തെന്നിന്ത്യയുടെ മനംകവർന്ന നായികയിൽ നിന്നും മതപ്രഭാഷകയിലേക്ക്; മോഹിനിയുടെ ജീവിതത്തിൽ സംഭവിച്ചത്!

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്ന നടിയാണ് മോഹിനി. വളരെ ചെറുപ്രായത്തിൽ സിനിമയിൽ എത്തിയതാണ് താരം. പതിനാലാം വയസ്സിൽ കേയാർ സംവിധാനം ചെയ്ത ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായാണ് അരങ്ങേറ്റം കുറിക്കുന്നത്. 1991 ൽ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളാണ് മോഹിനിയെ തേടിയെത്തിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറി താരം.

മോഹൻലാൽ ചിത്രം നാടോടിയിലൂടെയാണ് മോഹിനി മലയാളത്തിലേക്ക് എത്തുന്നത്. പൂച്ചക്കണ്ണുള്ള സുന്ദരി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി. സൈന്യം, പഞ്ചാബി ഹൗസ്, പട്ടാഭിഷേകം, വേഷം എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് മലയാളം ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ മോഹിനി നായികയായി. 2011ൽ കലക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Mohini

കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് മോഹിനി സിനിമ വിട്ടത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മോഹിനി ഇപ്പോൾ. യുഎസിൽ എഞ്ചിനീയറായ ഭരത് കൃഷ്ണസ്വാമിയെ ആണ് മോഹിനി വിവാഹം ചെയ്തത്. 1999ൽ ആയിരുന്നു ഇവരുടെ വിവാഹം. അനിരുദ്ധ് ഭരത്, അദ്വൈത് ഭരത് എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. സിനിമയിൽ സജീവമായി നിൽക്കുമ്പോൾ തന്നെ മോഹിനിയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

മതം മാറുന്നതോടെയാണ് മോഹിനി വാര്‍ത്തകളില്‍ നിറയുന്നത്. ഹിന്ദു ബ്രാഹ്മിൺ കുടുംബത്തിൽ ജനിച്ച മോഹിനി 2006 ലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്. താരത്തിനൊപ്പം കുടുംബവും മതം മാറുകയായിരുന്നു. ഇപ്പോള്‍ മത പ്രഭാഷകയാണ് മോഹിനി. മതപരമായ പ്രവർത്തനങ്ങളിലൊക്കെ വളരെ സജീവമാണ് താരം. മോഹിനിയുടെയും കുടുംബത്തിന്റെയും മതം മാറ്റം ആരാധാകരെ ഞെട്ടിച്ചിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ താൻ മതം മാറാനുണ്ടായ കാരണം മോഹിനി വെളിപ്പെടുത്തുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

'ജീവിതത്തിൽ രോഗമടക്കം ഒരുപാട് വെല്ലുവിളികൾ എനിക്ക് നേരിടേണ്ടി വന്നു. ഞാൻ ജീവിച്ചിരിക്കില്ലെന്ന് വരെ പറഞ്ഞു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു. ഈ പ്രശ്നങ്ങളൊന്നും എന്റെ പ്രാർത്ഥനകളോ പൂജകളോ കൊണ്ട് മാറിയില്ല. എന്റെ മതത്തില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നില്ല. അങ്ങനെ ഒന്നിനും ഉത്തരം കിട്ടാതെ ഇരുന്നപ്പോഴാണ് ഞാൻ മതം മാറുന്നത്. ജീവിതമാകെ മാറി. ആഗ്രഹിച്ചിരുന്ന സമാധാനം ജീവിതത്തിൽ ലഭിച്ചു' എന്നാണ് മോഹിനി പറഞ്ഞത്.

Mohini

ജീസസാണ് കുടുംബ ബന്ധം തകരുന്നതിൽ നിന്ന് പോലും തന്നെ രക്ഷിച്ചതെന്ന് മോഹിനി മുൻപ് പറഞ്ഞിട്ടുണ്ട്. വിവാഹമോചനത്തിന് തലേ ദിവസമാണ് അത് വേണ്ടെന്ന് വച്ച് മോഹിനിയും ഭർത്താവും വീണ്ടും ജീവിതം തുടങ്ങുന്നത്. അതിനു ശേഷമാണ് അവർക്ക്ക് മകൻ ജനിക്കുന്നത്. മതം മാറിയ ശേഷം ഇരുവരും പള്ളിയിൽ വെച്ച് വീണ്ടും വിവാഹം കഴിച്ചിരുന്നു. ബൈബിളും സഭകളെക്കുറിച്ചുമെല്ലാം പഠിച്ച ശേഷമാണ് താൻ മതം മാറാനുള്ള തീരുമാനം എടുത്തതെന്നും മോഹിനി പറഞ്ഞിരുന്നു.

മറ്റൊരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം കൂടോത്രം മൂലവും പിശാചിന്റെ കളികൾ കൊണ്ടുമാണെന്ന് മോഹിനി പറഞ്ഞിരുന്നു. എന്നാൽ ക്രിസ്തുമതം സ്വീകരിച്ച് ഭക്തിമാർഗത്തിലേക്ക് വന്നതോടെ അതെല്ലാം മാറിയെന്നാണ് നടി പറഞ്ഞത്.

Read more about: onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X