'ദിലീപിന്റെ മാലാഖക്കുട്ടി', മാമാട്ടിക്ക് ഇന്ന് അഞ്ചാം പിറന്നാൾ; ആശംസകളുമായി ആരാധകർ
ദിലീപിന്റെയും കുടുംബത്തിന്റെയും ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടാറുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചർച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേർപിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകൾ ദിലീപിന്റെ പേരിൽ വന്നു. നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകളായിരുന്നു ഏറെയും. ഒടുവിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾ ശരിയായി. കാവ്യയെ ദിലീപ് വിവാഹം കഴിച്ചു.
ഇപ്പോൾ മക്കൾക്കൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ദിലീപും കാവ്യയും. വിവാഹത്തിന് ശേഷം കാവ്യ മാധവൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്. മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളിലാണ് ഇപ്പോൾ കാവ്യയുടെ പൂർണ ശ്രദ്ധ. മകൾ ജനിച്ച ശേഷം പൊതു വേദികളിൽ നിന്നടക്കം കാവ്യ മാറിനിന്നിരുന്നു. മാമാട്ടിയേയും ക്യാമറ കണ്ണുകളിൽ നിന്നെല്ലാം അകറ്റി നിർത്താൻ ശ്രമിച്ചു. എന്നാൽ അടുത്തിടെയായി പൊതുവേദികളിലടക്കം മകളുമായി കാവ്യ എത്തുന്നുണ്ട്.

അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി നടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഈയ്യടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മാമാട്ടി എന്നാണ് മകളെ കാവ്യയും ദിലീപും വിളിക്കുന്നത്. 2016 ൽ വിവാഹിതരായ ഇവർക്ക്, 2018 ഒക്ടോബറിലാണ് മഹാലക്ഷ്മി ജനിക്കുന്നത്. ഇന്ന് അഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ് ദിലീപിന്റെയും കാവ്യയുടേയും സ്വന്തം മാമാട്ടി. സോഷ്യൽ മീഡിയയിലൊക്കെ മഹാലക്ഷ്മിക്കായുള്ള പിറന്നാൾ ആശംസകൾ നിറയുകയാണ്.
കാവ്യയുടെയും ദിലീപിന്റെയും ഫാൻസ് പേജുകളിലാണ് മഹാലക്ഷ്മിക്ക് ആശംസകൾ നേർന്നുള്ള പോസ്റ്റുകൾ നിറയുന്നത്. മഹാലക്ഷ്മിയുടെ പഴയ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റുകൾ. അടുത്തിടെ കാവ്യാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മഹാലക്ഷ്മിയുടെ പഴയ ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അതെല്ലാം ആരാധകരുടെ പോസ്റ്റുകളിൽ ഇടം പിടിച്ചിട്ടുണ്ട്.
അതേസമയം ചെന്നൈയിലാണ് ദിലീപും കുടുംബവും ഇപ്പോൾ താമസം. മഹാലക്ഷ്മിയെ സ്‌കൂളിൽ ചേർത്തിരിക്കുന്നതും ചെന്നൈയിലാണ്. യുകെജി വിദ്യാത്ഥിയാണ് മഹാലക്ഷ്മി. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയും ചെന്നൈയിലാണ് എംബിബിഎസിന് പഠിക്കുന്നത്. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് വാചാലനായിരുന്നു. ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ കണ്ട് അവൾ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോൾ പറയുമെന്നും ദിലീപ് പറഞ്ഞിരുന്നു.

എല്ലാവരും വിളിക്കുന്ന മാമാട്ടി എന്ന പേര് മഹാലക്ഷ്മി തന്നെ സ്വന്തമായി ഇട്ട പേരാണെന്നും ദിലീപ് പറയുകയുണ്ടായി. മഹാലക്ഷ്മി എന്നാണ് മോൾടെ പേര്, ആര് ചോദിച്ചാലും പറയണം എന്ന് അവൾക്ക് പറഞ്ഞു കൊണ്ടുത്തിരുന്നു. പക്ഷെ കുഞ്ഞായിരുന്നപ്പോൾ മഹാലക്ഷ്മി എന്ന് പറയാൻ കഴിയുന്നില്ലായിരുന്നു. മാമാച്ചി എന്നാണ് അവൾ പറഞ്ഞത്. പിന്നീട് അത് മാമാട്ടിയായി, എല്ലാവരും അങ്ങനെ തന്നെ വിളിക്കുകയും ചെയ്തു എന്നാണ് ദിലീപ് പറഞ്ഞത്.
മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയതോടെ ഇൻസ്റ്റാഗ്രാമിൽ സജീവമായ കാവ്യ, പതിയെ ഫോട്ടോഷൂട്ടും മറ്റുമായി സജീവമായിട്ടുണ്ട്. അതേസമയം സിനിമാ തിരക്കുകളിലാണ് ദിലീപ്. ബാന്ദ്രയാണ് ദിലീപിന്റേതായി ഇനി പുറത്തിറങ്ങിരിക്കുന്ന സിനിമ. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications