For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം പാന്റ് ഇടു, അല്ലെങ്കില്‍ രാത്രിയിലെ പരിപാടി വേറെയായിരിക്കും; മീര നന്ദനെതിരെ സോഷ്യല്‍ മീഡിയ

  |

  താരങ്ങളേയും ആരാധകരേയും പരസ്പരം ബന്ധപ്പെടുത്തുന്ന ഘടകമാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഓഫ് സ്‌ക്രീനിലെ ജീവിതത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ അടുത്തറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. തങ്ങളുടെ ഇഷ്ടങ്ങളും അഭിപ്രായങ്ങളുമൊക്കെ താരങ്ങളെ നേരിട്ടറിയിക്കാനും സോഷ്യല്‍ മീഡിയ ആരാധകരെ സഹായിക്കാറുണ്ട്.

  Also Read: നീയെന്തിന് ഇത്ര മേക്കപ്പിടുന്നു? എല്ലാരും വരുന്നത് എന്നെ കാണാന്‍! ജൂനിയര്‍ എന്‍ടിആര്‍ കളിയാക്കിയെന്ന് നയന്‍സ്‌

  താരങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ഗുണകരമാകാറുണ്ട്. കഥാപാത്രങ്ങള്‍ക്കപ്പുറത്ത് തങ്ങള്‍ എന്താണെന്ന് ലോകത്തെ അറിയിക്കാനാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ നേരിട്ട് അറിയിക്കാന്‍ സാധിക്കുന്നുണ്ട് താരങ്ങള്‍ സോഷ്യല്‍ മീഡിയ മൂലം. ഇങ്ങനെ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കും ആരാധകര്‍ക്കുമടിയിലൊരു പാലമായി മാറുകയാണ്.

  എന്നാല്‍ സോഷ്യല്‍ മീഡിയയുടെ പ്രശ്‌നം പോസിറ്റീവുകളോളം തന്നെ നെഗറ്റീവ് വശങ്ങളും അതിനുണ്ടെന്നാണ്. മുഖമില്ലാത്തവരും മുഖമുള്ളവരുമൊക്കെ നടത്തുന്ന സൈബര്‍ ആക്രമങ്ങള്‍ പലപ്പോഴും താരങ്ങള്‍ക്ക് നല്‍കുക ഉറക്കമില്ലാത്ത രാത്രികളാണ്. സോഷ്യല്‍ മീഡിയയുടെ ആക്രമണം കാരണം പൊറുതി മുട്ടുന്ന ഒരുപാട് പേരുണ്ട്. സദാചാരവാദികള്‍ മുതല്‍ സമൂഹത്തിലെ പഴ പ്രശ്‌നക്കാരുമുള്ളയിടം എന്ന നിലയില്‍ കൂടുതല്‍ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നത് നടിമാരാണെന്നതും വസ്തുതയാണ്.

  Also Read: പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ബഷീറുമായി ഇഷ്ടത്തിലായി; ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിലും സഹിച്ച് നിന്നോ, സുഹാന

  ഇപ്പോഴിതാ നടി മീര നന്ദനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം താരം പങ്കുവച്ചൊരു വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയുടെ സദാചാര ആക്രമണമാണ് അരങ്ങേറുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളുമായാണ് സോഷ്യല്‍ മീഡിയ താരത്തെ നേരിടുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  കഴിഞ്ഞ ദിവസം ലുലുമാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെക്കുറിച്ച് മീര നന്ദന്‍ ഒരു പ്രൊമോഷണല്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇതില്‍ താരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ ഉറക്കം കളഞ്ഞത്. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വളരെ മോശം ഭാഷയിലൂടെയാണ് താരത്തിനെതിരെ ആക്രമണം നടക്കുന്നത്.


  പാവാട ഇടാന്‍ മറന്നു പെട്ടെന്ന് പോ പെണ്ണെ,
  മോളൂസ് ആദ്യം ലുലൂന്ന് ഒരു പ്യാന്റ് വാങ്ങി ഇടൂ,
  ആദ്യം നിങ്ങള്‍ ഒരു പാന്റ് ഇടൂ. കാശിനു വേണ്ടിയോ അതോ ഫെയ്മസ് ആവാന്‍ വേണ്ടിയോ ഈ മോഡല്‍. നിങ്ങളുടെ പ്രൈവസി ആയിരിക്കാം പക്ഷെ കാണുമ്പോള്‍ വളരെ കഷ്ടം തോന്നുന്നു , പഴയ മീര പോയി അല്ലെ. എല്ലാം കാശിനു വേണ്ടി. എന്റെ കാളികൂട്ടുകാരി, പാന്റ് ആദ്യം ഇടുക അല്ലെങ്കില്‍ രാത്രിയിലെ പരിപാടി വേറെ ആയിരിക്കും, മോളെ മീര നന്ദന്‍ മോള്‍ക്ക് ഞാന്‍ അങ്ങോട്ടു 15 ദിര്‍ഹം തരാം ഒരു സൗസര്‍ വാങ്ങി ഇടു, അവിടെ ചെന്ന് ജീന്‍സോ സാരിയോ മേടിക്ക്, ശു ശു ചേച്ചി പാന്റ് പാന്റ് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.


  അതേസമയം സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ട് താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. ഇങ്ങനെ സദാചാര പോലീസ് ആകാതെ മലയാളികളെ. അവര്‍ക്ക് ഇഷ്ടമുള്ള വേഷം അവര്‍ ധരിച്ചോട്ടെ നിങ്ങടെ ചെലവില്‍ ഒന്നും അല്ലല്ലോ എന്നാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്. ധാരാളം പേരാണ് ഇതിനോടകം തന്നെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

  ഇതാദ്യമായിട്ടല്ല മീര നന്ദനെതിരെ സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണം നടക്കുന്നത്. നേരത്തേയും താരത്തിന്റെ വസ്ത്രത്തെ ചൊല്ലി സോഷ്യല്‍ മീഡിയയുടെ സദാചാരം പഠിപ്പിക്കലുണ്ടായിരുന്നു. എന്നാല്‍ ആക്രമണങ്ങളില്‍ തളരാതെ തനിക്ക് ഇഷ്ടമുള്ളത് ധരിക്കുന്നത് തുടരുകയാണ് മീര നന്ദന്‍.

  അവതാരകയായിട്ടാണ് മീര നന്ദന്‍ മലയാളികളുടെ മുന്നിലെത്തുന്നത്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറിലെ അവതാരകയായിരുന്നു മീര നന്ദന്‍. പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത, ദിലീപ് നായകനായ മുല്ലയിലൂടെ നായികയായി അരങ്ങേറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മീര നന്ദന്‍.

  പുതിയ മുഖം, കേരള കഫേ, എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്‌സ്, മല്ലു സിംഗ്, റെഡ് വൈന്‍, വാല്‍മീകി, തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു മീര നന്ദന്‍. 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് എന്ന സിനിമയ്ക്ക് ശേഷം താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നാലെ താരം ദുബായിലേക്ക് പോവുകയും ആര്‍ജെയായി മാറുകയും ചെയ്തു. ആര്‍ജെ എന്നതിനൊപ്പം തന്നെ മോഡലിംഗിലും സജീവമാണ് ഇപ്പോള്‍ മീര നന്ദന്‍. സോഷ്യല്‍ മീഡിയയിലും താരമാണ് മീര.

  Read more about: meera nandan
  English summary
  Dileep's Mulla Actress Meera Nandan Critized By Netizens For Her Short Dress In Latest Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X