വാക്കുകള്‍ മുറിയുന്നു... കണ്ണുകളില്‍ ഇരുട്ടു മൂടുന്നു! ഞാന്‍ മരിച്ചത് പോലെ; വിങ്ങിപ്പൊട്ടി ദിലീപ്

മലയാളത്തിന്റെ പ്രിയകലാകാരന്‍ ഇന്നസെന്റിന് വിട ചൊല്ലുകയാണ് സിനിമാ ലോകവും മലയാളികളും. തങ്ങളുടെ പ്രിയപ്പട്ട ഇന്നച്ചന്റെ മരണ വാര്‍ത്തയുടെ വേദനയില്‍ കണ്ണീരണിയുകയാണ് കേരളക്കര. നിരവധി സിനിമകളില്‍ ഇന്നസെന്റിനൊപ്പം അഭിനയിച്ചിട്ടുള്ള ദിലീപിന്റെ അനുശോചന കുറിപ്പും ആ വേദന പേറുന്നതാണ്. ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ താന്‍ മരിച്ചത് പോലെയാണെന്നാണ് ഇന്നസെന്റിന്റെ മരണത്തെക്കുറിച്ച് ദിലീപ് പറഞ്ഞത്.

വാക്കുകള്‍ മുറിയുന്നു... കണ്ണുകളില്‍ ഇരുട്ടു മൂടുന്നു, ആശുപത്രിയില്‍ കാത്തിരിക്കുമ്പോള്‍ ഡോക്ടര്‍ വന്നു പറയുന്ന വാക്കുകള്‍ കേട്ട് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ദിലീപ് കുറിച്ചിരിക്കുന്നത്. ഇന്നസെന്റിനെ കാണാനായി ദീലിപ് ആശുപത്രിയിലെത്തിയിരുന്നു. മലയാള സിനിമയില്‍ നിന്നും ധാരാളം പേരാണ് പ്രിയ താരത്തെ കാണാനായി ആശുപത്രിയിലേക്ക് എത്തിയിരിക്കുന്നത്.

Innocent

ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യന്‍ എനിക്ക്.... അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു... കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നുവെന്നും ദിലീപ് പറയുന്നു. സിനിമയിലെത്തും മുമ്പ് മിമിക്രി വേദികളിലും കാസറ്റുകളിലുമെല്ലാം ഇന്നസെന്റിനെ അനുകരിച്ചായിരുന്നു ദിലീപ് കയ്യടി നേടിയത്.

പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോള്‍... വാക്കുകള്‍ മുറിയുന്നു... ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഓര്‍മ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും എന്ന് പറഞ്ഞാണ് ദിലീപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Innocent

അതേസമയം ഇന്നസെന്റിനെ കാണാനായി ആശുപത്രിയിലേക്ക് മമ്മൂട്ടിയടക്കമുള്ളവര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം നാളെ പൊതുദര്‍ശനത്തിന് വെക്കുന്നതായിരിക്കും. കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനമുണ്ടാകും. നാളെ വൈകിട്ടോടെ മൃതദേഹം വസതിയിലെത്തിക്കും. തുടര്‍ന്നായിരിക്കും പള്ളിയില്‍ വച്ച് സംസ്‌കാരം നടക്കുക.

മലയാളികള്‍ ഒരിക്കലും മറക്കാത്ത, മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ പേരാണ് ഇന്‍സെന്റ് എന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇടയ്‌ക്കൊക്കെ കരയിപ്പിച്ചും അദ്ദേഹം ഇത്രയും നാളും മലയാളികളുടെ കൂടെ സഞ്ചരിച്ചു. ഇനിയുള്ള യാത്രയില്‍ ഇന്നസെന്റ് ഇല്ലെങ്കിലും അദ്ദേഹം ഇവിടെ വച്ച് പോയ കഥാപാത്രങ്ങള്‍ എന്നും എക്കാലവും ഇവിടൊക്കെ തന്നെ ഉണ്ടാകും. ക്യാന്‍സറിനെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന് ചിരിച്ചു നില്‍ക്കുന്ന ഇന്നസെന്റിനെയാണ് മലയാളി എന്നും ഓര്‍ക്കുക.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് രാത്രി പത്തരയോടെയായിരുന്നു ഇന്നസെന്റിന്റെ മരണം. 75 വയസായിരുന്നു. നടന്‍ എന്നതിന് പുറമെ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു നീണ്ട 18 വര്‍ഷം അദ്ദേഹം. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും കന്നഡയിലുമെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 750 ലധികം സിനിമകൡ അഭിനയിച്ചിട്ടുള്ള ഇന്നസെന്റിന്റെ ആദ്യ സിനിമ 1972 ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു.

അഭിയനയത്തിന് പുറമേ നിര്‍മ്മാതാവെന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മികച്ച സഹ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍, എംപി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധയേനായിരുന്നു.

Read more about: innocent dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X