ജീൻസിലേക്ക് പരി​ഗണിച്ചത് അജിത്തിനെ; ശമ്പളമില്ലാതെ അഭിനയിക്കാമെന്ന് പ്രശാന്ത് പറഞ്ഞു: അവസാനം ശങ്കർ ചെയ്തത്

കോളിവുഡിന്റെ ഏറ്റവും താരമൂല്യമുള്ള സംവിധായകനാണ് ശങ്കർ. 1993ൽ അ‍ർജുൻ നായകനായി എത്തി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ജെന്റിൽമാൻ. ഈ ചിത്രം ആ വർഷത്തെ ബ്ലോക്ക്ബസ്റ്ററായി മാറി. പിന്നീട് ശങ്കർ ചെയ്ത സിനിമകളെല്ലാം ഹിറ്റായി. കാതലൻ, ഇന്ത്യൻ എന്നീ ചിത്രങ്ങൾക്കു ശേഷം ശങ്കർ സംവിധാനം ചെയ്ത മറ്റൊരു സൂപ്പർഹിറ്റായിരുന്നു ജീൻസ്. ലോക സുന്ദരി ഐശ്വര്യ റായ് നായികയായി എത്തിയ ചിത്രം വലിയ സ്വീകാര്യ നേടിയ ചിത്രം കൂടിയായിരുന്നു.

ചിത്രത്തെ കുറിച്ചും ശങ്കറും പ്രശാന്തും തമ്മിലുണ്ടായ പ്രശ്നത്തെ കുറിച്ചും സീനിയർ ജേണലിസ്റ്റായ ദിണ്ടി​ഗൽ വെങ്കിടേഷ് അരംനാട് എന്ന ചാനലിലൂടെ പറയുന്നു. "ജീൻസ് എന്ന ചിത്രത്തിലെ നായകൻ ആര് എന്ന സംസാരം ഉണ്ടായിരുന്നു. എന്നാൽ ശങ്കർ സാറിന്റെ മനസിൽ അജിത്തായിരുന്നു ഉണ്ടായിരുന്നത്. അജിത്തിന്റെ ഡബിൾ റോൾ വന്നാൽ നന്നായിരിക്കുമെന്ന് ശങ്കർ സാർ പറഞ്ഞു. എന്നാൽ ഞാൻ പ്രശാന്തിന്റെ പേര് തന്നെ നിർദ്ദേശിച്ചു." നിലവിൽ പ്രശാന്തിന് ഒരു അവസരം തരുമോ എന്ന് ത്യാ​ഗരാജൻ ചോദിച്ചിട്ടുണ്ടെന്ന് വെങ്കിടേഷ് പറഞ്ഞിരുന്നു.

Prashanth

കാതലൻ സിനിമയിൽ നിന്ന് ഒഴിവായതിനാൽ ശങ്കറിന് പ്രശാന്തിനെ വെച്ച് സിനിമ ചെയ്യാൻ വലിയ താത്പര്യവും ഇല്ലായിരുന്നു. അതിനാൽ ശങ്കർ അജിത്തിനെ വെച്ച് തന്നെ ചെയ്യാൻ തീരുമാനിച്ചു. മാത്രമല്ല ത്യാ​ഗരാജൻ ഈ സിനിമ പ്രൊ‍ഡ്യൂസ് ചെയ്യാമെന്നും ശങ്കറിന് അഞ്ചിരട്ടി ശമ്പളം തരാമെന്നും ത്യാ​ഗരാജൻ പറഞ്ഞുവെന്ന് വെങ്കിടേഷ് വെളിപ്പെടുത്തി. പക്ഷേ ശങ്കർ ത്യാ​ഗരാജന്റെ ബാനറിൽ സിനിമ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി. വേറെ ഒരു നിർമ്മാതാവാണ് ഈ ചിത്രം ചെയ്യുന്നതെന്നും പറഞ്ഞു.

"ശങ്കറിന്റെ തീരുമാനം ത്യാ​ഗരാജനോടും പ്രശാന്തിനോടും പറഞ്ഞു. എന്നാൽ അവർക്ക് ശങ്കറിനൊപ്പം സിനിമ ചെയ്യണം എന്ന ആ​ഗ്രഹം വല്ലാതെ മൂർച്ഛിച്ചു. അവസാനം ഞാനും എന്റെ ഒരു സുഹൃത്തും ചേർന്ന് ശങ്കറിനെ വീണ്ടും പോയി കണ്ടു. പ്രശാന്തിന്റെ കാര്യം പറഞ്ഞു. മാത്രമല്ല പ്രശാന്ത് ശമ്പളമില്ലാതെ അഭിനയിക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്തു. ഇത് കേട്ടപ്പോൾ ശങ്കറിന് പെട്ടെന്ന് ചിരി വന്നു. എന്നാൽ അദ്ദേഹം അജിത്തിനെ വെച്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്."

Prashanth

എന്നാൽ അവസാനം ശങ്കർ ഈ കഥ അജിത്തിനോട് പറഞ്ഞില്ല. പകരം പ്രശാന്തിനെ നായകനാക്കി തന്നെ സിനിമ ചെയ്തു. എന്നാൽ ശങ്കർ ഒരു ഡീൽ വെച്ചു. അതായത് ഈ സിനിമയുടെ ഷൂട്ടിം​ഗ് കഴിയുന്നത് വരെ പ്രശാന്ത് തന്റെ കൂടെ തന്നെ ഉണ്ടാവണം എന്നും ഈ സിനിമക്കു ശേഷം മാത്രമേ മറ്റു പ്രൊജക്ടുകൾ ചെയ്യാൻ പാടുള്ളൂ എന്നുമായിരുന്നു ശങ്കർ ആവശ്യപ്പെട്ടത്. പ്രശാന്തിനെ സംബന്ധിച്ച് ഇടക്ക് കരിയറിൽ ഒരു വീഴ്ച സംഭവിച്ച സമയമായിരുന്നു അത്. ആ നേരത്താണ് ജീൻസ് ചെയ്ത് വലിയ വിജയമായി മാറിയത്.

ആ കാലത്ത് പ്രശാന്തിന് ഒരു റീ എൻഡ്രി കിട്ടിയത് ജീൻസിലൂടെയാണ്. എന്നാൽ ഇന്ന് വലിയൊരു തിരിച്ചു വരവ് പ്രശാന്തിന് ​അന്ദ​ഗനിലൂടെ നേടാൻ സാധിക്കുമോ എന്നാണ് ആരാധകർ ചിന്തിക്കുന്നത്. അന്ദ​ഗൻ ഹിന്ദി ചിത്രമായ ആയുഷ്മാൻ ഖുറാനയുടെ അന്താദുൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ്. ഈ ചിത്രത്തിന്റെ റിലീസിനു പിന്നാലെയാണ് വിജയ്ക്കൊപ്പം അഭിനയിച്ച ​ഗോട്ട് എന്ന ചിത്രവും റിലീസിനൊരുങ്ങുന്നത്.

More from Filmibeat

Read more about: prashanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X