അച്ഛൻ വിളിച്ചാൽ ഫോൺ എടുക്കരുത്: മഹാലക്ഷ്മി കാവ്യയ്ക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ച് ദിലീപ്

നടൻ ദിലീപിന് എല്ലാ പ്രശ്നങ്ങൾക്കിടയിലും താങ്ങും തണലുമായി നിൽക്കുന്നത് കുടുംബമാണ്. മൂത്ത മകൾ മീനാക്ഷി തരാറുള്ള പിന്തുണയേയും, ധൈര്യത്തേയും കുറിച്ച് ഒരിക്കൽ നടൻ വെളിപ്പെടുത്തിയിരുന്നു. അധികം സംസാരിക്കാത്ത ഒരു പാവം കുട്ടിയാണ് മകൾ എന്നും ദിലീപ് പറഞ്ഞു. എന്നാൽ, ഇളയ മകൾ മഹാലക്ഷ്മി അത്യാവശ്യം കുറുമ്പുള്ള കൂട്ടത്തിലാണെന്നാണ് താരം പറയുന്നത്. ഒരുപാട് സംസാരിക്കുന്ന, ഇടക്കൊക്കെ ദേഷ്യം വരാറുള്ള കുട്ടിയാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ.

മുൻപൊരിക്കൽ കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ദിലീപ് ഇളയ മകൾ മഹാലക്ഷ്മിയെ കുറിച്ച് ചില രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. മൂത്ത മകൾ മീനാക്ഷിയും, ഭാര്യ കാവ്യ മാധവനും, മഹാലക്ഷ്മിയും ഒക്കെ ഇപ്പോൾ ചെന്നൈയിലാണ് താമസമെന്നും, മക്കളുടെ വിദ്യാഭ്യാസം നടത്തുന്നത് അവിടെയാന്നും ദിലീപ് വെളിപ്പെടുത്തി.

Dileep and Kavya Madhavan with Mahalakshmi
Photo Credit: Kavya Madhavan / Instagram

മീനാക്ഷി ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു: ജീവിതത്തിൽ എന്നും താങ്ങായ മകളെക്കുറിച്ച് ദിലീപ്

"മഹാലക്ഷ്മി ഒരു കാന്താരിയാണ്. കഴിഞ്ഞ ദിവസം ഞാൻ രാവിലെ എഴുന്നേൽക്കുമ്പോൾ - നൈറ്റ് ഷൂട്ട് ഉള്ളത് കൊണ്ട് വൈകിയാണ് എഴുന്നേറ്റത്. അപ്പോൾ അവൾ രാവിലെ സ്കൂളിൽ പോവുന്നതിന് മുൻപ് വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ല. ആൾ ഇപ്പോൾ യൂ.കെ.ജി.യിൽ ആണ്" ദിലീപ് വെളിപ്പെടുത്തി. അച്ഛൻ ഫോൺ എടുക്കാതെയായപ്പോൾ പിണങ്ങിയ താര പുത്രി, അമ്മ കാവ്യ മാധവന് ഒരു കർശ്ശന നിർദ്ദേശം കൊടുത്തിട്ടാണ് അന്ന് സ്കൂളിൽ പോയത്.

"ഞാൻ പിന്നെ എഴുന്നേറ്റ് ഫോൺ നോക്കുമ്പോൾ അവളുടെ ഒരു വോയിസ് നോട്ട് വന്ന് കിടപ്പുണ്ട്: "അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു. അച്ഛനെ ഞാൻ ഇന്നും വിളിച്ചു. ഫോൺ എടുത്തില്ല. ഞാൻ പോവാ" എന്ന്. അത് അയച്ചതിന് ശേഷം ഫോൺ കട്ട് ചെയ്തിട്ട് കാവ്യയോട് അവൾ പറഞ്ഞത്രേ: "അച്ഛൻ ഇനി നമ്മളെ വിളിക്കും. പക്ഷെ നമ്മൾ എടുക്കരുത്. അത്രയേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ," എന്ന്," ഒരു ചിരിയോടെ ദിലീപ് ഓർത്തെടുത്തു.

Dileep and family  Meenakshi with Mahalakshmi
Photo Credit: Kavya Madhavan, Meenakshi Dileep / Instagram

കാവ്യയെ കാണാൻ മഞ്ജുവെത്തി? വെെരാ​ഗ്യമില്ല, മഞ്ഞുരുകുന്നു, മകളുടെ കാര്യത്തിൽ ആലോചനയെന്ന് പല്ലിശേരി

കൗമുദി മൂവീസിന്റെ അഭിമുഖത്തിന് അന്ന് ദിലീപ് എത്തിയത്, ഷൂട്ടിങ്ങിനിടയിൽ പരുക്കേറ്റ്, കൈയിൽ ബാൻഡേജും ഇട്ടാണ്. തന്റെ കൈ കണ്ടപ്പോൾ മഹാലക്ഷ്മിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണവും നടൻ ഓർത്തെടുത്തു. "ഈ പരുക്ക് അവൾ നേരിട്ട് കണ്ടിരുന്നു. അവൾ പഠിക്കുന്നത് ചെന്നൈയിൽ ആണ്. ഇപ്പൊൾ അവരൊക്കെ ചെന്നൈയിലാണ് ഉള്ളത്. ഞാൻ മാത്രമേ നാട്ടിൽ ഉള്ളു, അത് ഷൂട്ടിങ്ങിന് വേണ്ടിയാണ്. പക്ഷെ അങ്ങോട്ട് പോവുന്നതിന് മുൻപ് എന്റെ കൈ അവൾ കണ്ടിരുന്നു," ദിലീപ് പറഞ്ഞു.

"ഇത് എന്താ പറ്റിയത് എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, അച്ഛന് കൈയിൽ 'ഉവ്വാവു' (മുറിവ്) വന്നതാണെന്ന്. അപ്പോൾ അവൾക്ക് വിഷമമായി. പിന്നെ കൂടുതൽ പറഞ്ഞ് പേടിപ്പിക്കാനൊന്നും ഞാൻ പോയില്ല," ദിലീപ് പറഞ്ഞു നിർത്തി. ചെന്നൈയിലേക്ക് താമസം മാറിയതു കൊണ്ട് മാധ്യമങ്ങളുടെ കണ്ണിൽ നിന്ന് മുഴുവനായും മാറി നിൽക്കുകയാണ് കാവ്യ മാധവനും മഹാലക്ഷ്മിയും ഇപ്പോൾ. പക്ഷെ ദിലീപിന്റെ മകൾ മീനാക്ഷിയുടെയും, കാവ്യയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇടയ്ക്കൊക്കെ താര പുത്രി പ്രത്യക്ഷപ്പെടാറുണ്ട്.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.instagram.com/kavyamadhavanofficial/, https://www.instagram.com/i.meenakshidileep/, എന്നീ പേജുകളിൽ നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X