For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് ഒഴുക്കിന് അനുസരിച്ച് നീന്തുന്നു, പഠിച്ച് മനസിലാക്കി പോസ്റ്റ് ഇടാറില്ല; പരിഹസിച്ച് സംവിധായകന്‍

  |

  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് അടക്കമുള്‌ളവര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. എത്രയും പെട്ടെന്ന് ഡാം ഡികമ്മീഷന്‍ ചെയ്യണമെന്നായിരുന്നു പൃഥ്വിരാജ് അടക്കം ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ പൃഥ്വിരാജ് അടക്കമുള്ളവരെ പരഹിസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങളില്‍ പലരും ഇന്നു ഏതെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടിട്ടില്ലെന്നും അവരുടെ പ്രതികരണത്തെ ഒഴുക്കിന് അനുസരിച്ചുള്ള നീന്തല്‍ ആയി കണ്ടാല്‍ മതിയെന്നുമായിരുന്നു അഖിലിന്റെ പ്രതികരണം.

  സ്റ്റൈലിഷായി ബിഗ് ബോസ് താരം, അലക്സാൻഡ്രയുടെ വേറിട്ട ഫോട്ടോസ്

  ഫെയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെയായിരുന്നു അഖിലിന്റെ പ്രതികരണം. മുല്ലപ്പെരിയാര്‍ പണിതത് ബ്രിട്ടീഷുകാരന്‍ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാം.ഏനാത് പാലം...പലാരിവട്ടം പാലം. കോഴിക്കോട് ടെര്‍മിനല്‍
  കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും പണിത ശേഷമുള്ള അവസ്ഥ ഓര്‍മ ഉണ്ടെങ്കില്‍ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമം. എന്നും അഖില്‍ പറയുന്നു. സംവിധായകന്റെ വാക്കുകളിലേക്ക്.


  മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ചു അഖിലേട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ പൃഥ്വിരാജ് ഉള്‍പ്പെടെ എല്ലാവരും ക്യാമ്പയിന്‍ ചെയ്യുന്നല്ലോ...?
  കഴിഞ്ഞ2 ദിവസമായി എന്റെ ഭാര്യ ഉള്‍പ്പെടെ പലരും എന്നോട് ചോദിച്ച ചോദ്യമാണ്..
  മറുപടി..പൃഥ്വിരാജ് ഉള്‍പ്പെടെ ഈ സിനിമ നടന്മാര്‍ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവില്‍ ഇല്ല. അത് കൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തല്‍ ആയി കണ്ടാല്‍ മതി..
  മുല്ലപ്പെരിയാറിന്റെ ബലത്തെ കുറിച്ചോ അതിന്റെ പ്ലാനിനെ കുറിച്ചോ എനിക്ക് യാതൊരു അറിവും ഇല്ല..
  ഒന്നറിയാം 2006 മുതല്‍ ഡാം തകരും എന്ന്
  പി ജെ ജോസഫ് വിളിച്ചു കൂവി നടന്നപ്പോള്‍ ഡാം നിര്‍മ്മിക്കാന്‍ 666കോടി ആണ് എസ്റ്റിമേറ്റ് ഇട്ടതെങ്കില്‍ ഇന്നത് 1000 കോടി ആയി...

  പിന്നെ എന്റെ സിനിമയില്‍ ജോജു ജോര്‍ജ് പറയുന്ന 2 ഡയലോഗുകള്‍ ഞാന്‍ മുന്‍കൂട്ടി എഴുതുന്നു..
  നിരഞ്ജന്‍ : ചേട്ടാ ചുമ്മാതെ വലിയ നേതാവ് കളിക്കല്ലേ..?
  ചിരിക്കുന്ന ജോജു: നേതാവോ ഞാനോ..?
  എടാ മോനെ ഈ നാട്ടില്‍ നേതാവ് ആവാന്‍ എന്ത് ചെയ്യണം..?
  സംശയത്തോടെ നിരഞ്ജന്‍: എന്ത് ചെയ്യണം..?
  ജോജു: ഒന്നും ചെയ്യരുത്...ഒന്നും ചെയ്യിക്കാന്‍ സമ്മതിക്കരുത്..
  മുല്ലപ്പെരിയാര്‍ പണിതത് ബ്രിട്ടീഷുകാരന്‍ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാം..
  ഏനാത് പാലം...പലാരിവട്ടം പാലം..
  ഗൃെരേ കോഴിക്കോട് ടെര്‍മിനല്‍
  കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും
  പണിത ശേഷമുള്ള അവസ്ഥ ഓര്‍മ ഉണ്ടെങ്കില്‍ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമം..

  വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഡാം ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്നതിനു ന്യായീകരണം ഇല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവച്ച് ഇക്കാര്യത്തില്‍ ശരിയായ തീരുമാനം കൈക്കൊള്ളേണ്ട സമയമാണിതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. നടന്‍ ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും സമാനമായ അഭിപ്രായം പങ്കുവച്ചവരാണ്. ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന ഹാഷ് ടാഗോടെയായിരുന്നു താരങ്ങളുടെ പ്രതികരണം.

  Also Read: 'എന്റെ ഇഷ്ടങ്ങൾക്കൊന്നും ഇക്ക നോ പറയാറില്ല', വിവാഹ വാർഷികമാഘോഷിച്ച് ഫിറോസും സജ്നയും

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  നമ്മുടെ ആശങ്കകള്‍ ദേശീയ ശ്രദ്ധയിലെത്തിക്കാമെന്നും അധികാരികള്‍ വേണ്ട നടപടികള്‍ എടുക്കുമെന്നാണ് വിശ്വാസമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. 'ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല' എന്നായിരുന്നു ജൂഡിന്റെ പ്രതികരണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമായി മാറുന്നതിനിടെയായിരുന്നു താരങ്ങളുടെ പ്രതികരണം.

  Read more about: prithviraj
  English summary
  Director Akhil Marar Makes Fun Ot Prithviraj For His Post About Mullaperiyar Dam Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X