മീനാക്ഷി സിനിമയിലേക്കോ? ഡാൻസ് ഇതുവരെ പഠിച്ചിട്ടില്ല, എല്ലാം സ്വന്തമായി ചെയ്യും: മീനൂട്ടിയെ കുറിച്ച് ദിലീപ്

ദിലീപിനെയും മീനാക്ഷിയേയും മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ്. സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത നടനാണ് ദിലീപ്. എത്ര വിവാ​ദങ്ങളിൽ പൊതിഞ്ഞാലും ഒരു അഭിനേതാവെന്ന നിലയിൽ പ്രേക്ഷകരെ കൈയിലെടുക്കാൻ താരത്തിന് ഇന്നും സാധിക്കും. ദിലീപിനെ പോലെ മകൾ മീനാക്ഷിക്കും നിരവധി ഫാൻസ് ഉണ്ട്.

മീനാക്ഷി ഏതൊരു പോസ്റ്റ് അപ്ലോഡ് ചെയ്താലും അത് പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്. മാത്രമല്ല മഞ്ജുവിനെ കുറിച്ചും കമന്റ് ബോക്സിൽ സംസാരം ഉണ്ടാവും. മീനാക്ഷിയുടെ പോസ്റ്റുകൾക്കെല്ലാം അമ്മ മഞ്ജു വാര്യരും ലൈക്ക് ചെയ്യാറുണ്ട്. മകളെ കുറിച്ച് ദിലീപിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധേയമാവുന്നുണ്ട്. സ്കൈലാർക്ക് പിക്ചേഴ്സ് എന്റ്ർടെയ്ൻമെന്റ് ചാനലിലൂടെ ദിലീപ് സംസാരിക്കുന്നു.

Dileep

"മീനാക്ഷി അഭിനയിക്കണമെന്ന ആ​ഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് അഭിമാനവും ഉണ്ടാക്കുന്നുണ്ട്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതെല്ലാം എനിക്ക് കാണിച്ച് തരാറുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം." ദിലീപ് പറയുന്നു.

മീനാക്ഷിയെ എല്ലാവർക്കും ഇഷ്ടമാണ്. സിനിമയിലേക്ക് പ്രവേശിക്കുമോ എന്ന് എല്ലാവർക്കും സംശയമുണ്ടായിരുന്നു. എന്നാൽ മറ്റു താരപുത്രിമാരിൽ നിന്ന് വ്യത്യസ്തയാണ് മീനാക്ഷി. പഠനവും കുടുംബവുമായി സമാധാനപരമായാണ് മീനാക്ഷിയുടെ ലോകം. ഈയിടെയായിരുന്നു കാവ്യയുടെ ബിസിനസിനു വേണ്ടി ആദ്യമായി ഒരു ബ്രാൻ്ഡിന്റെ മോഡലായിട്ട് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. ആ ചിത്രങ്ങൾക്ക് ഏറെ സ്വീകാര്യതയും ലഭിച്ചിരുന്നു.

ദിലീപിനെ ഇപ്പോൾ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളിൽ കൂടുതലായി കാണാൻ സാധിക്കാറുണ്ട്. രണ്ടാമത്തെ മകൾ മഹാലക്ഷ്മിക്കൊപ്പവും ദിലീപിന്റെ രസകരമായ വീഡിയോസ് വരാറുണ്ട്. സിനിമകൾ താരതമ്യേന കുറവാണെങ്കിലും ഇന്നും ജനപ്രിയ നായകൻ എന്ന ടാ​ഗ് ലൈൻ താരത്തിന് സ്വന്തമായുണ്ട്. വേറിട്ട സിനിമകൾ ചെയ്തിട്ടുള്ള ദിലീപിന്റെ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു കേശുവേട്ടൻ. മാത്രമല്ല ആരും ചിന്തിച്ചിട്ടില്ലാത്ത ഊർവശി ദിലീപ് കോംബോ എല്ലാവരെയും ചിരിപ്പിക്കുകയും ചെയ്തു.

Dileep

"ആദ്യം സുരാജിനെ വെച്ച് ചെയ്യാമെന്ന് ചർച്ചകളിൽ ആലോചിച്ചിരുന്നു. അങ്ങനെ ഒരുപാട് ചർച്ചകൾക്കൊടുവിൽ ഞാൻ ആ കഥാപാത്രത്തെ ചെയ്താൽ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചു. അങ്ങനെയാണ് നാദിർഷയോട് ഈ കാര്യം ചോദിക്കുന്നത്. ഇത് കേട്ടയുടൻ നാദിർഷ പറഞ്ഞത് നീ കേശുവായിട്ട് അഭിനയിച്ചാൽ നായികയായിട്ട് ഊർവശിചേച്ചിയെ വിളിക്കാമെന്ന്. ആദ്യം വല്ലാത്ത ആകാംഷയും ഒപ്പം സംശയവും ഉണ്ടായി. എന്റെ സീനിയർ ആയിട്ടുള്ള ചേച്ചി എനിക്കൊപ്പം ഈ വേഷം ചെയ്യുമോ എന്ന് ചിന്തിച്ചു.

പക്ഷേ കഥ കേട്ടയുടൻ ചേച്ചി ചെയ്യാമെന്ന് സമ്മതിച്ചു. വല്ലാത്തൊരു സപ്പോർട്ട് തരുന്ന താരമാണ് ഊർവശി ചേച്ചി. മാത്രമല്ല എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്യും." ദിലീപ് പറയുന്നു. കേശു ഈ വീടിന്റെ നാഥൻ ഒരു കോമഡി ഫാമിലി മൂവി ആണെങ്കിലും ഒരു പുതുമയുള്ള കോംബോ തന്നെയായിരുന്നു ഊർവശി- ദിലീപ്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X