twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ബിജു മേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്ന് തിലകൻ ചേട്ടന് വാശി, അത് വലിയ പ്രശ്‌നമായി': ദിനേശ് പണിക്കർ

    |

    മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ദിനേശ് പണിക്കർ. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഒരു നിർമ്മാതാവ് കൂടിയാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ കിരീടം നിർമ്മിച്ചത് അദ്ദേഹമായിരുന്നു. സിബി മലയിൽ ആയിരുന്നു സംവിധാനം. കിരീടത്തിന് ശേഷം രണ്ടു സിനിമകളിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചത്.

    അതിൽ ഒന്നായിരുന്നു 1998 ൽ പുറത്തിറങ്ങിയ പ്രണയവർണങ്ങൾ. മഞ്ജുവാര്യരും ദിവ്യ ഉണ്ണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ സുരേഷ് ഗോപിയും ബിജു മേനോനുമാണ് നായകരായത്. ഇപ്പോഴിതാ, പ്രണയവർണങ്ങൾ എന്ന ചിത്രത്തിന്റെ പിറവിയെ കുറിച്ചും അതിന്റെ കാസ്റ്റിങിനിടെ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുമൊക്കെ പറയുകയാണ് നിർമാതാവ് ദിനേശ് പണിക്കർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

    Also Read: ബഷീക്കയെന്ന് വിളിച്ച് ആദ്യ ഭാര്യ; സുഹാനയെ എപ്പോഴും കളിയാക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ആരാധകരുംAlso Read: ബഷീക്കയെന്ന് വിളിച്ച് ആദ്യ ഭാര്യ; സുഹാനയെ എപ്പോഴും കളിയാക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ആരാധകരും

    സിനിമ ഹിറ്റാക്കണമെന്ന ആഗ്രഹവും ഞങ്ങൾക്കുണ്ടായിരുന്നു

    'തിലകൻ ചേട്ടനാണ് പ്രണയവർണങ്ങളുടെ സ്ക്രിപ്റ്റ് എനിക്ക് തരുന്നത്. രണ്ട് പിള്ളേർ എഴുതിയതാണ് വായിച്ചിട്ട് ഇഷ്ടമായെന്നും വായിച്ച് നോക്കെന്നും അദ്ദേഹം എന്നോട് പറഞ്ഞു. സിബിക്ക് ഞാൻ ഈ സിക്രിപ്റ്റ് വായിക്കാൻ ഞാൻ കൊടുത്തു. വായിച്ച ശേഷം ഇതിൽ ഒരു സിനിമയ്ക്കുള്ള സബ്ജക്ട് ഉണ്ടെന്നും ചെയ്യാമെന്നും സിനിമ പറഞ്ഞു.

    സിനിമക്ക് ഒരു ടൈറ്റിൽ വേണമായിരുന്നു. ആ സിനിമ നിറഞ്ഞ് നിൽക്കുന്നത് പ്രണയം കൊണ്ടാണ് അതുകൊണ്ട് ഞങ്ങൾ അതിന് പ്രണയവർണങ്ങൾ എന്ന് പേര് കൊടുക്കാമെന്ന് തീരുമാനിച്ചു. കൂടാതെ വർണങ്ങൾ കൊണ്ട് വാരി വിതറി സിനിമ ഹിറ്റാക്കണമെന്ന ആഗ്രഹവും ഞങ്ങൾക്കുണ്ടായിരുന്നു. പിന്നെയാണ് അടുത്ത പ്രശ്നം വരുന്നത്, ഇതിൽ മമ്മൂട്ടിയോ മോഹൻലാലോ ഒന്നും ചേരില്ല.

    അന്ന് ആ വേഷം ചെയ്യാൻ പറ്റിയ ആൾ സുരേഷ് ഗോപിയാണ്

    കാരണം ഇതിലേ ഹീറോസ് രണ്ട് ഫീമെയിൽ കഥാപാത്രങ്ങളാണ്. അന്ന് തിളങ്ങി നിൽക്കുന്ന രണ്ട് ഫീമെയിൽ കഥാപാത്രങ്ങൾ മഞ്ജു വാര്യരും ദിവ്യ ഉണ്ണിയുമാണ്. രണ്ട് പേരുടെയും ഡേറ്റ് കിട്ടി. ഇവരെ രണ്ട് പേരെയും കേന്ദ്രീകരിച്ച് നല്ലൊരു കോളേജ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് പ്രണയവർണങ്ങൾ. പിന്നെ വേണ്ടത് ഒരു ഡെപ്യൂട്ടി കളക്ടറുടെ വേഷമാണ്. അന്ന് ആ വേഷം ചെയ്യാൻ പറ്റിയ ആൾ സുരേഷ് ഗോപിയാണ്. തെലുങ്കിലും തമിഴിലും അദ്ദേഹം കത്തി നിൽക്കുന്ന സമയമാണ്.

    അദ്ദേഹത്തെ തന്നെ ആ റോളിനായി ഞങ്ങൾ വിചാരിച്ചു

    പക്ഷേ ഒരു പ്രശ്നം ഉള്ളത് അദ്ദേഹം തോക്കുപിടിച്ച് നടക്കുന്ന സമയമാണ്. അദ്ദേഹത്തിൽ നിന്ന് തോക്ക് പ്രതീക്ഷിക്കുന്നവർക്ക് ഈ സിനിമ നിരാശയായിരിക്കുമെന്ന് ഞങ്ങൾ പറഞ്ഞു. എന്നാൽ അദ്ദേഹത്തെ തന്നെ ആ റോളിനായി ഞങ്ങൾ വിചാരിച്ചു. റിസ്ക്ക് എടുക്കാമെന്ന് കരുതി കാരണം സുരേഷ് ഗോപിക്കും അത് ഒരു ചേഞ്ച് ആയിരിക്കും.

    വേറെ ഒരു കഥാപാത്രമായി വേണ്ടത് കുറച്ച് നെഗറ്റീവ് ടച്ച് തോന്നുന്ന നല്ല റോമാന്റിക്ക് ആയ ആളെയാണ്. സിനിമ കാണുമ്പോൾ ഇയാൾ എന്താണ് ഇങ്ങനെ എന്ന് തോന്നണമായിരുന്നു. ആ വേഷം വളരെ മനോഹരമായി ചെയ്തത് ബിജു മേനോൻ ആണ്. അദ്ദേഹം തന്നെയായിരുന്നു ഞങ്ങളുടെയും മനസിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവിടെയാണ് കൂട്ടായ്മയിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ വന്നത്.

    റൊമാന്റിക് ഇമേജ് ഉള്ള ഒരാൾ വന്നാൽ നന്നായിരിക്കും

    തിലകൻ ചേട്ടന് ഒരു ഡിമാന്റ് ഉണ്ടായിരുന്നു. ആ കഥാപാത്രങ്ങൾ ഷമ്മി തിലകനെ വെച്ച് ചെയ്യണമെന്ന്. ഷമ്മി അന്ന് നല്ല നടനാണ് കോളേജ് റോൾ നന്നായി ചെയ്യാൻ പറ്റും. പക്ഷേ അദ്ദേഹത്തിന് ഒരു റൊമാന്റിക് ഇമേജില്ലായിരുന്നു. റൊമാന്റിക് ഇമേജ് ഉള്ള ഒരാൾ വന്നാൽ നന്നായിരിക്കും എന്നായിരുന്നു ഞങ്ങളുടെ എല്ലാം തോന്നൽ.

    Also Read: മറ്റുള്ളവര്‍ നോക്കണ്ട! ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; വിമര്‍ശനങ്ങള്‍ക്ക് ആശ ശരത്തിന്റെ മറുപടിAlso Read: മറ്റുള്ളവര്‍ നോക്കണ്ട! ഭര്‍ത്താവിനെ പിന്നിലേക്ക് തള്ളിയിട്ടില്ല; വിമര്‍ശനങ്ങള്‍ക്ക് ആശ ശരത്തിന്റെ മറുപടി

    അത് ഞങ്ങളുടെ ഗ്രൂപ്പിൽ വിള്ളൽ വരുത്തി

    തിലകൻ ചേട്ടൻ അന്ന് വാശി പിടിച്ച് നിന്നെങ്കിലും ഞങ്ങളെല്ലാവരും അതിനെ മറികടന്ന് ബിജു മോനോനെ ആ കഥാപാത്രത്തിനായി ഫിക്സ് ചെയ്തു. അത് ഞങ്ങളുടെ ഗ്രൂപ്പിൽ വിള്ളൽ വരുത്തി. ബാക്കി എല്ലാവരും അതിൽ നിന്നും മാറിപ്പോയി. ഞാനും ശശി പറവൂരും മാത്രമായി. അതുകൊണ്ട് തന്നെ ചെറിയ ബഡ്ജറ്റിൽ ആ സിനിമ എടുക്കാമെന്ന് കരുതി. എന്നാൽ പിന്നീട് സിനിമയുടെ വിജയത്തിന് വേണ്ടി കുറച്ച് പണം മുടക്കണമെന്ന് മനസിലാക്കി. അങ്ങനെ ഒരു 40 ബഡ്ജറ്റ് അധികം വന്നു. അങ്ങനെയാണ് ആ സിനിമ ചെയ്തത്,' ദിനേശ് പണിക്കർ പറഞ്ഞു.

    Read more about: thilakan
    English summary
    Dinesh Panicker Opens Up About The Issue With Tilakan During The Casting Of The Movie Pranayavarnangal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X