മമ്മൂക്കയുടെ കണ്ണ് നിറഞ്ഞപ്പോഴാണ് തിലകന്‍ ചേട്ടനോട് ദേഷ്യപ്പെട്ടത്; അദ്ദേഹത്തിന് അത് ഷോക്കായിപ്പോയി!
തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ദിലീപ് ഇപ്പോള്‍ കടന്നു പോകുന്നത്. ഒരു ദിലീപ് ചിത്രം ബോക്‌സ് ഓഫീസില്‍ ആധിപത്യം നേടിയിട്ട് കാലങ്ങളായി. വ്യക്തിജീവിതത്തിലെ വിവാദങ്ങള്‍ക്ക് പുറമെ ബോക്‌സ് ഓഫീസ് വിജയങ്ങളും ദിലീപില്‍ നിന്നും അകലം പാലിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ദിലീപ് നായകനായ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം റിലീസ് ചെയ്തത്.
അതേസമയം ദിലീപിന്റെ കരിയറിലെ വലിയ വിവാദങ്ങളിലൊന്നായിരുന്നു തിലകനുമായുണ്ടായ പ്രശ്‌നങ്ങള്‍. ഇപ്പോഴിതാ അന്ന് നടന്നത് എന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മനസ് തുറന്നത്. മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞതു കണ്ടാണ് താന്‍ തിലകനോട് ദേഷ്യപ്പെട്ടതെന്നാണ് ദിലീപ് പറയുന്നത്.

തിലകന്‍ ചേട്ടന് എന്നെക്കുറിച്ച് കുറേ തെറ്റിദ്ധാരണകളുണ്ടായിരുന്നു. തിലകന്‍ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ ബന്ധം തന്നെയാണ് ഇപ്പോള്‍ ഷമ്മിയേട്ടനോടുമുള്ളത്. എനിക്ക് സഹോദരനെ പോലെയാണ്. വളരെ അടുത്ത ബന്ധമുണ്ട്. ഒരുപാട് ഇഷ്ടമുള്ള വ്യക്തിയുമാണ് നടനുമാണ്. ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ടെന്നും ദിലീപ് പറയുന്നു.
അസോസിയേഷന്‍ പ്രശ്‌നങ്ങളാണ് തിലകന്‍ ചേട്ടനുമായുണ്ടായിരുന്നത്. ഞാനും മണിയും തിലകന്‍ ചേട്ടന്റെ പെറ്റ്‌സ് ആയിരുന്നു. അമ്മയില്‍ അന്ന് ചില പ്രശ്‌നങ്ങളുണ്ടായി. ആ സമയത്ത് മമ്മൂക്ക കണ്ണ് നിറഞ്ഞ് സംസാരിക്കുന്ന അവസ്ഥയുണ്ടായി. തിലകന്‍ ചേട്ടന്‍ എന്തോ പറഞ്ഞപ്പോഴാണ്. മമ്മൂക്കയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോള്‍ എനിക്ക് വിഷമമായി. ഞാന്‍ തിലകന്‍ ചേട്ടനെ കൈ ചൂണ്ടി സംസാരിച്ചു. അത് തിലകന്‍ ചേട്ടന് കൊണ്ടു. പുള്ളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു.
രണ്ട് സിനിമയില്‍ എന്റെ അച്ഛനായി അഭിനയിച്ച ആളാണ്. പഞ്ചാബി ഹൗസും മീനത്തില്‍ താലികെട്ടും. ഞാന്‍ ചേട്ടനെ കാണുന്നത് അങ്ങനെയാണ്. ഞാന്‍ നിങ്ങളെ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് മനസറിഞ്ഞ് വിളിച്ചതാണ്. നിങ്ങള്‍ ഇമ്മാതിരി പണി കാണിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. അത് അദ്ദേഹത്തിന് ഭയങ്കര ഷോക്ക് ആയി. അത് കഴിഞ്ഞ് അമ്മയുടെ പരിപാടി നടക്കുമ്പോള്‍ ചേട്ടാ വാ എന്ന് ഞാന്‍ പറയുമ്പോള്‍ നീ പോടാ എന്ന് പറഞ്ഞ് കൈ തട്ടിമാറ്റും. ഞാനും സിദ്ധീക്കും അത് പറഞ്ഞ് ചിരിക്കുമായിരുന്നുവെന്നും ദിലീപ് പറയുന്നു.

അത്രയേയുള്ളൂ. തിലകന്‍ ചേട്ടന്‍ എന്ത് പറഞ്ഞാലും നമ്മള്‍ ആ ആംഗിളിലെ കാണുകയുള്ളൂ. നമുക്ക് ഒരുപാട് ഇഷ്ടമുള്ള, എടുത്ത് പറയാന്‍ പറ്റുന്ന ലെജന്റാണ്. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്. ആദ്യമൊക്കെ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാന്‍ മടിയായിരുന്നു. ഞാനും മണിയും മാറി നില്‍ക്കുമായിരുന്നു. വരൂ എന്ന് പറഞ്ഞ് ഞങ്ങളെ അടുത്തേക്ക് വിളിച്ചു. പിന്നീട് തമാശകളൊക്കെ പറഞ്ഞ് ഭയങ്കര സൗഹൃദമായി മാറി. പഞ്ചാബി ഹൗസിലൊക്കെ രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ടെന്നും ദിലീപ് ഓര്‍ക്കുന്നു.
പവി കെയർ ടേക്കറാണ് ദിലീപിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. നടന്‍ വിനീത് കുമാർ ആയിരുന്നു സിനിമയുടെ സംവിധാനം.


Click it and Unblock the Notifications