക് ആശംസയുമായി മീനൂട്ടിയും
താരങ്ങളോടുള്ള സ്നേഹത്തിന്റെ ഒരു പങ്ക് താരങ്ങളുടെ മക്കളിലേക്ക് പോകുന്നത് പതിവാണ്. അച്ഛന്റേയും അമ്മയുടേയുമൊക്കെ പാതയിലൂടെ മക്കള്‍ സിനിമയിലെത്തുന്നതും പതിവാണ്. ഏത് ഭാഷയിലും ഈ പതിവ് കാണാന്‍ സാധിക്കും. ഇങ്ങനെ സിനിമയിലെത്തി സൂപ്പര്‍ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്. അങ്ങനെ ഇന്നല്ലെങ്കില്‍ നാളെ സിനിമയിലെത്തും എന്ന പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന താരപുത്രിയാണ് മീനാക്ഷി.
ഇവള് ചേച്ചിമാര്‍ക്കൊരു വെല്ലുവിളിയാകും! ഹന്‍സിക കൃഷണയുടെ പുതിയ ചിത്രങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍നായിക മഞ്ജു വാര്യരുടേയും ദിലീപിന്റേയും മകളാണ് മീനാക്ഷി. മഞ്ജു വാര്യരും ദിലീപും വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം നടി കാവ്യ മാധവനെയാണ് ദിലീപ് വിവാഹം കഴിച്ചത്. ദിലീപിനും കാവ്യയ്ക്കും ഒരു മകളാണുള്ളത്. മഹാലക്ഷ്മിയാണ് ദിലീപിന്റേയും കാവ്യയുടേയും മകള്‍. തന്റെ കുഞ്ഞനുജത്തിയോടുള്ള മീനാക്ഷിയുടെ സ്നേഹം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.

മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്.ദിലീപിനൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് നമിത. നമിതയും മീനാക്ഷിയും തമ്മിലുള്ള സൗഹൃദവും ആരാധകര്‍ക്ക് ഏറെ പരിചിതമാണ്. ഇപ്പോഴിതാ നമിതയുടെ പിറന്നാളിന് മീനാക്ഷി പങ്കുവച്ച ആശംസ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നമിതയ്ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രമായിരുന്നു മീനാക്ഷി പങ്കുവച്ചത്.
ചിത്രം പങ്കുവച്ചു കൊണ്ട് മീനാക്ഷി എഴുതിയത് എന്റെ അനിയത്തിയുടെ ബുജിയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു. ഐ ലവ് യു ബെസ്റ്റ് ഫ്രണ്ട് എന്നും മീനാക്ഷി എഴുതിയിട്ടുണ്ട്.തന്റെ കുനജുത്തി മഹാലക്ഷ്മിയുടെ ബുജിയാണ് നമിത എന്നാണ് മീനാക്ഷി പറയുന്നത്. ഈ പോസ്റ്്റിന് മറുപടിയുമായി നമിതയും എത്തിയിട്ടുണ്ട്. ഹഹഹ അത് ക്യൂട്ട് ആയിട്ടുണ്ട്. എന്നും മാമാട്ടിയും ബുജി എന്നായിരുന്നു നമിതയുടെ മറുപടി. ഇതോടെ മഹാലക്ഷ്മിയുടെ ചെല്ലപ്പേര് മാമാട്ടിയാണെന്ന രസകരമായ അറിവും ആരാധകര്‍ക്ക് ലഭിച്ചിരിക്കുകയാണ്.
മീനാക്ഷിയുടെ പോസ്റ്റും നമിതയുടെ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കമന്റുമായി ആരാധകരുമെത്തിയിട്ടുണ്ട്. മാമാട്ടിയെന്നാണോ പറഞ്ഞേ, ഞാന്‍ വായിച്ചത് മമ്മൂട്ടി എന്നാണെന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. എന്തായാലും താരങ്ങള്‍ക്കിടയിലെ സൗഹൃദം ആരാധകരുടെ കൈയ്യടി നേടുകയാണ്. നേരത്തേയും ഇരുവരും തങ്ങളുടെ ചങ്ങാത്തത്തിന്റെ ആഴം വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
നേരത്തെ സംവിധായകനും നടനും സംഗീത സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയും നമിതയുമൊക്കെ നൃത്തം ചെയ്തിരുന്നു. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നമിതയും നാദിര്‍ഷയുടെ മകള്‍ ആയിഷയും. ആയിഷയുടെ വിവാഹത്തിനായിരുന്നു നമിതയും മീനാക്ഷിയും നൃത്തം ചെയ്തത്. അമ്മ മഞ്ജു വാര്യരെ പോലെ നല്ലൊരു നര്‍ത്തകിയാണെന്ന് മീനാക്ഷി തെളിയിച്ചു കഴിഞ്ഞു. അതേസമയം തന്റെ 25-ാം പിറന്നാളായിരുന്നു നമിത കഴിഞ്ഞ ദിവസം ആഘോഷിച്ചത്.
കാവ്യയുടെ ജന്മദിനവും കഴിഞ്ഞ ദിവസമായിരുന്നു. കാവ്യയ്ക്കുള്ള മീനാക്ഷിയുടെ ആശംസാക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ ആശംസ. കാവ്യയുമായി വളരെ അടുത്ത ബന്ധമാണ് മീനാക്ഷിയ്ക്കുള്ളത്. താരപുത്രിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
Recommended Video
അച്ഛന്റേയും അമ്മയുടേയും പാതിയിലൂടെ മകള്‍ സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. എന്നാല്‍ താന്‍ സിനിമയിലേക്കില്ല എന്ന നിലാപാടാണ് മീനാക്ഷിയ്ക്ക്. പഠനം പൂര്‍ത്തിയാക്കണമെന്നും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നുമാണ് മീനാക്ഷിയുടെ ആഗ്രഹം. അഭിനയത്തിലേക്കില്ലെന്നാണ് മീനാക്ഷിയുടെ നിലപാട്. എന്നാല്‍ നന്നായി നൃത്തം ചെയ്യുന്ന, ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ്താരമായി മാറിക്കഴിഞ്ഞ മീനാക്ഷി ഒരുനാള്‍ സിനിമയിലേക്ക് തന്നെ എത്തുമെന്നാണ് ചില ആരാധകരുടെ പ്രതീക്ഷ.
-
വിറയല്‍ കാരണം നടക്കാന്‍ പറ്റില്ല, എല്ലാ മാസവും ആശുപത്രിയില്‍; മരണത്തെ മുന്നില്‍ കണ്ടുവെന്ന് കിഷോര്‍
-
നസീറിന്റെ ശവമഞ്ചം ചുമന്ന് ഇറക്കിയത് മോഹന്‍ലാലും മമ്മൂട്ടിയും; നടന്റെ അവസാന യാത്ര കെഎസ്ആര്‍ടിസിയിലായിരുന്നു
-
എന്റെ ഷൂട്ടിംഗ് കാണാന്‍ ആള്‍ക്കൂട്ടത്തില്‍ ആസിഫ് അലിയും; ഷംനയ്ക്കൊപ്പം തകര്‍ത്താടിയ മഞ്ജുളന്