കറുപ്പണിഞ്ഞ് ദിലീപും കാവ്യയും മക്കളും; മീനാക്ഷിയുടെ കയ്യിലിരുന്ന് മഹാലക്ഷ്മി, ചിത്രം വൈറല്‍
താരങ്ങളെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ടവരാണ് താരങ്ങളുടെ മക്കളും. താരങ്ങളുടെ വിശേഷങ്ങള്‍ അറിയാനുള്ളതിനേക്കാള്‍ ആകാംഷയോടെയായിരിക്കും പലപ്പോഴും താരങ്ങളുടെ മക്കളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കുണ്ടാവുക. ഇങ്ങനെ ആരാധകര്‍ എപ്പോഴും വിശേഷങ്ങള്‍ തേടുന്ന താര കുടുംബമാണ് ദിലീപിന്റേതും കാവ്യയുടേതും. മഹാലക്ഷ്മിയാണ് ദിലീപ് കാവ്യ ദമ്പതികളുടെ മകള്‍. താര പുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ദിലീപ് പങ്കുവച്ച കുടുംബ ചിത്രം വൈറലായി മാറുകയാണ്. ചിത്രത്തില്‍ ദീലിപിനൊപ്പം കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയുമാണുള്ളത്. ദിലീപിന്റേയും മഞ്ജുവിന്റേയും മകളാണ് മീനാക്ഷി. കോലു മിഠായി കഴിച്ചു കൊണ്ട് മീനാക്ഷിയുടെ കൈയ്യിലിരിക്കുകയാണ് മഹാലക്ഷ്മി. മനോഹരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ കമന്റുമായി ആരാധകരുമെത്തിയിട്ടുണ്ട്.

കുടുംബസമേതമുള്ള ചിത്രം അപൂര്‍വ്വമായി മാത്രമേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളൂ. അതുകൊണ്ട് തന്നെ ചിത്രം അതിവേഗം വൈറലായി മാറുകയായിരുന്നു. നേരത്തെ ഓണത്തിന് മീനാക്ഷിയ്‌ക്കൊപ്പമുള്ള ദീലിപിന്റെ ചിത്രവും വൈറലായി മാറിയിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന കാവ്യയെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷവും ആരാധകര്‍ക്കുണ്ട്.
ദീലിപിന്റേയും മഞ്ജുവിന്റേയും മകളാണ് മീനാക്ഷി. അതുകൊണ്ട് തന്നെ അമ്മയേയും അച്ഛനേയും പോലെ മീനാക്ഷിയും സിനിമയിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അമ്മയെ പോലെ നൃത്തത്തിലുള്ള തന്റെ കഴിവ് ഇതിനോടകം തന്നെ മീനാക്ഷി അറിയിച്ചിട്ടുണ്ട്. മീനാക്ഷിയുടെ നൃത്ത വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
എന്നാല്‍ താന്‍ അഭിനയത്തിലേക്ക് ഇല്ലെന്നാണ് മീനാക്ഷിയുടെ നിലപാട്. നേരത്തെ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിന് മീനാക്ഷി നൃത്തം ചെയ്തിന്റെ വീഡിയോ വൈറലായിരുന്നു. മീനാക്ഷിയും നടി നമിത പ്രമോദുമുള്ള ചിത്രങ്ങളും വൈറലായി മാറാറുണ്ട്.
അതേസമയം ദിലീപിന്റെ പുതിയ സിനിമ അണിയറയില്‍ തയ്യാറെടുക്കുകയാണ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് നാദിര്‍ഷയാണ്. അടുത്ത സുഹൃത്തായ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത് ഇതാദ്യമായിട്ടാണ്. ചിത്രത്തില്‍ നിന്നുമുള്ള ദിലീപിന്‍രെ വ്യത്യസ്തമായ ലുക്കും വൈറലായിരുന്നു. ഉര്‍വശിയാണ് ചിത്രത്തിലെ നായിക എന്നതും ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് വര്‍ധിപ്പിക്കുന്നതാണ്.


Click it and Unblock the Notifications











