For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മീനാക്ഷിയ്ക്ക് വിവാഹം, വരൻ പ്രശസ്‌ത നടൻ!'; മകളുടെ വൈറലായ വിവാഹ വാർത്തയോട് പ്രതികരിച്ച് ദിലീപ്

  |

  സിനിമയിൽ എത്തിയിട്ടില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് ദിലീപ് - മഞ്ജു വാര്യർ എന്നിവരുടെ മകൾ മീനാക്ഷി ദിലീപ്. ഇൻസ്റ്റാഗ്രാമിൽ മാത്രം സജീവമായ മീനാക്ഷിക്ക് അവിടെ മാത്രം നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ വല്ലപ്പോഴും മാത്രമാണ് മീനാക്ഷി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. എന്നാൽ അതെല്ലാം വൈറലായി മാറാറുണ്ട്.

  ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞത് മുതൽ അച്ഛൻ ദിലീപിന് ഒപ്പമാണ് മീനാക്ഷി താമസിക്കുന്നത്. ഇരുപത്തി രണ്ടുകാരിയായ മീനാക്ഷി ഇപ്പോൾ എംബിബിഎസിന് പഠിക്കുകയാണ്. ഇടയ്ക്ക് മീനാക്ഷിയുടെ ടിക് ടോക് വീഡിയോകൾ വൈറലായതോടെ മീനാക്ഷി അഭിനയത്തിലേക്ക് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷെ പഠനവുമായി മുന്നോട്ട് പോവുകയായിരുന്നു മീനാക്ഷി.

  Also Read: 'കരയാതെ ഇത്രയും ചിരിക്കാൻ സാധിക്കില്ല, ഈ ചിരി പലർക്കും പ്രചോദനമാണ്... സന്തോഷമാണ്'; മഞ്ജുവിനോട് ആരാധകർ!

  അടുത്തിടെ മീനാക്ഷി വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. സിനിമയിലെ പ്രശസ്‌തനായ നടനാണ് വരൻ എന്ന തരത്തിൽ ഒക്കെയായിരുന്നു വാർത്ത. ചില താരങ്ങളുടെ ചിത്രങ്ങൾ ചേർത്തും വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇത് പ്രചരിച്ചെങ്കിലും മീനാക്ഷിയോ ദിലീപോ ഇതിൽ പ്രതികരിച്ചിരുന്നില്ല.

  ഇപ്പോഴിതാ, ആ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ദിലീപ്. സീ കേരളം ചാനലിലെ ഞാനും എന്റാളും എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ ആയിരുന്നു ദിലീപിന്റെ പ്രതികരണം. ഏറെ നാളുകൾക്ക് ശേഷം ദിലീപ് പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടിയാണിത്. പരിപാടിയിൽ വെച്ചുള്ള ദിലീപിന്റെ പ്രതികരണം വൈറലാവുകയാണ്.

  'എന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഞാനറിയുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ്. ഈ അടുത്താണ് ഞാന്‍ അറിഞ്ഞത് എന്റെ മകളുടെ കല്യാണം നിശ്ചയിച്ചെന്ന്. ഞാനും എന്റെ മകളും മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആള്‍ക്കാര്‍ പറയുമ്പോഴുള്ള സുഖമുണ്ടല്ലോ, അത് പുതിയൊരു അറിവാണ്. വേറെ എങ്ങും പോയി പഠിച്ചാല്‍ കിട്ടാത്ത കാര്യമാണ്' എന്നായിരുന്നു ദിലീപ് പറഞ്ഞത്.

  സംവിധായകനും നടനുമായ ജോണി ആന്റണിക്കും നടി നിത്യാ ദാസിനും ഒപ്പമായിരുന്നു ദിലീപ് ഷോയിൽ പങ്കെടുത്തത്. ഈ ഷോയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഷോയുടെ പേര് പറഞ്ഞപ്പോഴേ ഭാര്യ ഭര്‍തൃബന്ധത്തെക്കുറിച്ചുള്ള ഷോയാണ് ഇതെന്ന് മനസിലായി. ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവർക്കും താൽപര്യമാണല്ലോ. അതുകൊണ്ടാണ് ഞാൻ ഷോയ്ക്ക് പെട്ടന്ന് തന്നെ ഓക്കെ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ടെന്ന് ദിലീപ് പറഞ്ഞിരുന്നു.

  Also Read: നായികയാക്കാം, ഞങ്ങള്‍ അഞ്ചു പേരുണ്ട്, നിന്നെ മാറി മാറി ഉപയോഗിക്കും! വെളിപ്പെടുത്തലുമായി ശ്രുതി ഹരിഹരന്‍

  ജോണിയേയും നിത്യയെയും കണ്ടിട്ട് കാലങ്ങളായി. സിഐഡി മൂസയുടെ രണ്ടാം ഭാഗം ചെയ്യാൻ കുറേയായി ജോണി ആന്റണിയെ അന്വേഷിച്ചു നടക്കുന്നു. നിത്യയെ ആദ്യം കണ്ടപ്പോൾ ഞാൻ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് കരുതിയത്. കാരണം നിത്യയും മകളും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട് ആരാ മോള്... ആരാ അമ്മ എന്നതിലെന്നും തമാശയായി ദിലീപ് പറഞ്ഞിരുന്നു.

  വോയിസ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റാഫിയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ദിലീപ്-റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിതെന്നാണ് സൂചന.

  Read more about: dileep
  English summary
  Dileep Opens Up About Daughter Meenakshi Dileep's Wedding Rumour In Njanum Entalum Show Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X