twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയുടെ തലയാട്ടൽ ഡാൻസിനും കവിതയ്ക്കും ജനം കൂവി; ഒരു രംഗം നീക്കി, പടം സൂപ്പർ ഹിറ്റ്: നിർമാതാവ്

    |

    മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയിൽ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് പ്രണയവർണങ്ങൾ. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.

    ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ ഈണം പകർന്ന ഗാനങ്ങൾ ഇന്നും സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ, ഗാനങ്ങളിൽ ഒന്നിൽ സുരേഷ് ഗോപി അഭിനയിച്ച ചില ഭാഗങ്ങൾ കണ്ട് ജനം കൂവിയതും അതിനെ തുടർന്ന് ഒരു ഭാഗം കട്ട് ചെയ്യേണ്ടി വന്നതിനെ കുറിച്ചും പറയുകയാണ് ചിത്രത്തിന്റെ നിർമാതാവ് ദിനേശ് പണിക്കർ.

    Also Read: നിവിന് തടി കൂടിയെന്ന് പറഞ്ഞ് കളിയാക്കുന്നത് എന്തിനാണ്?; മസിൽ കൂടിയെന്ന് പറഞ്ഞ് വരെ ട്രോളാണ്: ഉണ്ണി മുകുന്ദൻAlso Read: നിവിന് തടി കൂടിയെന്ന് പറഞ്ഞ് കളിയാക്കുന്നത് എന്തിനാണ്?; മസിൽ കൂടിയെന്ന് പറഞ്ഞ് വരെ ട്രോളാണ്: ഉണ്ണി മുകുന്ദൻ

    സിബി മലയിൽ സമ്മതിച്ചില്ല

    ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റിയ ശേഷം സിനിമ തിയേറ്ററിൽ 125 ദിവസം പ്രദർശനം തുടർന്നെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ദിനേശ് പണിക്കർ ഇക്കാര്യങ്ങൾ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

    'സിനിമയിലെ ഗാനങ്ങൾ തയ്യാറാക്കിയപ്പോൾ ഞങ്ങൾക്ക് ഹിറ്റ് ആകുമെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്ന ഗാനം കണ്ണാടി കൂടും കൂട്ടി എന്ന ഗാനമാണ്. അത് അവസാനമാണ് ഷൂട്ട് ചെയ്തത്. മദ്രാസിൽ സെറ്റ് ഇട്ട് ചെയ്യാമെന്നായിരുന്നു പ്ലാൻ. എന്നാൽ സിബി മലയിൽ സമ്മതിച്ചില്ല. അദ്ദേഹം മനസിൽ രാജസ്ഥാനിൽ വെച്ച് ഷൂട്ട് ചെയ്യുന്നത് ചിന്തിച്ച് നടക്കുകയായിരുന്നു. കാരണം ദയ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മഞ്ജു വാര്യർ അവിടെ ഉണ്ടായിരുന്നു.

    വിചാരിച്ചതിനേക്കാളും സിനിമയുടെ ബഡ്ജറ്റ് ഭയങ്കരമായി കൂടി

    ഷൂട്ടിന് വേണ്ടി സുരേഷ് ഗോപിയെ മാത്രം കൊണ്ട് പോയാൽ മതി. രാജസ്ഥാനിലെ ഡ്രസും ഒട്ടകങ്ങളെയും വെച്ച് പാട്ട് മനോഹരമായി ഷൂട്ട് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ ഞാനും വിചാരിച്ചു നല്ലതായിരിക്കുമെന്ന്. പക്ഷെ കയ്യിൽ കാശില്ലായിരുന്നു. വിചാരിച്ചതിനേക്കാളും സിനിമയുടെ ബഡ്ജറ്റ് ഭയങ്കരമായി കൂടി.

    സുരേഷ് ഗോപി നായകൻ അല്ലാത്തത് കൊണ്ട് ഡിസ്ട്രിബ്യൂഷനിലും പ്രശ്‌നം വന്നു. എന്റെ സ്വന്തം ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ചിത്രം ഡിസ്ട്രിബ്യൂട്ട് ചെയ്തത്. ബഡ്ജറ്റ് പരിമിതി ഞാൻ സിബിയോട് തുറന്ന് പറഞ്ഞു. ഒട്ടകത്തെ ഒഴിച്ച് ബാക്കി എല്ലാം നമുക്ക് രാജസ്ഥാന് പകരം ചെന്നെയിൽ സെറ്റിട്ട് ചെയ്യാമെന്ന് സിബിയോട് ഞാൻ പറഞ്ഞു. ദീപാവലി സമയത്ത് ചെന്നെയിൽ ഒരു മൂന്ന് ദിവസം അടിച്ച് പൊളിച്ച് പാട്ട് ഷൂട്ട് ചെയ്തു.

    പാട്ട് കട്ട് ചെയ്ത് കളയണമെന്ന് പലരും ആവശ്യപ്പെട്ടു

    സിനിമ ഇറങ്ങിയ ഒന്നോ, രണ്ടോ ആഴ്ച ഭയങ്കര ടെൻഷനായിരുന്നു. സുരേഷ് ഗോപി തലയാട്ടി പാടുന്ന കണ്ണാടിക്കൂട് എന്ന പാട്ട് എന്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു. എന്നാൽ ആ പാട്ട് കട്ട് ചെയ്ത് കളയണമെന്ന് പലരും ആവശ്യപ്പെട്ടു. കാരണം സുരേഷ് ഗോപി തലയാട്ടുമ്പോൾ തിയേറ്ററിൽ ജനം കൂവുകയാണ്.

    ബഡ്ജറ്റ് പരിമിതി ഞാൻ സിബിയോട് തുറന്ന് പറഞ്ഞു

    സുരേഷ് ഗോപി നായകൻ അല്ലാത്തത് കൊണ്ട് ഡിസ്ട്രിബ്യൂഷനിലും പ്രശ്‌നം വന്നു. എന്റെ സ്വന്തം ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ചിത്രം ഡിസ്ട്രിബ്യൂട്ട് ചെയ്തത്. ബഡ്ജറ്റ് പരിമിതി ഞാൻ സിബിയോട് തുറന്ന് പറഞ്ഞു. ഒട്ടകത്തെ ഒഴിച്ച് ബാക്കി എല്ലാം നമുക്ക് രാജസ്ഥാന് പകരം ചെന്നെയിൽ സെറ്റിട്ട് ചെയ്യാമെന്ന് സിബിയോട് ഞാൻ പറഞ്ഞു. ദീപാവലി സമയത്ത് ചെന്നെയിൽ ഒരു മൂന്ന് ദിവസം അടിച്ച് പൊളിച്ച് പാട്ട് ഷൂട്ട് ചെയ്തു.

    സിനിമ ഇറങ്ങിയ ഒന്നോ, രണ്ടോ ആഴ്ച ഭയങ്കര ടെൻഷനായിരുന്നു. സുരേഷ് ഗോപി തലയാട്ടി പാടുന്ന കണ്ണാടിക്കൂട് എന്ന പാട്ട് എന്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായിരുന്നു. എന്നാൽ ആ പാട്ട് കട്ട് ചെയ്ത് കളയണമെന്ന് പലരും ആവശ്യപ്പെട്ടു. കാരണം സുരേഷ് ഗോപി തലയാട്ടുമ്പോൾ തിയേറ്ററിൽ ജനം കൂവുകയാണ്.

    Also Read: 'ബിജു മേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്ന് തിലകൻ ചേട്ടന് വാശി, അത് വലിയ പ്രശ്‌നമായി': ദിനേശ് പണിക്കർAlso Read: 'ബിജു മേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്ന് തിലകൻ ചേട്ടന് വാശി, അത് വലിയ പ്രശ്‌നമായി': ദിനേശ് പണിക്കർ

    സിനിമ 125 ദിവസം തിയേറ്ററിൽ ഓടുന്ന രീതിയിലേക്ക് എത്തി

    അത് ആ സിനിമയെ ബാധിക്കുന്നുണ്ടെന്നും അതുകൊണ്ട് പാട്ട് എടുത്ത് കളയണമെന്നും പലരും പറഞ്ഞു. രണ്ടാമത്തെ കാര്യം സുരേഷ് ഗോപിയെ മഞ്ജു സ്വപ്നം കാണുന്ന സീനുണ്ട്. സ്വപ്നത്തിൽ വന്ന സുരേഷ് ഗോപി നെരൂദയുടെ ഒരു കവിത പാടുന്നുണ്ട്. ആ കവിത സുരേഷ് ഗോപി പാടുമ്പോൾ ജനം ഭയങ്കര കൂവലായിരുന്നു. സുരേഷ് ഗോപിയുടെ ഇമേജ് എവിടെ കിടക്കുന്നു അതിൽ നിന്നും ഇവിടെ വന്ന് കവിത പാടുമ്പോൾ ജനത്തിന് തീരെ ഉൾക്കൊള്ളാനായില്ല.

    ആ കവിതയുടെ കാര്യത്തിൽ ജനത്തിന്റെ ഭാഗത്ത് ഒരു പോയിന്റ് ഉണ്ടെന്ന് എനിക്ക് തോന്നി. നല്ല കവിതയാണെങ്കിലും തിയേറ്ററിൽ ആ ഭാഗം സ്വീകരിക്കപ്പെടുന്നില്ലെന്ന് കണ്ടതോടെ കവിത സിനിമയിൽ നിന്ന് കട്ട് ചെയ്തു കളഞ്ഞു. അത് കളഞ്ഞതോടെ സിനിമയോടുള്ള പ്രതികരണം തന്നെ മാറി. സിനിമ 125 ദിവസം തിയേറ്ററിൽ ഓടുന്ന രീതിയിലേക്ക് എത്തി,' ദിനേശ് പണിക്കർ പറഞ്ഞു

    Read more about: suresh gopi
    English summary
    Dinesh Panicker Reveals Suresh Gopi's Scene In Pranayavarnangal Movie Deleted Due To Negative Response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X