കാറില്‍ വച്ച് മമ്മൂട്ടിയ്ക്ക് വയ്യാതായി, യാത്ര ക്യാന്‍സല്‍ ചെയ്ത് ആശുപത്രിയിലാക്കി; ദിനേശ് പണിക്കർ പറയുന്നു
മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മമ്മൂട്ടി. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്നു നയിക്കുന്ന വല്യേട്ടന്‍ ആണ് മമ്മൂട്ടി. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും മാതൃകയും പ്രചോദനവുമൊക്കെയാണ് മമ്മൂട്ടി എന്ന താരം. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് നടന്‍ ദിനേഷ് പണിക്കര്‍ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
നമ്മള്‍ ചെയ്ത ചെറിയ കാര്യങ്ങള്‍ പോലും മമ്മൂട്ടി മറക്കില്ലെന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്. ഒരിക്കല്‍ മമ്മൂട്ടിയ്ക്ക് എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട സംഭവമാണ് ദിനേശ് പണിക്കര്‍ തുറന്ന് പറയുന്നത്. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'ഒരു ദിവസം നാട്ടില്‍ വന്നപ്പോള്‍ മമ്മൂക്ക വിളിച്ച് ഇവിടുണ്ടെന്ന് പറഞ്ഞു. വൈകിട്ടത്തെ ഫ്ളൈറ്റില്‍ അദ്ദേഹത്തിന് ചെന്നൈയിലേക്ക് പോകണം. അദ്ദേഹത്തിനൊപ്പം ഭാര്യയുമുണ്ട്. ബാവി എന്നാണ് ഞാന്‍ അവരെ വിളിക്കുന്നത്. അങ്ങനെ മമ്മൂക്കയെ കാണാന്‍ ഞാന്‍ പങ്കജില്‍ ചെന്നു. മമ്മൂക്ക എന്റെയൊപ്പം വണ്ടിയുടെ മുമ്പില്‍ കയറി. ബാവി പുറകിലത്തെ സീറ്റില്‍ ഇരുന്നു'' എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്. മമ്മൂട്ടിയ്ക്ക് വണ്ടിയോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയുന്നതാണ്. അതേക്കുറിച്ച് ദിനേശും പറയുന്നുണ്ട്.
മമ്മൂക്ക വണ്ടികളോട് വലിയ ക്രേസ് ഉള്ളയാളാണ്. ഇടക്ക് അദ്ദേഹത്തിന്റെ ഡ്രൈവറെ മാറ്റിയിരുത്തി സ്വയം വണ്ടി ഓടിക്കാറുണ്ടെന്നാണ് ദിനേശ് പറയുന്നത്. മമ്മൂട്ടി തന്റെ വണ്ടിയും ഇടക്ക് അങ്ങനെ ഓടിക്കാറുണ്ടെന്ന് പറയുന്ന ദിനേശ് എന്തായാലും അന്ന് താന്‍ തന്നെയായിരുന്നു വണ്ടി ഓടിച്ചതെന്നും പറയുന്നു. എന്നാല്‍ യാത്രയ്ക്കിടെ മമ്മൂട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

''കാറില്‍ വെച്ച് മമ്മൂക്ക അസ്വസ്ഥനാകുന്നത് ഞാന്‍ കണ്ടു. ബാവി പുറകില്‍ ഇരുന്നത് കൊണ്ട് മനസിലായില്ല. വണ്ടി ഓടിക്കുന്നതിനൊപ്പം എന്ത് പറ്റി, പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറിന്റെ അടുത്ത് പോകാമെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. വല്ലാത്ത ഒരു ഫീലിങ് എന്ന് മമ്മൂക്ക പറഞ്ഞു'' എന്നാണ് ദിനേശ് പറയുന്നത്.
തുടര്‍ന്ന് എയര്‍പോര്‍ട്ടിലേക്ക് തന്നെ പോകാമെന്ന് താന്‍ പറഞ്ഞുവെന്നും അവിടെ എപ്പോഴും ഡ്യൂട്ടി ഡോക്ടറുണ്ടാവുമെന്നതായിരുന്നു കാരണമെന്നും ദിനേശ് പറയുന്നു. അങ്ങനെ എയര്‍പോര്‍ട്ടില്‍ എത്തി. എയര്‍പോര്‍ട്ടില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് തനിക്കറിയാവുന്ന ഡോക്ടര്‍ പ്രസാദ് ആയിരുന്നുവെന്നും ദിനേശ് പറയുന്നു. തുടര്‍ന്ന് പ്രസാദ് മമ്മൂക്കയെ കിടത്തി ബി.പിയും കാര്യങ്ങളുമൊക്കെ നോക്കിയെന്നും ഇപ്പോള്‍ യാത്ര ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞുവെന്നും ദിനേശ് ഓര്‍ക്കുന്നു.

ഇതോടെ അന്നത്തെ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് മമ്മൂക്കയെ എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. അതേസമയം, മമ്മൂക്കക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും എങ്കിലും അവര്‍ ഒബ്സര്‍വേഷനില്‍ വെക്കുകയായിരുന്നുവെന്നും ദിനേശ് പറയുന്നു. മമ്മൂക്കയുടെ ജീവിതത്തില്‍ ആദ്യമായി വന്ന അസ്വസ്ഥത ആയിരിക്കാം അതെന്നാണ് ദിനേശ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ എന്താണെന്ന് ഇപ്പോഴും കൃത്യമായി എനിക്ക് അറിയില്ലെന്നും ദിനേശ് പറയുന്നുണ്ട്.
സംഭവത്തെക്കുറിച്ച് പിന്നീട് മമ്മൂട്ടിയോട് സംസാരിച്ചതിനെക്കുറിച്ചും ദിനേശ് സംസാരിക്കുന്നുണ്ട്. പ്രീസ്റ്റ് എന്ന സിനിമയില്‍ മമ്മൂട്ടിയൊടൊപ്പം അഭിനയിക്കുമ്പോഴായിരുന്നു അതേക്കുറിച്ച് സംസാരിച്ചത്. ' അന്ന് മമ്മൂക്ക എന്നോട് ആ സംഭവത്തെ പറ്റി പറഞ്ഞു. ഞാന്‍ അത് മറന്നതായിരുന്നു, എന്നാല്‍ മമ്മൂക്ക മറന്നിരുന്നില്ലെന്നാണ് ദിനേശ് പറയുന്നത്.

അതാണ് വലിയ നടന്മാരെ പറ്റി അഭിമാനിക്കാനുള്ള ഒരു കാര്യം. കാരണം ഇങ്ങനത്തെ കൊച്ചുകൊച്ചു കാര്യങ്ങള്‍ പോലും അവരുടെ മനസില്‍ ഉണ്ടാവുമെന്നാണ് ദിനേശ് പറയുന്നത്. നമ്മള്‍ അവരോട് കാണിക്കുന്ന ആദരവ് കണ്ടിട്ടായിരിക്കാം അന്ന് കാണിച്ച സ്നേഹം മമ്മൂക്ക ഇന്നും തുടരുന്നുണ്ടെന്നും ദിനേശ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അതേസമയം പുഴുവാണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റൊഷാക്ക് ആണ് മമ്മൂട്ടിയുടെ പുതിയ സിനിമ. നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസര്‍ വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും റൊഷാക്ക് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയും മമ്മൂട്ടിയുടേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications